KERALA പരിസ്ഥിതി.

അറബിക്കടലില്‍ തീവ്ര ന്യൂനമര്‍ദം: സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത; ചൊവ്വാഴ്ച നാല് ജില്ലകളില്‍ യെല്ലോ അലെര്‍ട്ട്.

img

സംസ്ഥാനത്ത് വീണ്ടും ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യത. കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ചൊവ്വാഴ്ച നാല് ജില്ലകളില്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം യെല്ലോ അലെര്‍ട്ട് പ്രഖ്യാപിച്ചു.

പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, മലപ്പുറം എന്നീ ജില്ലകളിലാണ് ചൊവ്വാഴ്ച യെല്ലോ അലെര്‍ട്ട് പ്രഖ്യാപിച്ചത്. ബുധനാഴ്ച എട്ട് ജില്ലകളിലും വ്യാഴാഴ്ച ഒമ്പത് ജില്ലകളിലും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം യെല്ലൊ അലേര്‍ട്ട് പ്രഖ്യാപിച്ചു.
അറബിക്കടലില്‍, ഗുജറാത്ത് തീരത്തിന് മുകളിലായി ഒരു തീവ്ര ന്യൂനമര്‍ദം രൂപം കൊണ്ടിട്ടുള്ളതായും, മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.