CINEMA SOCIAL MEDIA

അപമാനമേറ്റുവാങ്ങി പ്രതിഷേധിക്കേണ്ടി വന്നപ്പോൾ തലവര മാറി..

സംവിധായകന്‍ അനില്‍ രാധാകൃഷ്ണമേനോന്റെ അധിക്ഷേപത്തിനിരയായ നടന്‍ ബിനീഷ് ബാസ്റ്റിനെ സോഷ്യല്‍ മീഡിയയിലടക്കം പിന്തുണയ്ക്കുന്നവരുടെ എണ്ണം കൂടുകയാണ്. അനില്‍ രാധാകൃഷ്ണ മേനോനെതിരെ ജനരോഷം ഉയരുന്നതിനിടെ ഒറ്റ ദിവസത്തിനുള്ളില്‍ താരത്തിന് ലഭിച്ചത് നാലു സിനിമകളില്‍ അഭിനയിയ്ക്കാനുള്ള അവസരവും സംസ്ഥാനത്തിനകത്തും പുറത്തുനിന്നുമായി നിരവധി ഉദ്ഘാടന ചടങ്ങുകള്‍ക്കുള്ള ക്ഷണവും.

വിജയ് നായകനായ തമിഴ്ചിത്രം തെരി, മലയാളചിത്രം കട്ടപ്പനയിലെ ഹൃദിക് റോഷന്‍ എന്നിവയടക്കം നൂറിനടുത്ത് ചിത്രങ്ങളില്‍ ബിനീഷ് ഇതിനകം അഭിനയിച്ചിരുന്നു.

എന്നാല്‍ ഒറ്റദിവസംകൊണ്ട് നാലുസിനിമകളിലേക്കാണ് ബിനീഷിനെ ക്ഷണിച്ചിരിയ്ക്കുന്നത്. ബോബന്‍ സാമുവല്‍ സംവിധാനം ചെയ്യുന്ന ഗള്‍ഫില്‍ ചിത്രീകരണം നടക്കുന്ന ചിത്രമാണ് ഇതില്‍ പ്രധാനപ്പെട്ടത്. മൂന്നു സംവിധായകര്‍ കൂടി പ്രാഥമിക ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയതായാണ് വിവരം.

ആലപ്പുഴ മെഡിക്കല്‍ കോളജുകളിലടക്കം പത്തിലധികം ഉദ്ഘാടനങ്ങള്‍ വേറെയും. എന്നാല്‍ സിനിമകളുടെ ക്ഷണം ലഭിച്ചിരിയ്ക്കുന്നതിനാല്‍ ഉദ്ഘാടനചടങ്ങുകള്‍ക്ക് തീയതി നല്‍കിയിട്ടില്ല.

%d bloggers like this: