GENERAL

അവധി ദിനങ്ങളിലും ഉച്ചഭക്ഷണം , വന്‍ ക്രമക്കേട് ; അധ്യാപകർക്കെതിരെ വിജിലൻസ്.

img

അമ്പലപ്പുഴ :
സ്കൂൾ ഉച്ചഭക്ഷണ വിതരണത്തിൽ ക്രമക്കേട് കാട്ടിയ അധ്യാപകർക്കെതിരെ നടപടിയുമായി വിജിലൻസ് . അമ്പലപ്പുഴ ഗവ: മോഡൽ ഹയർ സെക്കന്ററി സ്കൂളിലെ അധ്യാപകർക്കെതിരെയാണ് വിജിലൻസ് ആന്‍ഡ് ആന്റി കറപ്ഷൻ ബ്യൂറോ പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്ക് ശുപാർശ നൽകിയത് .

അധ്യാപകർക്ക് സസ്പെൻഷൻ ഉൾപ്പെടെയുള്ള നടപടികൾ വിദ്യാഭ്യാസ വകുപ്പ് സ്വീകരിക്കുമെന്നാണ് സൂചന .

സ്കൂളിൽ വിദ്യാർത്ഥികൾക്ക് നൽകേണ്ട മുട്ട , പാൽ , ഉച്ച ഭക്ഷണം എന്നിവ നൽകാതെ ഇവ നൽകിയതായി വ്യാജ രേഖ ചമച്ചുവെന്ന് വിജിലൻസിന്റെ അന്വേഷണത്തിൽ തെളിഞ്ഞു .

ഉച്ച ഭക്ഷണ വിതരണ ക്രമക്കേടിനെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് സാമൂഹിക പ്രവർത്തകനായ കാക്കാഴം താഴ്ചയിൽ നസീറാണ് 2017 മാർച്ച് 31ന് വിജിലൻസ് ഡയറക്ടറെ സമീപിച്ചത് . തുടർന്ന് ആലപ്പുഴ വിജിലൻസ് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ആരംഭിച്ചു . സ്കൂളിലെത്തി ഉച്ച ഭക്ഷണ വിതരണ രേഖകൾ പരിശോധിക്കുകയും ബന്ധപ്പെട്ട അധ്യാപകരിൽ നിന്ന് മൊഴിയെടുക്കുകയും ചെയ്തു .

READ ALSO  കേരളാ പോലീസിലെ എട്ടു പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ചു

ഉച്ച ഭക്ഷണ വിതരണത്തിൽ വ്യാപക ക്രമക്കേട് നടന്നതായി അന്വേഷണ സംഘത്തിന് വിവരങ്ങൾ ലഭിച്ചു . മുട്ട , പാൽ എന്നിവ വിദ്യാർത്ഥികൾക്ക് നൽകാതെ നൽകിയെന്ന് കാട്ടി വ്യാജ രേഖകൾ അധ്യാപകർ ചമച്ചത് അന്വേഷണത്തിൽ കണ്ടെത്തി .

പരാതിക്കാരനായ താഴ്ചയിൽ നസീറിന് വിവരാവകാശ നിയമ പ്രകാരം ലഭിച്ച മറുപടിയിലും ഇത് തെളിഞ്ഞിരുന്നു .

അവധി ദിവസങ്ങളിൽ പോലും വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണം നൽകിയതായി രേഖ ഉണ്ടാക്കിയാണ് അധ്യാപകർ പണം തട്ടിയെടുത്തത് . ഇതും അന്വേഷണ സംഘത്തിന് ബോധ്യപ്പെട്ടു . തുടർന്നാണ് അന്നത്തെ പ്രഥമാധ്യാപകനടക്കം അഞ്ച് അധ്യാപകർക്കെതിരെ വകുപ്പ് തല നടപടിക്ക് ശുപാർശ ചെയ്തു കൊണ്ട് വിജിലൻസ് വിദ്യാഭ്യാസ വകുപ്പിന് റിപ്പോർട്ട് സമർപ്പിച്ചത് .

READ ALSO  സ്വോട്ട് ഗവേഷണപദ്ധതിയിൽ നാസയ്ക്കൊപ്പം കേരളവും

ശുപാർശ പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ആലപ്പുഴ ജില്ലാ വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർക്ക് കൈമാറിയിരിക്കുകയാണ് .അധ്യാപകരിൽ ഒരാൾ വിരമിച്ചതാണ് .

2014-15 അധ്യായന വർഷം മുതൽ സ്കൂളിൽ ഈ പേരിൽ തട്ടിപ്പ് നടത്തിയതിനാൽ എത്ര രൂപയുടെ ക്രമക്കേട് നടന്നുവെന്ന് കണ്ടെത്താൻ വിജിലൻസിന് കഴിഞ്ഞിട്ടില്ല .

%d bloggers like this: