KERALA POLITICS

അരൂരില്‍ ഷാനിമോള്‍, കോന്നിയില്‍ മോഹന്‍രാജ്: കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടികയായി

img

തിരുവനന്തപുരം:

പാലാ ഉപതിരഞ്ഞെടുപ്പിൽ കനത്ത പരാജയമേറ്റുവാങ്ങിയതിന് പിന്നാലെ അഞ്ച് മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർഥി പട്ടിക പൂർത്തിയായി. അരൂരിൽ ഷാനിമോൾ ഉസ്മാനും കോന്നിയിൽ മോഹൻ രാജും മത്സരിക്കും.

നേരത്തെ വട്ടിയൂർക്കാവിൽ കെ മോഹൻ കുമാറിനെയും എറണാകുളത്ത് ടി.ജെ വിനോദിനെയും സ്ഥാനാർഥിയാക്കാൻ തീരുമാനിച്ചിരുന്നു. ലീഗ് സീറ്റായ മഞ്ചേശ്വരത്ത് എം.സി ഖമറുദ്ദീനെ പാർട്ടി സ്ഥാനാർഥിയായി പ്രഖ്യാപിച്ചിരുന്നു.

അഞ്ച് മണ്ഡലത്തിലേക്കുമുള്ള സി.പി.എം സ്ഥാനാർഥികളെ ഇടതുപക്ഷം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. മഞ്ചേശ്വരത്ത് ശങ്കർ റേ, എറണാകുളത്ത് മനു റോയ്, അരൂരിൽ മനു സി. പുളിക്കൽ, കോന്നിയിൽ കെ.യു. ജനീഷ് കുമാർ, വട്ടിയൂർക്കാവിൽ വി.കെ. പ്രശാന്ത് എന്നിവരാണ് എൽഡിഎഫ് സ്ഥാനാർഥികൾ.