വീട്ടിലിരിക്കാം ; കൂടൊന്നൊരുക്കാം

LATEST NEWS

Award GENERAL KERALA POLITICS

ക്ഷേമനിധി ബോർഡിൽ നിർത്തി വച്ച നടപടികൾ പുനരാരംഭിക്കും

കൊച്ചി: കേരള ബിൽഡിംഗ് ആൻഡ് അദർ കൺസ്ട്രക്ഷൻ വർക്കേഴ്സ് വെൽഫയർ ബോർഡിൽ പുതിയ രജിസ്ട്രേഷൻ നടപടികൾ നവംബർ രണ്ടു മുതൽ പുനരാരംഭിക്കും. കോവിഡ് മഹാമാരി സൃഷ്ടിച്ച ആഘാതം മറികടക്കുന്നതിനായി സർക്കാർ പ്രഖ്യാപിച്ച ധനസഹായം നിർമ്മാണ തൊഴിലാളി മേഖലയിൽ ഏഴു ലക്ഷത്തിൽപരം തൊഴിലാളികൾക്ക് എഴുപത് കോടിയിൽപരം രൂപ ഇതിനോടകം വിതരണം നടത്തി. കോവിഡ് രോഗം ബാധിച്ച നിർമ്മാണ തൊഴിലാളികൾക്ക് പ്രത്യേക ചികിത്സാ സഹായമായി 2000 രൂപ വിതരണം ചെയ്യുമെന്നും ഇതിനുള്ള സർക്കാർ അനുമതി ലഭ്യമാക്കുമെന്നും പത്രസമ്മേളനത്തിലൂടെ ചെയർമാൻ വ്യക്തമാക്കി. […]

എല്ലാ ഐ.ടി.ഐകളിലും ഹരിത ക്യാമ്പസ് പദ്ധതി

പട്ടിക വിഭാഗ സംവരണത്തിൽ കൈകടത്താൻ ആരെയും അനുവദിക്കില്ല: മുഖ്യമന്ത്രി

കണ്ണുകളിലെ കാന്‍സര്‍ ചികിത്സയ്ക്ക് ഒക്യുലര്‍ ഓങ്കോളജി വിഭാഗം

കേരളാ പോലീസിലെ എട്ടു പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ചു

യാത്രയയപ്പും പൂരസ്‌കാരങ്ങളും നൽകി

സ്വോട്ട് ഗവേഷണപദ്ധതിയിൽ നാസയ്ക്കൊപ്പം കേരളവും

Award GENERAL KERALA POLITICS

ക്ഷേമനിധി ബോർഡിൽ നിർത്തി വച്ച നടപടികൾ പുനരാരംഭിക്കും

കൊച്ചി: കേരള ബിൽഡിംഗ് ആൻഡ് അദർ കൺസ്ട്രക്ഷൻ വർക്കേഴ്സ് വെൽഫയർ ബോർഡിൽ പുതിയ രജിസ്ട്രേഷൻ നടപടികൾ നവംബർ രണ്ടു മുതൽ പുനരാരംഭിക്കും. കോവിഡ് മഹാമാരി സൃഷ്ടിച്ച ആഘാതം മറികടക്കുന്നതിനായി സർക്കാർ പ്രഖ്യാപിച്ച ധനസഹായം നിർമ്മാണ തൊഴിലാളി മേഖലയിൽ ഏഴു ലക്ഷത്തിൽപരം തൊഴിലാളികൾക്ക് എഴുപത് കോടിയിൽപരം രൂപ ഇതിനോടകം വിതരണം നടത്തി. കോവിഡ് രോഗം ബാധിച്ച നിർമ്മാണ തൊഴിലാളികൾക്ക് പ്രത്യേക ചികിത്സാ സഹായമായി 2000 രൂപ വിതരണം ചെയ്യുമെന്നും ഇതിനുള്ള സർക്കാർ അനുമതി ലഭ്യമാക്കുമെന്നും പത്രസമ്മേളനത്തിലൂടെ ചെയർമാൻ വ്യക്തമാക്കി. […]

അസംഘടിതമേഖലയിലെ തൊഴിലാളികൾ അനാഥർ: പി.സി.ചാക്കോ

എൽസേബിയൂസ് മാസ്റ്റർ അനുസ്മരണയോഗം പി.സി.ചാക്കോ ഉദ്ഘാടനം ചെയ്യും

GENERAL KERALA POLITICS PRD News

തദ്ദേശ തിരഞ്ഞെടുപ്പ്: വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടാത്തവര്‍ക്ക് 27 മുതല്‍ പേര് ചേര്‍ക്കാം

തിരുവനന്തപുരം : സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളില്‍ ഒക്‌ടോബര്‍ ഒന്നിന്  പ്രസിദ്ധീകരിച്ച അന്തിമ വോട്ടര്‍പട്ടികയില്‍ പേര് ഉള്‍പ്പെട്ടിട്ടില്ലാത്തവര്‍ക്ക് പേര് ചേര്‍ക്കുന്നതിന് ഒക്‌ടോബര്‍ 27 മുതല്‍ 31 വരെ വീണ്ടും അവസരമുണ്ടെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി.ഭാസ്‌കരന്‍ അറിയിച്ചു. 941 ഗ്രാമപഞ്ചായത്തുകള്‍, 86 മുനിസിപ്പാലിറ്റികള്‍, ആറു കോര്‍പ്പറേഷനുകള്‍ എന്നീ സ്ഥാപനങ്ങളിലെ അന്തിമ വോട്ടര്‍പട്ടിക ഒക്‌ടോബര്‍ ഒന്നിന് പ്രസിദ്ധീകരിച്ചിരുന്നു. വോട്ടര്‍ പട്ടികയില്‍ നിന്നും പേരുകള്‍ ഒഴിവാക്കുന്നതിനും ഉള്‍ക്കുറിപ്പുകള്‍ തിരുത്തുന്നതിനുമുളള അപേക്ഷകളും 27 മുതല്‍ സമര്‍പ്പിക്കാം. പേരുകള്‍ ചേര്‍ക്കുന്നതിനും തിരുത്തലുകള്‍ വരുത്തുന്നതിനും സ്ഥാനമാറ്റം […]

വിധവാപെൻഷൻ ലഭിക്കുന്നവർക്ക് ക്ഷേമനിധി പെൻഷൻ നിഷേധിക്കരുത്

എൽസേബിയൂസ് മാസ്റ്റർ പുരസ്ക്കാരം ഉമ്മൻ ചാണ്ടിക്ക്

 

ART CINEMA

അയാൾ ചിത്രം വരയ്ക്കുകയാണ്

ചിത്രങ്ങളും വരകളും പല രീതികളിലും ഭാവങ്ങളിലും പേരുകളിലും നമ്മൾ നിത്യവും കാണാറുണ്ട്. ചിത്രകലയിലൂടെ ചിരിപ്പിക്കുന്ന ചിന്തിപ്പിക്കുന്ന കൗതുകം കൊള്ളിക്കുന്ന അസൂയയും അത്ഭുതവും തോനിപ്പിക്കുന്ന ചിത്രകാരന്മാരെ നമുക്കറിയാം. ദാ നമ്മുക്ക് ഒരു ചിത്രകാരനെ പരിചയപ്പെടാം…. സുധി അന്ന ലോക്ഡൗൾ നാളുകളിലാണ് ഈ വരകൾ ശ്രദ്ധിച്ചത്. ഷാർപ്പായ ചെറിയ മൂന്നോ നാലോ വരകൾ കൊണ്ട് ഒരു ആശയം മുഴുവനും കാണുന്നവന് ഒറ്റ നോട്ടത്തിൽ വിശദീകരണം കൂടാതെ മനസ്സിലാകുന്ന വര. അതാണ് സുധി അന്ന ഒന്നും ഒരു യാദൃശ്ചിക വരകളല്ല. കാരണം […]

കാളിയൻ കോളനിയിൽ സാധാരണക്കാർ താരങ്ങളായി

അമിതാഭ് ബച്ചന് കൊറോണ സ്ഥിരീകരിച്ചു

ഇന്ത്യൻ സിനിമയ്ക്കിനി ഇർഫാൻ ഖാനില്ല

രവി വള്ളത്തോൾ അന്തരിച്ചു

കായിക രംഗത്ത് കേരളം ഒന്നാം സ്ഥാനത്തേക്ക് ഉയരുന്നു: മുഖ്യമന്ത്രി

നാല് സ്റ്റേഡിയങ്ങള്‍ ഉദ്ഘാടനം ചെയ്തു തിരുവനന്തപുരം: കായിക രംഗത്ത് ഒന്നാം സ്ഥാനത്തേക്ക് കേരളം എല്ലാ അര്‍ഥത്തിലും ഉയരുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തൃശൂര്‍ ജില്ലയിലെ കൈപ്പറമ്പ് ഇന്‍ഡോര്‍ സ്റ്റേഡിയം, കുന്നംകുളം സ്റ്റേഡിയം കണ്ണൂര്‍ ജില്ലയിലെ പിലാത്തറ ഇന്‍ഡോര്‍ സ്റ്റേഡിയം, പാലക്കാട് ജില്ലയിലെ കണ്ണമ്പ്ര സ്റ്റേഡിയം എന്നിവയുടെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ലോക നിലവാരമുള്ള കളിക്കളങ്ങള്‍ നാടെങ്ങും തയാറായിക്കൊണ്ടിരിക്കുകയാണ്. കായിക താരങ്ങള്‍ക്ക് മികച്ച പരിശീലനത്തിനും ഒപ്പം പ്രതിഭയുള്ള കുട്ടികള്‍ക്ക്  കളിച്ച് വളരാനും പൊതുജനങ്ങള്‍ക്ക് കായിക വിനോദങ്ങളില്‍ ഏര്‍പ്പെടാനും വിപുലമായ അവസരങ്ങളാണ് ഈ കളിക്കളങ്ങളില്‍ ഒരുക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കായിക രംഗത്ത് വിപുലവും വിശദവുമായ പദ്ധതികള്‍ തയ്യാറാക്കുകയാണ് സര്‍ക്കാര്‍ ആദ്യം ചെയ്തത്. ഈ പദ്ധതികളില്‍ കളികള്‍ക്കും കളിക്കാര്‍ക്കുമായിരുന്നു പ്രഥമ പരിഗണന. കായിക രംഗത്ത് അടിസ്ഥാന സൗകര്യ വികസനം, ചെറിയ പ്രായമുള്ള കുട്ടികള്‍ക്ക് വിദഗ്ദ്ധ പരിശീലനം, കായിക ക്ഷേമം എന്നീ മൂന്ന് വിഷയങ്ങളില്‍ ഒരുപോലെ ഊന്നല്‍ നല്‍കിയുള്ള വികസന പരിപാടികളാണ് സര്‍ക്കാര്‍ നാല് വര്‍ഷം നടപ്പിലാക്കിയത്.

കൊറോണക്കാലത്ത് പരസ്യത്തിനു ധോണിയില്ല

റാഞ്ചി: മഹേന്ദ്രസിംഗ് ധോണി തികഞ്ഞ ദേശസ്നേഹിയായതിനാൽ രാജ്യം കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ഈ കോവിഡ് രോഗകാലത്ത് പരസ്യങ്ങളിൽ അഭിനയിക്കാൻ ധോണിയെ കിട്ടില്ല എന്ന് അദ്ദേഹത്തിൻ്റെ മാനേജരായ മിഹിർ ദിവാകർ പറഞ്ഞു. റാഞ്ചിയിലെ ഫാം ഹൗസിൽ ജൈവകൃഷിയിലാണ് മുൻ ഇന്ത്യൻ ക്യാപ്റ്റൻ. വരാനിരുന്ന ഐ.പിൽഎല്ലിലൂടെ സജീവക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവിനൊരുങ്ങിയിരുന്ന സമയത്താണ് ലോകം കോവിഡ് 19 പ്രഭാവത്തിൽ വിറച്ചൊതുങ്ങിയത്. ഇന്ത്യ ലോക് ഡൗൺ പ്രഖ്യാപിച്ചതോടെ റാഞ്ചിയിലെ വീട്ടിലേക്ക് ധോണിയൊതുങ്ങി. “നല്ലൊരു കർഷകനായ ധോണിക്ക് റാഞ്ചിയിൽ 50 ഏക്കറോളം കൃഷിഭൂമിയുണ്ട്. ഈ പ്രതിസന്ധികാലത്ത് അദ്ദേഹം പപ്പായ, വാഴ തുടങ്ങിയവ കൃഷി ചെയ്യുന്നു.” ദിവാകർ പറഞ്ഞു. “രാജ്യം കോവിഡ് വ്യാപനത്താൽ ബുദ്ധിമുട്ടുന്ന ഈ അവസ്ഥയിൽ ഒരു പരസ്യത്തിലും ധോണി അഭിനയിക്കുന്നില്ല. രാജ്യം സാധാരണ നിലയിലേക്ക് തിരിച്ചെത്താതെ പരസ്യങ്ങളിൽ അഭിനയിക്കാനില്ലെന്ന നിലപാടിലാണ് ധോണി” എന്നും ദിവാകർ കൂട്ടിച്ചേർത്തു. ധോണി അദ്ദേഹത്തിൻ്റെ സ്വന്തം ബ്രാൻഡിലുള്ള ജൈവവളം പുറത്തിറക്കുന്നതിനുള്ള ശ്രമത്തിലാണ്. കൃഷിവിദഗ്ധരുടെയും ശാസ്ത്രജ്ഞരുടെയും സഹകരണത്തോടെ നിർമ്മിച്ച ജൈവവളം അദ്ദേഹത്തിൻ്റെ സ്വന്തം ഫാമിൽ പരീക്ഷണഘട്ടത്തിലാണ്. ഏതാനും മാസങ്ങൾക്കുള്ളിൽ ഇത് വിപണിയിലെത്തിക്കാനുള്ള

ക്രിക്കറ്റ് അവസാനിപ്പിച്ച് മുൻ ഇന്ത്യൻ താരം ദിനേശ് മോംഗിയ.

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ഓൾ റൗണ്ടർ ദിനേശ് മോംഗിയ ക്രിക്കറ്റിൽ നിന്നും വിരമിച്ചു. ക്രിക്കറ്റിന്‍റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിക്കുകയാണെന്ന പ്രഖ്യാപനമാണ് താരം നടത്തിയത്. അവസാന മത്സരം കളിച്ച് 12 വർഷങ്ങൾക്ക് ശേഷമാണ് താരം ക്രിക്കറ്റിനോട് വിടവാങ്ങുന്നത്. 2007ൽ ബംഗ്ലാദേശിനെതിരെയായിരുന്നു താരം അവസാനമായി കളിച്ചത്. അതിനു ശേഷം ബിസിസിഐ താരത്തിനു വിലക്കേർപ്പെടുത്തിയിരുന്നു. ഇന്ത്യൻ ക്രിക്കറ്റ് ലീഗുമായി സഹകരിച്ചതിനായിരുന്നു വിലക്ക്. ഇദ്ദേഹത്തോടൊപ്പം വിലക്കു ലഭിച്ച പല താരങ്ങളും മാപ്പ് ലഭിച്ച് പിന്നീട് തിരിച്ചെത്തിയെങ്കിലും മോംഗിയ മടങ്ങിയെത്തിയില്ല. 1995ൽ അണ്ടർ 19 ക്രിക്കറ്റിൽ പഞ്ചാബിനു വേണ്ടി കളിയാരംഭിച്ച താരം 2001ലാണ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലേക്കെത്തുന്നത്. ഓസ്ട്രേലിയയ്ക്കെതിരായ ഏകദിനത്തിലൂടെയായിരുന്നു രാജ്യാന്തര അരങ്ങേറ്റം. 57 ഏകദിനങ്ങളിൽ നിന്നായി 1230 റണ്‍സാണ് താരത്തിന്‍റെ സമ്പാദ്യം. 14 വിക്കറ്റുകളും ഇന്ത്യക്കായി നേടിയിട്ടുണ്ട്. കഴിഞ്ഞ സീസണില്‍ പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്‍റെ മുഖ്യ സെലക്റ്ററായിരുന്നു മോംഗിയ.

യാത്രയയപ്പും പൂരസ്‌കാരങ്ങളും നൽകി

മലയാളീസ് അസോസിയേഷൻ & കൾച്ചറൽ ഓർഗനൈസേഷൻ (മാക്കോ) അസോസിയേഷൻ മെമ്പർ സനൽ കുമാറിനു യാത്ര അയപ്പു നൽകി. സേലം വിനായകാ മിഷൻ & റിസർച്ച് ഫൗണ്ടേഷൻ നടത്തിയ, പരീക്ഷയിൽ (BSC Cardiac perfusion tecnoIgy)ഒന്നാം റാങ്ക് കരസ്ഥമാക്കിയ മനീഷക്ക്  ഗോൾഡ് മെഡലും മൊമൻ്റോയും, മനീഷയുടെ പിതാവും, സംഘടനയുടെ ട്രഷററും കൂടിയായ സുഗതന്  കൈമാറി. കുവൈറ്റിലെ ജീവകാരുണ്യ പ്രവർത്തകനും, സാമൂഹ്യ പ്രവർത്തകനും ആയ  സക്കീർ പുത്തൻപാലത്ത് ആണ്  മൊമെന്റൊകൾ കൈമാറിയത്. കോവിഡ് മാനദണ്ഡം പാലിച്ചു നടത്തിയ ലളിതമായ ചടങ്ങിൽ  മുഹബ്ബത് കൂട്ടായ്മ പ്രസിഡണ്ട്‌ നിയാസ്, മലയാളീസ്  ഭാരവാഹികളായ ചെയർ പേർസൺ ,സുജാത ഹരിദാസ്, അഡ്മിൻ ഷാജഹാൻ പട്ടാഴി, ട്രഷറർ സുഗതൻ, ഷാജി, സന്തോഷ്, ശരത്, സദാനന്ദൻ നായർ, അജിത, സംഗീത, ഫാരിഷ, ശ്രീകുട്ടി തുടങ്ങിയവർ പങ്കെടുത്തു.  

‘ആപ്പ്’ നിരോധനം: ശക്തമായ എതിർപ്പെന്ന് ചൈനീസ് വക്താവ്

ഇന്ത്യ ചൈനീസ് ആപ്പുകൾ നിരോധിച്ചതിൽ പ്രതിഷേധം പ്രകടിപ്പിച്ചുകൊണ്ട് ചൈനീസ് വാണിജ്യ മന്ത്രാലയ വക്താവ് ഗാവോ ഫെങ്ങിൻ്റെ പ്രതികരണം. ഇന്ത്യയിലെ ചൈനീസ് സംരംഭകരുടെ താൽപര്യങ്ങളെ ഈ നടപടി ലംഘിക്കുന്നുവെന്നും അതിനാൽ ഈ തീരുമാനം തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ത്യയിലുൾപ്പെടെ ഏറെ ജനപ്രിയമായിത്തീർന്ന  ആപ്പായ, ടെന്‍സാന്‍റ് കമ്പനിയുടെ പബ്ജിയുള്‍പ്പെടെ 118 ചൈനീസ് മൊബൈല്‍ ആപ്ലിക്കേഷനുകളാണ് ഡാറ്റ സുരക്ഷ ചൂണ്ടിക്കാട്ടി ഇന്ത്യ വിലക്കിയത്. പബ്ജിയുടെ നിരോധനം ടെന്‍സാന്‍റ് കമ്പനിക്ക് വലിയ തിരിച്ചടിയായി. പ്രമുഖ വിവരാവലോകന കമ്പനിയായ സെൻസർ ടവർ നൽകുന്ന കണക്കനുസരിച്ച് 175 ബില്ല്യൺ ഡൗൺലോഡുകളാണ് ലോകത്ത് പബ്ജിക്കുണ്ടായത്. ഇതിൻ്റെ 24 ശതമാനവും ഇന്ത്യയിലാണ്. മറ്റു ജനപ്രിയ ആപ്പുകളായ ടിക്ടോക്കും യു. സി. ബ്രൗസറുമടക്കം 59 ആപ്പുകൾ ഇന്ത്യയിൽ നിരോധിച്ചത് കഴിഞ്ഞ ജൂണിലായിരുന്നു.

ചൈനയ്ക്ക് വീണ്ടും ഇന്ത്യൻ പ്രഹരം: 118 ആപ്പുകൾ നിരോധിച്ചു

പബ്ജി ഉൾപ്പെടെ 118 ചൈനീസ് ആപ്പുകൾ ഇന്ത്യയിൽ നിരോധിച്ചു. ഇന്ത്യ ചൈന അതിർത്തിയിലെ സൈനിക ഏറ്റുമുട്ടലിനെ തുടർന്ന് 59 ചൈനീസ് ആപ്പുകൾ ഇന്ത്യ നേരത്തെ നിരോധിച്ചിരുന്നു. കേന്ദ്ര ഐ.ടി. മന്ത്രാലയമാണ് ഇപ്പോൾ ഈ നടപടി എടുത്തിട്ടുള്ളത്. നിരോധിച്ചവയിൽ ഏറെയും ഗെയിമുകളും ക്യാമറ ആപ്പുകളുമാണ്. യഥാർത്ഥത്തിൽ പബ്ജി ഒരു ചൈനീസ് ഗെയിമല്ല. ദക്ഷിണകൊറിയയിലെ സോൾ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന  പബ്ജി കോർപ്പറേഷൻ്റേതാണിത്. എന്നാൽ പബ‌്ജിയുടെ മൊബൈൽ പതിപ്പിൻ്റെ ഉടമകൾ ടെൻസെൻ്റ് ഗെയിംസ് എന്ന ചൈനീസ് കമ്പനിയാണ്.

CRIME KERALA SOCIAL MEDIA STATE GOVERNMENT

സൈബർ കുറ്റകൃത്യങ്ങൾ തടയാൻ പൊലീസ് ആക്ടിൽ ഭേദഗതിക്കു തീരുമാനം

സമൂഹമാധ്യമങ്ങൾ‍ വഴിയുള്ള കുറ്റകൃത്യങ്ങൾ തടയുന്നതിന് നിലവിലുള്ള നിയമ വ്യവസ്ഥകൾ അപര്യാപ്തമാണെന്ന് കണ്ടതിനാൽ പോലീസ് ആക്ടിൽ ഭേദഗതി വരുത്താൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഈ ഭേദഗതി, ഓർഡിനൻസായി പുറപ്പെടുവിക്കുന്നതിന് ഗവർണറോട് ശുപാർശ ചെയ്യാനും യോഗത്തിൽ തീരുമാനമായി. നിലവിലുള്ള പോലീസ് ആക്ടിൽ 118-എ എന്ന വകുപ്പ് കൂട്ടിച്ചേർക്കാനാണ് മന്ത്രിസഭ ശുപാർശ ചെയ്യുന്നത്. ഏതെങ്കിലും വ്യക്തിയെ ഭീഷണിപ്പെടുത്തുന്നതിനോ അപമാനിക്കുന്നതിനോ അപകീർത്തിപ്പെടുത്തുന്നതിനോ ഉദ്ദേശിച്ച് ഏതെങ്കിലും തരത്തിലുള്ള വിനിമയ ഉപാധികളിലൂടെ ഉള്ളടക്കം നിർമ്മിക്കുകയോ പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നവർക്ക് അഞ്ചുവർഷം വരെ തടവോ 10,000 രൂപ വരെ […]

കവി എം. സങ്ങിന് പൊലീസ് മർദ്ദനം: പ്രക്ഷുബ്ധമാകുന്ന സാംസ്ക്കാരികലോകം

യുവസേന മേഖലാ കമ്മറ്റി പ്രതിഷേധ സംഗമം സംഘടിപ്പിച്ചു

EDITORIAL GENERAL KERALA

ജനങ്ങളുടെ സുരക്ഷയാവണം അടിസ്ഥാനലക്ഷ്യം

ഇന്നത്തെ പത്രവാർത്തകളിൽ ശ്രദ്ധേയമായ ഒന്ന്, അൽ-ഖ്വൈദ പ്രവർത്തകരുടെ അറസ്റ്റാണ്. ഏതാനും മാസങ്ങൾക്കു മുൻപ് ദി കേരള ഓൺലൈൻ പ്രസിദ്ധീകരിച്ച മൂന്ന് എഡിറ്റോറിയലുകളിൽ ഞങ്ങൾ സൂചിപ്പിച്ചിരുന്ന വിഷയങ്ങൾ സർക്കാരിൻ്റെ ശ്രദ്ധയിൽ പെട്ടിരുന്നെങ്കിൽ, അഥവാ ശ്രദ്ധയിൽ പെട്ടെങ്കിലും തള്ളിക്കളയാതിരുന്നിരുന്നെങ്കിൽ ഈ ഭീകരപ്രവർത്തകർക്ക് കേരളത്തിൽ സ്വൈര്യവിഹാരം നടത്തുന്നതിനുള്ള സാഹചര്യമുണ്ടാവില്ലായിരുന്നു. അന്നത്തെ കുറിപ്പുകളിൽ ഞങ്ങൾ സൂചിപ്പിച്ചിരുന്ന വിഷയങ്ങൾ ഇവയാണ് :- 1. അന്യസംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് ജോലി ചെയ്തു ജീവിക്കാനെത്തിയിരുന്ന ആയിരക്കണക്കിനു തൊഴിലാളികളുണ്ടായിരുന്നു. ഇവരിൽ ധാരാളം പേർ രോഗവ്യാപനകാലത്ത് അവരവരുടെ നാടുകളിലേക്ക് പോയിട്ടുണ്ടാകും. […]

BREAKING NEWS CRIME EDITORIAL Exclusive വിദ്യാഭ്യാസം.

വിദ്യാഭ്യാസമാഫിയയുടെ ചതിക്കുഴികൾ

കൊറോണക്കാലമാണെങ്കിലും, ഭീതിയുടെ ചുഴിയിലാണ് ജീവിതമെങ്കിലും അതൊന്നും ബാധിക്കാത്ത തരത്തിൽ നമ്മുടെ പ്രമുഖ മാധ്യമങ്ങളിലെല്ലാം വിദ്യാഭ്യാസക്കച്ചവടകേന്ദ്രങ്ങളുടെ പരസ്യങ്ങൾ നമുക്കു കാണാം. മക്കളുടെ വിദ്യാഭ്യാസത്തെ ജീവിതത്തിലെ ഏറ്റവും പ്രധാന കാര്യമായി ഗണിക്കുന്ന മാതാപിതാക്കളും രക്ഷാകർത്താക്കളും പരസ്യത്തിലാകൃഷ്ടരായി ഉള്ളതെല്ലാം വിറ്റുപെറുക്കി ഈ ചതിക്കുഴികളിൽ സമർപ്പിക്കും. ഒടുവിൽ പണവും മക്കളുടെ ജീവിതത്തിലെ പ്രധാന കാലയളവും എന്നെന്നേക്കുമായി നഷ്ടപ്പെട്ടുകഴിയുമ്പോഴേക്കും നിരാശയുടെ പടുകുഴിയിലേക്കു വീഴാമെന്നു മാത്രം. പാരാമെഡിക്കൽ, ഡിഗ്രി  കോഴ്സുകൾ എന്നിവയാണ് ഇത്തരത്തിൽ വരുന്ന പരസ്യങ്ങളിലേറെയും. അന്യ സംസ്ഥാനങ്ങളിലെ വിവിധ യൂണിവേഴ്സിറ്റികളുടെ, കേരളത്തിൽ നടത്തുന്ന വിവിധയിനം […]

EDITORIAL

നാളെ നിനക്കും

ലോകം രോഗാവസ്ഥയിലെത്തിനിൽക്കുമ്പോൾ മനുഷ്യർ ദയാരഹിതരാകുന്നത് വളരെ സങ്കടകരമാണ്. കോവിഡ് 19 ബാധിച്ച അയൽവാസികളെയും അടുത്ത ബന്ധുക്കളെ പോലും അറപ്പോടും വെറുപ്പോടും കാണുകയും ദയാരഹിതമായി പെരുമാറുകയും ചെയ്യുന്നവർ ഓർക്കേണ്ട ഒന്നുണ്ട്. കൊറോണ എന്നത് ഇന്നാരെ മാത്രമേ ബാധിക്കൂ എന്നില്ല. ‘എനിക്കു രോഗം വരില്ല’ എന്ന അബദ്ധധാരണ വച്ചുപുലർത്തുന്നവരാണ് പൊതുവിൽ എല്ലാവരും. അത് തികച്ചും തെറ്റാണ്. മാത്രമല്ല, ഇന്നലെ വരെ എൻ്റെ ബന്ധുവെന്ന് അൽപ്പം അഹങ്കാരത്തോടെ തന്നെ സൂചിപ്പിച്ചിരുന്ന ഒരാൾക്ക് രോഗം ബാധിച്ചുവെന്നറിഞ്ഞാലുടനേ, അതു തൻ്റെയാരുമല്ല എന്നുറപ്പിക്കുകയും അവരെ കൺവെട്ടത്തുനിന്നുതന്നെ […]

Covid19 HEALTH KERALA PRD News ആരോഗ്യം.

കോവിഡാനന്തര ചികിത്സയ്ക്ക് സംവിധാനമൊരുക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡാനന്തര ചികിത്സയുടെ പ്രാധാന്യം കണക്കിലെടുത്ത് പോസ്റ്റ് കോവിഡ് കെയര്‍ സിസ്റ്റം ആരോഗ്യ വകുപ്പ് രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കോവിഡ് രോഗബാധ വന്ന് പോയതിനുശേഷം നല്ല രീതിയിലുള്ള പരിചരണം രോഗികള്‍ക്ക് ആവശ്യമാണ്. അതിനാവശ്യമായ അതിനുള്ള മാര്‍ഗനിര്‍ദേശം ഉടനെ തയാറാക്കും. ടെലിമെഡിസിന്‍ സൗകര്യം ഇനിയും വിപുലപ്പെടുത്തും. സ്വകാര്യ ആശുപത്രികളില്‍ 10 ശതമാനം കിടക്കകള്‍ കോവിഡ് രോഗികള്‍ക്കായി റിസര്‍വ് ചെയ്യണമെന്ന നിര്‍ദ്ദേശത്തിന് അനുസൃതമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, കോഴിക്കോട് ജില്ലകളില്‍ ഐസിയു കിടക്കകളുടെ എണ്ണം വര്‍ധിപ്പിച്ചിട്ടുണ്ട്. […]

GENERAL HEALTH KERALA PRD News ആരോഗ്യം.

കണ്ണുകളിലെ കാന്‍സര്‍ ചികിത്സയ്ക്ക് ഒക്യുലര്‍ ഓങ്കോളജി വിഭാഗം

കണ്ണൂര്‍: തലശ്ശേരി മലബാര്‍ കാന്‍സര്‍ സെന്ററിനെ പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയന്‍സ് ആന്റ് റിസര്‍ച്ച് ആയി വികസിപ്പിക്കുന്നതിന്റെ ഭാഗമായുള്ള വിവിധ പദ്ധതികള്‍ക്കായി 18 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. സംസ്ഥാനത്തെ ആദ്യ ഒക്യുലര്‍ ഓങ്കോളജി വിഭാഗം സ്ഥാപിക്കുന്നതിന് 50 ലക്ഷം, ഇമേജോളജി വിഭാഗത്തിന്റെ നവീകരണം 1.50 കോടി, എച്ച്.വി.എ.സി. യൂണിറ്റിന് 25 ലക്ഷം, ഓങ്കോളജി വിഭാഗത്തിന്റെ വിപുലീകരണത്തിന് 50 ലക്ഷം, ജില്ലാ കാന്‍സര്‍ കണ്‍ട്രോള്‍ […]

BEAUTY

നീർമാതളത്തൊലി പാലിലരച്ച് മുഖത്ത്,നിറം ഫലം

നിറം കുറവ്, കരിമങ്ങലം, മുഖക്കുരു എന്നീ പ്രതിസന്ധികൾ സൗന്ദര്യസംരക്ഷണത്തിന് വളരെയധികം പ്രശ്നമുണ്ടാക്കുന്നതാണ്. ഇത് ഏത് വിധത്തിലും ചർമ്മത്തിന് പ്രശ്നങ്ങൾ ഉണ്ടാക്കുന്നതാണ്. പല സൗന്ദര്യ പ്രതിസന്ധികൾക്കും പരിഹാരം കാണാൻ ബ്യൂട്ടി പാർലർ തേടിയിറങ്ങുന്നവർ വളരെയധികം ശ്രദ്ധിക്കണം. ഇത് പലപ്പോഴും പല വിധത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്. ചർമസംരക്ഷണത്തിന്‍റെ കാര്യം ഇനി ഒരു വെല്ലുവിളിയാവാതെ നോക്കുന്നതിന് നീർമാതളത്തൊലി പാലിലരച്ച് മുഖത്ത് തേക്കാവുന്നതാണ്. ചർമ്മത്തിന് വില്ലനാവുന്ന പല അവസ്ഥകൾക്കും പരിഹാരം കാണുന്നതിന് നീർമാതള തൊലി വളരെയധികം സഹായിക്കുന്നു. പല സൗന്ദര്യ പ്രതിസന്ധികൾക്കും പരിഹാരം […]

BEAUTY

വായ്നാറ്റം,കരുവാളിപ്പ് എല്ലാത്തിനുംഒറ്റമൂലി ഞാവല്‍

സൗന്ദര്യ സംരക്ഷണത്തിന് നിരവധി മാർഗ്ഗങ്ങൾ ഇന്ന് വിപണിയിൽ ഉണ്ട്. എന്നാൽ പലപ്പോഴും ഇത്തരം വസ്തുക്കളുടെ ഉപയോഗം പല വിധത്തിലുള്ള പാര്‍ശ്വഫലങ്ങളും ഉണ്ടാക്കുന്നു. ഇത്തരം അവസ്ഥകൾ ചർമ്മത്തിന് കൂടുതൽ പ്രതിസന്ധി ഉണ്ടാക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകൾ ഉണ്ടാക്കാതിരിക്കുകയാണ് ചെയ്യേണ്ടത്. ഇനി സൗന്ദര്യസംരക്ഷണത്തിന് വില്ലനാവുന്ന അവസ്ഥകളിൽ അതിന് പരിഹാരം കാണുന്നതിന് ശ്രമിക്കുന്നതിന് മുൻപ് ചില പ്രകൃതിദത്ത മാർഗ്ഗങ്ങൾ ഉണ്ട്. ഇത്തരത്തിലുള്ള അവസ്ഥകളിൽ അതിന് പരിഹാരം കാണുന്നതിനും സൗന്ദര്യത്തിനും സഹായിക്കുന്ന ഒന്നാണ് ഞാവല്‍പ്പഴം. ആരോഗ്യസംരക്ഷണത്തിന്റെ കാര്യത്തിൽ മാത്രമല്ല സൗന്ദര്യസംരക്ഷണത്തിനും […]

CULTURE Kasargod Kavitha PRD News സാഹിത്യം.

ശിശുദിന സാഹിത്യ മത്സരങ്ങള്‍

കാസര്‍കോട്: ശിശുദിനത്തിന്റെ ഭാഗമായി കാസര്‍കോട് ജില്ലാ ശിശുക്ഷേമ സമിതി ജില്ലയിലെ ഹയര്‍ സെക്കണ്ടറി, ഹൈസ്‌കൂള്‍, യുപി, എല്‍പി വിദ്യാര്‍ത്ഥികള്‍ക്കായി വിവിധ സാഹിത്യ മത്സരങ്ങള്‍ സംഘടിപ്പിക്കും. മലയാളം-കന്നട മീഡിയം വിദ്യാര്‍ത്ഥികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. കഥാരചന മത്സരം എല്‍.പി.വിഭാഗം വിഷയം അന്നത്തെ യാത്രയില്‍, യു.പി വിഭാഗം വിഷയം എവിടെയെല്ലാം തിരഞ്ഞു. ഒടുവില്‍ ഹൈസ്‌കൂള്‍ വിഭാഗം വിഷയം അമ്മത്തൊട്ടില്‍ ഹയര്‍ സെക്കന്ററി വിഭാഗം വിഷയം മറന്നു വച്ച സമ്മാനം എന്നിങ്ങനെയാണ്. കവിതാ രചന മത്സരത്തില്‍ എല്‍.പി വിഭാഗം വിഷയം മിന്നാമിനുങ്ങ്, യു.പി […]

GENERAL Kavitha KERALA സാഹിത്യം.

പുള്ളിക്കണക്കൻ്റെ വെയിൽക്കുത്ത് പ്രകാശനം ചെയ്തു

മാവേലിക്കര: പുള്ളിക്കണക്കൻ്റെ രണ്ടാമതു കവിതാസമാഹാരം വെയിൽക്കുത്ത് പ്രകാശനം ചെയ്തു. കൊറോണ പ്രോട്ടോക്കോൾ അനുസരിച്ച് പുള്ളിക്കണക്കൻ എന്ന റോയ് കെ ഗോപാലിൻ്റെ വസതിയിൽ വച്ചു നടന്ന ചെറിയ ചടങ്ങിലായിരുന്നു പ്രകാശനം. റോയിയുടെ കുടുംബാംഗങ്ങളും തൊട്ടടുത്തുള്ള സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങിൽ വച്ച് കൃഷ്ണപുരം പഞ്ചായത്ത് മെംബർ ശ്രീമതി സ്വപ്ന മോഹൻ കവി രാജീവ് പുരുഷോത്തമന് പുസ്തകം കൈമാറിക്കൊണ്ടായിരുന്നു പ്രകാശനം. കവി കുറത്തിയാടൻ റോയിയുടെ സുഹൃത്ത് കെ. ഷാജിക്ക് പുസ്തകം നൽകിക്കൊണ്ട് ആദ്യവിൽപ്പന നടത്തി. മുൻ പഞ്ചായത്ത് മെമ്പർ ജനാർദ്ദനൻ, […]

%d bloggers like this: