POLITICS

അമേരിക്കയിലെ മത്സ്യങ്ങൾ പ്രസവിക്കാൻ വേണ്ടി പതിനയ്യായിരത്തോളം കിലോമീറ്ററുകൾ താണ്ടി ഇന്തോനേഷ്യയിൽ പോകുന്നു ; പുതിയ കണ്ടെത്തലുമായി പി.വി.അൻവർ..

img

മലപ്പുറം :

അമേരിക്കയിലെ മത്സ്യങ്ങൾ പ്രസവിക്കാനായി പതിനയ്യായിരത്തോളം കിലോമീറ്ററുകൾ സഞ്ചരിച്ച് ഇന്തോനേഷ്യയിൽ പോകാറുണ്ടെന്ന വിചിത്രവാദവുമായി നിലമ്പൂർ എം.എൽ.എയും പൊന്നാനി ലോക്സഭാ മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയുമായ പി.വി.അൻവർ .

ഇന്തോനേഷ്യയിൽ പ്രസവിച്ച ശേഷം തിരിച്ച് കുഞ്ഞുങ്ങളുമായി അതേ മത്സ്യങ്ങൾ അമേരിക്കക്ക് പോകാറുണ്ടെന്നും അദ്ദേഹം പറഞ്ഞു .

ജപ്പാനിൽ മഴ പെയ്യിക്കുന്നത് പശ്ചിമഘട്ടത്തിൽ നിന്ന് പോകുന്ന മേഘങ്ങളാണെന്ന് പറഞ്ഞ് നേരത്തെ അദ്ദേഹം വിവാദത്തിലായിരുന്നു . എന്നാൽ ആ പ്രസ്താവനയിൽ ഇപ്പോഴും താൻ ഉറച്ചു നിൽക്കുന്നതായി അദ്ദേഹം വ്യക്തമാക്കി . വെറുതെയല്ല ജപ്പാൻ ഇവിടെ കുടിവെള്ളം തരാൻ വേണ്ടി ജപ്പാൻ കുടിവെള്ള പദ്ധതി നടപ്പിലാക്കിയിരിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു .

2002വരെ നാസയുടെ സൈറ്റിൽ ഇക്കാര്യങ്ങൾ ഉണ്ടായിരുന്നെന്നും അദ്ദേഹം വാദിക്കുന്നു .

ഇതേ പോലെ ഇനിയും നിരവധി കാര്യങ്ങൾ തനിക്കറിയാം . തിരഞ്ഞെടുപ്പിന് ശേഷം കൂടുതൽ വിശദമായ സംവാദത്തിൽ ഏർപ്പെടാമെന്നും അദ്ദേഹം പറഞ്ഞു . സംവാദത്തിന് അദ്ദേഹം വെല്ലുവിളി നടത്തുകയും ചെയ്തു .

അൻവറിന്റെ വെളിപ്പെടുത്തലുകളിൽ ഞെട്ടിയിരിക്കുകയാണ് ശാസ്ത്രലോകം .

%d bloggers like this: