NATIONAL POLITICS

അമേഠിയില്‍ രാഹുലിന്റെ തോല്‍വി ; കാരണങ്ങള്‍ പഠിക്കാന്‍ രണ്ടംഗ സംഘത്തെ കോണ്‍ഗ്രസ് നിയോഗിച്ചു..

img

ന്യൂഡല്‍ഹി :

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ അമേഠിയില്‍ കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി തോല്‍ക്കാനിടയായ സാഹചര്യങ്ങള്‍ പഠിക്കാന്‍ രണ്ടംഗ സംഘത്തെ പാര്‍ട്ടി നിയോഗിച്ചു . കോണ്‍ഗ്രസ് സെക്രട്ടറി സുബൈര്‍ ഖാന്‍ , കെ.എല്‍.ശര്‍മ്മ എന്നിവരെയാണ് ഇതിനായി നിയോഗിച്ചിരിക്കുന്നത് . യു.പി.എ അദ്ധ്യക്ഷ സോണിയ ഗാന്ധിയുടെ അടുത്ത അനുയായികളിലൊരാളാണ് കെ.എല്‍.ശര്‍മ്മ .

അമേഠിയില്‍ നടന്ന വാശിയേറിയ പോരാട്ടത്തിനൊടുവില്‍ ബി.ജെ.പിയുടെ സ്മൃതി ഇറാനിയോട് 44082 വോട്ടുകള്‍ക്കാണ് രാഹുല്‍ പരാജയപ്പെട്ടത് . 2014ല്‍ ഇതേ മണ്ഡലത്തില്‍ രാഹുലിനോട് പരാജയപ്പെട്ട ശേഷമാണ് സ്മൃതി ശക്തമായ തിരിച്ച് വരവ് നടത്തിയത് .

READ ALSO  പ്രധാനമന്ത്രിയുടെ മെറിറ്റ് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

2004 മുതല്‍ ലോക്‌സഭയില്‍ അമേഠിയെ പ്രതിനിധീകരിച്ചത് രാഹുലായിരുന്നു . ഇതോടെയണ് പരാജയം പഠിക്കാന്‍ പാര്‍ട്ടി കമ്മിറ്റിയെ നിയോഗിച്ചത് .

വ്യാഴാഴ്ച ഇരുവരും അമേഠിയിലെത്തി ജില്ല കോണ്‍ഗ്രസ് കമ്മിറ്റി നേതാക്കളുമായി കൂടിക്കാഴ്ച നടത്തി . ഇതിന് ശേഷം മറ്റ് പാര്‍ട്ടി പ്രവര്‍ത്തകരുമായും പ്രാദേശിക നേതാക്കളുമായും ഇരുവരും കൂടിക്കാഴ്ച നടത്തും . അടുത്ത രണ്ട് മൂന്ന് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് പാര്‍ട്ടി നേതൃത്വത്തിന് സമര്‍പ്പിക്കുമെന്നാണ് സൂചന . അതേസമയം പരാജയത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജി വയ്ക്കാന്‍ തയാറാണെന്ന് അമേഠി ഡി.സി.സി പ്രസിഡന്റ് യോഗേന്ദ്ര മിശ്ര പറഞ്ഞിരുന്നു .

READ ALSO  സ്ഥാനാര്‍ത്ഥികളുടെ ക്രിമിനൽ പശ്ചാത്തലം ജനങ്ങളെ അറിയിക്കണമെന്ന് ഇലക്ഷൻ കമ്മീഷൻ

വര്‍ഷങ്ങളായി നെഹ്‌റു കുടുംബം അടക്കി വച്ചിരുന്ന മണ്ഡലമായിരുന്നു ഇത് . 42 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് നെഹ്‌റു കുടുംബത്തിലെ ഒരംഗത്തിന് ഇവിടെ പരാജയം സംഭവിച്ചത് . എസ്.പി-ബി.എസ്.പി സഖ്യത്തിന്റെ പിന്തുണ ഉണ്ടായിരുന്നെങ്കിലും ഇതും രാഹുലിനെ സഹായിച്ചില്ല .

2004ല്‍ 2,90853 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രാഹുല്‍ ആദ്യമായി അമേഠിയില്‍ നിന്ന് ലോക്സഭയിലെത്തിയത് . 2009ല്‍ 3,70,198 ഭൂരിപക്ഷം ആയെങ്കിലും 2014ല്‍ ബി.ജെ.പി നടത്തിയ പടയോട്ടത്തില്‍ ഭൂരിപക്ഷം 1,07,903 ആയി ചുരുങ്ങി .

2014ല്‍ സ്മൃതി ഇറാനി രാഹുലിനോട് പരാജയപ്പെട്ടു . എങ്കിലും ഈ മണ്ഡലത്തില്‍ സജീവ സാന്നിധ്യമായിരുന്നു സ്മൃതി . കേന്ദ്രസര്‍ക്കാരിന്റെ വിവിധ പദ്ധതികള്‍ കേന്ദ്രമന്ത്രി കൂടിയായ സ്മൃതി മികച്ച രീതിയില്‍ ജനങ്ങളിലേക്കെത്തിച്ചു. ഇതോടെ ജനങ്ങള്‍ സ്മൃതിയെ ഇരുകയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു .

%d bloggers like this: