
അന്നൊരു ശരത്കാല രാത്രിയിൽ…
ഇഷ്ടമാണെന്നു നീ ചൊല്ലിയ നേരത്തും ഇഷ്ടമാണെങ്കിലും മൗനം ഭജിച്ചു ഞാൻ കഷ്ടമായിടുന്ന ജീവിതമോർത്തു ഞാൻ നഷ്ടങ്ങളൊക്കെയും മൗനത്തിലാഴ്ത്തവേ…
ഒന്നു മടിച്ചൊട്ടു നിന്നുപോയ് അന്നുനീ
ഒച്ചയുണ്ടാക്കാതെ മേല്ലെയണഞ്ഞ നാൾ
പാതി തുറന്നിട്ട വാതിലിലൂടെയായ്
മെല്ലെയൊഴുകിയെത്തി കുളിര്കാറ്റുപോൽ
കൈകൾരണ്ടും തോളിൽ മെല്ലെപിണച്ചു നീ കണ്ണിൽകണ്ണുംനോക്കിയങ്ങനെ നിന്നുഞാൻ..
നിൻപുതുനിശ്വാസം എന്നെ മയക്കയായ്
കൈപിടിച്ചേതോ നിലാവായ് ലയിച്ചു നാം
നിൻവിരൽപൂക്കളാൽ എന്നെത്തലോടി നീ
ഒരു ശയ്യാതൽപത്തിലൊന്നായ് ലയിച്ചു നാം..
ചുണ്ടിൽ നിൻ മാറിൽ നിൻ നാഭിയിൽ നാളിയിൽ, കാർമേഘമൊക്കും നറുകുനു ചില്ലിയിൽ മെല്ലെ പടരുന്ന നിശ്വാസധാരയിൽ അന്നോളം കാണാത്തതെ ന്തോ തിരഞ്ഞു ഞാൻ..
എത്രനേരം നമ്മൾ നമ്മെ മറന്നുപോയ്
പിന്നെപ്പോഴോ നറു ലാവാപ്രവാഹമായ്…
ഏതോ മരീചിക തേടിയലഞ്ഞുനാം
കണ്ണൊന്നടച്ചു നീ നീണ്ടുകിടക്കുന്നു മുന്നില്‍ നുണക്കുഴി പൂണ്ടതാം പൂര്‍ണേന്ദു മുഖവുമായ്..
ഓമനേ നിന്നില്‍ ഞാനൊട്ടു ലയിക്കവേ പിന്നിട്ട നിശ്വാസമെന്തോരസുലഭം.
_ *’പ്രദീപ് ശിവശങ്കർ*