AGRICULTURE

അറിഞ്ഞിരിക്കണം നമ്മൾ; Layട നേയും കർഷകരേയും ….പെപ്സി കോയുടെ നിയമനടപടികളേയും..

img

ഭഷ്യ ഉൽപ്പന്നമായ ലെയ്‌സ്‌ ഉണ്ടാകുന്നതിന്‌ അനുയോജ്യമായ ഉരുളക്കിഴങ്ങ്‌ കൃഷിചെയ്‌ത കർഷകർക്കെതിരെ ബഹുരാഷ്‌ട്ര കുത്തകയായ പെപ്‌സികോയുടെ നിയമനടപടി. കമ്പനിയുടെ അനുമതിയില്ലാതെ ഉരുളക്കിഴങ്ങ്‌ ഉൽപാദിപ്പിച്ചതിന്‌ ഒരു കോടി രൂപവീതം നഷ്‌ടപരിഹാരം ആവശ്യപ്പെട്ട്‌ നാല്‌ കർഷകർക്കെതിരെയാണ്‌ പെപ്‌സിയുടെ നിയമ നടപടി. ഇതിനെതിരെ ഗുജറാത്തിലെ വഡോദരയിൽ കർഷകർ പ്രക്ഷോഭത്തിലേക്ക്‌.

പ്രത്യേക ഇനത്തില്‍പ്പെട്ട ഉരുളക്കിഴങ്ങ് ഉത്പാദിപ്പിക്കുന്നതിനുള്ള അവകാശം കമ്പനിക്ക് മാത്രമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. പ്രാദേശികമായി ലഭിച്ച വിത്ത്‌ ഉപയോഗിച്ച്‌ കൃഷിലിറക്കിയ സബര്‍കന്ദ, ആരവല്ലി ജില്ലകളിലെ കര്‍ഷകര്‍ക്കെതിരെയാണ് കമ്പനി കേസ് കൊടുത്തത്.

തങ്ങളുടെ ലെയ്സ് ചിപ്‌സ് നിര്‍മിക്കുന്നതിന് ഉപയോഗിക്കുന്ന ഉരുളക്കിഴങ്ങാണ് ഈ കര്‍ഷകര്‍ കൃഷിയിറക്കിയതെന്നും അത് ഉത്പാദിപ്പിക്കാനും ഉപയോഗിക്കാനും തങ്ങള്‍ക്കാണ് നിയമപരമായ അവകാശമെന്നുമാണ്‌ പെപ്‌സികോ പറയുന്നത്‌. അതേസമയം കമ്പനി ഉന്നയിക്കുന്ന വിധത്തിലുള്ള നിയമ പ്രശ്‌നങ്ങളെക്കുറിച്ച് കര്‍ഷകരില്‍ പലര്‍ക്കും അറിവില്ല. പ്രാദേശികമായി വിത്തു ലഭിച്ചപ്പോൾ കൃഷിയിറക്കിയ കർഷകരാണ്‌ കേസിൽ കുടുങ്ങിയത്‌

READ ALSO  ഒരു ലക്ഷം മെട്രിക് ടണ്‍ വീതം പച്ചക്കറി, കിഴങ്ങുവര്‍ഗ അധിക ഉത്പാദനം ലക്ഷ്യം: മുഖ്യമന്ത്രി

പ്രൊട്ടക്ഷന്‍ ഓഫ് പ്ലാന്റ് വെറൈറ്റീസ് ആന്‍ഡ് ഫാര്‍മേഴ്‌സ് റൈറ്റ്‌സ് ആക്ട്- 2001 പ്രകാരം തങ്ങൾ സ്വന്തമാക്കിയ സങ്കര ഇനം ഇരുളൻ കിഴങ്ങാണ്‌ എഫ്‌ എൽ 2027 എന്ന്‌ പെപ്‌സി അവകാശപ്പെടുന്നു. പെപ്സിയുമായി കരാറുള്ള കർഷർക്ക്‌ മാത്രമാണ്‌ ഈ ഇനം ഉൽപാദിപ്പിക്കുവാൻ അനുമതി നൽകിയിട്ടുള്ളത്‌. ഈ കർഷകർ വ്യാവസായികമായി കൃഷിചെയ്യുന്ന ഉരുളക്കിഴങ്ങ്‌ പെപ്‌സിക്ക്‌ മാത്രമെ വിൽക്കാവൂ എന്ന നിബന്ധനയും ഉണ്ട്‌. 2009ലാണ്‌ ഈ ഇനം ഉരുളക്കിഴങ്ങ്‌ ഇന്ത്യയിൽ ഉൽപാദിപ്പിക്കാൻ തുടങ്ങിയത്‌.

പെപ്‌സിയുടെ പരാതിയിൽ ഉരുളക്കിഴങ്ങ് കൃഷിചെയ്യുന്നതും വില്‍പന നടത്തുന്നതും താല്‍കാലികമായി തടഞ്ഞുകൊണ്ട് ഗുജറാത്തിലെ മൂന്നു കര്‍ഷകര്‍ക്ക് അഹമ്മദാബാദിലെ പ്രത്യേക കോടതി കഴിഞ്ഞ ആഴ്ച നോട്ടീസ് നല്‍കി . ഇതേ കുറിച്ച്‌ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് അന്വേഷണ സമിതിയെയും കോടതി നിയോഗിച്ചിട്ടുണ്ട്‌.കേസ്‌ വെള്ളിയാഴ്‌ച വീണ്ടും പരിഗണിക്കും.

READ ALSO  ഒരു ലക്ഷം മെട്രിക് ടണ്‍ വീതം പച്ചക്കറി, കിഴങ്ങുവര്‍ഗ അധിക ഉത്പാദനം ലക്ഷ്യം: മുഖ്യമന്ത്രി

പ്രത്യേക ഇനം ഉരുളക്കിഴങ്ങ്‌ പോലെ കുത്തകകൾ കൈവശമാക്കിയിട്ടുള്ള മറ്റ്‌ ബ്രൻഡഡ്‌ വിത്തുകൾക്കും വിളകൾക്കും ഈ നിയമനടപടി നേരിടേണ്ടി വരുമോയെന്ന ആശങ്കയിലാണ്‌ കർഷകരെന്ന്‌ വഡോദരയിലെ കര്‍ഷക കൂട്ടായ്മയുടെ ഭാരവാഹിയായ കപില്‍ ഷാ പറഞ്ഞു. മൂന്നോ നാലോ ഏക്ര ഭൂമിയിൽ കൃഷിയിറക്കിയ സാധാരണ കർഷകരാണ്‌ നടപടി നേരിടേണ്ടിവരുന്നത്‌. സമര രംഗത്തുള്ള കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് രാജ്യത്തിന്റെ വിവിധ മേഖലകളില്‍നിന്നുള്ള കർഷക നേതാക്കളും മനുഷ്യാവകാശ പ്രവർത്തകരും രംഗത്തുണ്ട്‌. വാർത്തക്കും ചിത്രത്തിനും കടപ്പാട്

%d bloggers like this: