
തലശ്ശേരി :കേരളത്തിലെ ഏക മുസ്ലീം രാജവംശമായ അറക്കല്‍ രാജവംശത്തിലെ ആദിരാജ ഫാത്തിമ മുത്ത്ബീവി അന്തരിച്ചു . എണ്‍പത്തിയാറ് വയസായിരുന്നു . തലശ്ശേരി ചേറ്റംക്കുന്നിലെ വസതിയില്‍ രാവിലെ 11 മണിയോടെയായിരുന്നു അന്ത്യം.തലശ്ശേരി ഓടത്തില്‍ പള്ളിയില്‍ മഗ് രിബ് നമസ്കാര ശേഷം മയ്യത്ത് നമസ്കാരവും ഖബറടക്കവും നടക്കും . അറക്കല്‍ രാജ വംശത്തിന്റെ അധികാര സ്ഥാനം അലങ്കരിച്ചിരുന്ന ആദിരാജ ഹംസ കോയമ്മ തങ്ങള്‍ , ആദിരാജ സൈനബ ആയിഷബി എന്നിവര്‍ സഹോദരങ്ങളാണ് . സഹോദരി സൈനബ ആയിഷബി അന്തരിച്ചതിനെത്തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ജൂലൈ ഒന്നിനാണ് മുപ്പത്തിയെട്ടാമത് സുല്‍ത്താനായി മുത്ത് ബീവി അധികാരമേറ്റത്.