ആരോഗ്യം.

അമീബിക് മെനിഞ്ചൈറ്റിസ് ; മലപ്പുറത്ത് പത്ത് വയസുകാരി മരിച്ചു..

img

മലപ്പുറം :

പെരിന്തല്‍മണ്ണയില്‍ പത്ത് വയസുകാരിയുടെ മരണം അമീബിക് മെനിഞ്ചൈറ്റിസ് ബാധിച്ചാണെന്ന് സ്ഥിരീകരണം . അപൂര്‍വ്വമായി മാത്രം കാണുന്ന ഈ രോഗം പരത്തുന്നത് ഗ്ലേറിയ ഫൗലേരി എന്ന ഏകകോശ ജീവിയാണ് .

മലപ്പുറം അരിപ്ര സ്വദേശിയായ ഐശ്വര്യ ആണ് മരിച്ചത് . പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു .

വെള്ളത്തിലൂടെയാണ് രോഗാണു മനുഷ്യരിലേയ്ക്ക് പടരുന്നത് . പുഴകളിലും കെട്ടിക്കിടക്കുന്ന വെള്ളത്തിലും രോഗാണുവിന്റെ സാന്നിധ്യം ഉണ്ടാവാന്‍ ഇടയുള്ളതിനാല്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കെ. സക്കീന പറഞ്ഞു.

കുളിക്കുമ്പോഴോ നീന്തുമ്പോഴോ ആകും ഒരാളുടെ ശരീരത്തിനുള്ളില്‍ രോഗാണു പ്രവേശിക്കുക. മൂക്കിനുള്ളിലൂടെ ശരീരത്തിലെത്തുന്ന അമീബ നേരെ മസ്തിഷ്‌കത്തിലേയ്ക്ക് പ്രവേശിക്കും . തലച്ചോറില്‍ സംവേദനത്തിനുപയോഗിക്കുന്ന രാസവസ്തുക്കളാണ് ഇവയുടെ ഭക്ഷണം .

ഈ രോഗം ഒരാളില്‍ നിന്നും മറ്റൊരാളിലേയ്ക്ക് പകരില്ലെന്നാണ് വിദഗ്ധാഭിപ്രായം .

%d bloggers like this: