
മുംബൈ :
സച്ചിന് ടെണ്ടുല്‍ക്കര്‍ എന്ന സമാനതകളില്ലാത്ത ഇതിഹാസം:പോലും ഒരിക്കല്‍ താന്‍ ജയിക്കരുതെന്ന് ആഗ്രഹിച്ചിരുന്നു . പറഞ്ഞത് മറ്റാരുമല്ല , സാക്ഷാല്‍ സച്ചിന് തന്നെയാണ് . മുംബൈ ബാന്ദ്രയിലുള്ള എം.ഐ ജി ക്രിക്കറ്റ് പവലിയന് ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് സച്ചിന് മനസ് തുറന്നത് .
എം.ഐ.ജിയേക്കുറിച്ചുള്ള ഏറ്റവും നല്ല ഒരു ഓര്‍മ്മ പങ്ക് വെക്കാന്‍ ആവശ്യപ്പെട്ടപ്പോഴാണ് സച്ചിന് ഇതു വരെ വെളിപ്പെടുത്താത്ത അനുഭവം പങ്കുവെച്ചത് .
എം.ഐ.ജി നടത്തിയ സിംഗിള്‍ വിക്കറ്റ് ടൂര്ണമെന്റിലായായിരുന്നു സംഭവം . സെമി ഫൈനലില്‍ സച്ചിന് നേരിടേണ്ടി വന്നത് മറ്റാരെയുമല്ല . തന്റെ ക്രിക്കറ്റ് ജീവിതത്തില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തിയ അജിത് ടെന്‍ഡുല്‍ക്കറെ ! ഇരുവരും നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയ ആദ്യ നിമിഷം . ‘ബൗളറുടെ ശരീരഭാഷ നന്നായി തിരിച്ചറിയാന്‍ എനിക്ക് കഴിഞ്ഞിരുന്നു . ജയിക്കാനായല്ല അജിത് അന്ന് ബൗള്‍ ചെയ്തത് . ജയിക്കാനല്ല ഞാന്‍ ബാറ്റ് ചെയ്തതും . അജിത് നോബോളുകളും വൈഡുകളുമെറിഞ്ഞപ്പോള് ഞാന്‍ എല്ലാ പന്തും ഡിഫന്‍ഡ് ചെയ്യാനാണ് ശ്രമിച്ചത് . സാധാരണ സിംഗിള്‍ വിക്കറ്റ് ടൂര്‍ണമെന്റുകളില്‍ അങ്ങനെയൊരു പതിവില്ലാത്തതാണ് . എന്നാല്‍ നന്നായി കളിക്കാന്‍ ജ്യേഷ്ഠന് ആവശ്യപ്പെട്ടു . അവസാനം തന്റെ ടീമാണ് വിജയിച്ചത് ’ , സച്ചിന് പറഞ്ഞു .
ബാല്യ കാലം മുതല്‍ സച്ചിന്റെ ക്രിക്കറ്റ് ജീവിതത്തില്‍ കോച്ചായിരുന്ന അച്രേഖര് കഴിഞ്ഞാല്‍ ഏറ്റവും സ്വാധീനം ചെലുത്തിയ വ്യക്തിയാണ് സഹോദരനായ അജിത് ടെണ്ടുല്‍ക്കര്‍ .