
പാലക്കാട് :
പാലക്കാട് കൊപ്പത്ത് അണ്ണാന് കുഞ്ഞിനെ രക്ഷിക്കനായി കിണറിലിറങ്ങിയ മൂന്നാമത്തെ ആളും മരിച്ചു . പാലക്കാട് കൊപ്പം സ്വദേശി കൃഷ്ണന്‍കുട്ടിയാണ് മരിച്ചത് .
കരിമ്പനക്കല്‍ സുരേഷിന്റെ വീട്ടു വളപ്പിലെ കിണറില്‍ വീണ അണ്ണാന് കുഞ്ഞിനെ രക്ഷിക്കനാണ് സുരേഷ് കിണറിലിറങ്ങിയത് . ശ്വാസ തടസം ഉണ്ടായതിനെ തുടര്‍ന്ന് സുരേഷ് ബോധരഹിതനായി കിണറില്‍ വീണു .
സുരേഷിനെ രക്ഷിക്കാനാണ് കൃഷ്ണന്‍കുട്ടിയും , ഇദ്ദേഹത്തിന്റെ സഹോദരന് സുരേന്ദ്രനും കിണറിലിറങ്ങിയത് . ഇരുവരും ബോധരഹിതരായി .
മൂന്നു പേരെയും പുറത്തെടുത്തെങ്കിലും സുരേഷും , സുരേന്ദ്രനും മരിച്ചിരുന്നു . ഗുരുതരമായി പരിക്കേറ്റ കൃഷ്ണന്‍കുട്ടിയെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു . ഇന്ന് രാവിലെയാണ് മരണം സ്ഥിരീകരിച്ചത് .
സഹജീവി സ്നേഹത്തിന്റെയും, മനുഷ്യ സ്നേഹത്തിന്റെയും ഉത്തമ മാതൃക കാണിച്ചാണ് മൂന്നു പേരും ലോകത്തോട് വിട പറഞ്ഞത് . സ്വന്തം ജീവന് പണയം വച്ചാണ് മറ്റ് ജീവനുകള്‍ സംരക്ഷിക്കനായി മൂന്നുഷപേരും ശ്രമിച്ചത് .
മൂന്ന് ചെറുപ്പക്കാരുടെ മരണം ഒരു കൊപ്പത്തെ കണ്ണീരിലാഴ്ത്തി .