GENERAL POLITICS

ആദർശമുയർത്തിപ്പിടിച്ച്, മാറിനില്‍ക്കാന്‍ സന്നദ്ധത അറിയിച്ച് കോടിയേരി.

img

തിരുവനന്തപുരം:

സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറിനിൽക്കാൻ കോടിയേരി ബാലകൃഷ്ണൻ സന്നദ്ധത അറിയിച്ചതായി സൂചന. രാവിലെ മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് വിവാദങ്ങളുടെ പശ്ചാത്തലത്തിൽ മാറിനിൽക്കാൻ തയ്യാറാണെന്ന് കോടിയേരി അറിയിച്ചത്.

എന്നാൽ ഇപ്പോൾ മാറിനിന്നാൽ അത് പാർട്ടിക്ക് ദോഷം ചെയ്യുമെന്നാണ് മുഖ്യമന്ത്രിയും കേന്ദ്രനേതൃത്വവുമായി നടത്തിയ ആശയവിനിമയത്തിൽ അറിയിച്ചത്. മകനെതിരായി ഉയർന്നിരിക്കുന്ന ലൈംഗിക വിവാദം വ്യക്തിപരമെങ്കിലും പാർട്ടിയെ പ്രതിരോധത്തിലാക്കാതിരിക്കാൻ താൻ മാറിനിൽക്കാമെന്നാണ് കോടിയേരി അറിയിച്ചു.
എകെജി സെന്ററിൽ നടന്ന പിണറായി-കോടിയേരി കൂടിക്കാഴ്ച ഏറെ നിർണായകമാണ്. ഇന്ന് രാവിലെ പാർട്ടി നേതൃയോഗം ചേരാനിരിക്കെയാണ് ഈ കൂടിക്കാഴ്ച. ഈ യോഗങ്ങളിലും കോടിയേരി തന്റെ നിലപാട് ആവർത്തിക്കാൻ സാധ്യതയുണ്ട്. അങ്ങനെയെങ്കിൽ അത് പാർട്ടി സ്വീകരിക്കുമോ അതോ തള്ളുമോ എന്നതും കണ്ടറിയേണ്ടതാണ്.
മാറിനിന്നാൽ അത് ആരോപണം ശരിയെന്ന് അംഗീകരിക്കുന്ന ഒരു സാഹചര്യവും പാർട്ടി അഭിമുഖീകരിക്കുന്നുണ്ട്. എന്നാൽ ആരോപണം മകന്റെ വ്യക്തി ജീവിതവുമായി ബന്ധപ്പെട്ടതാണെങ്കിലും ഉന്നത കമ്യൂണിസ്റ്റ് മൂല്യം ഉയർത്തിപ്പിടിക്കുന്നതിന് മാറിനിൽക്കുന്നു എന്ന മാതൃക പൊതുസമൂഹത്തിന് നൽകാൻ സഹായിക്കും എന്ന വാദവുമുണ്ട്.

%d bloggers like this: