
ആമസോണിനു പിന്നാലെ വമ്പിച്ച വിലക്കുറവുമായി ഫ്ളിപ്കാര്‍ട്ടും . സ്മാര്‍ട്ട് ഫോണുകള്‍ , ടി.വികള്‍ , ഇലക്ട്രോണിക് ഉപകരണങ്ങള്‍ , ഗൃഹോപകരണങ്ങള്‍ തുടങ്ങി നിരവധി ഉല്പന്നങ്ങള്ക്ക് ആകര്‍ഷകമായ വിലക്കുറവ് പ്രഖ്യാപിച്ച് കൊണ്ട് ഫ്ളിപ് കാര്‍ട്ടിന്റെ സമ്മര്‍ കാര്‍ണിവല്‍ സെയില്‍ ആരംഭിച്ചു .
വിലക്കുറവിനു പുറമെ നോ കോസ്റ്റ് ഇ.എം.ഐയും , എക്സ്ചേഞ്ച് ഓഫറുകളും ലഭിക്കും .
ഷവോമി റെഡ്മി നോട്ട് 6, നോക്കിയ 6.1 പ്ലസ് , റിയല്‍മി 2 പ്രോ , അസ്യൂസ് സെന്‍ഫോണ്‍ മാക്സ് പ്രോ തുടങ്ങിയവയ്ക്ക് വന്‍ വിലക്കുറവാണ് സമ്മര്‍ കാര്‍ണിവലില്‍ ഒരുക്കിയിരിക്കുന്നത് . ഫര്‍ണിച്ചറുകള്‍ , ടിവികള്‍ , ബാഗുകള്‍ , വാച്ചുകള്‍ , നിത്യോപയോഗ സാധനങ്ങള്‍ തുടങ്ങിയവയ്ക്കെല്ലാം മികച്ച ഓഫറുകളാണ് ലഭിക്കുന്നത് .
എസ്.ബി.ഐ ഡെബിറ്റ് , കാര്‍ഡുകളും ക്രെഡിറ്റ് കാര്‍ഡുകളും ഉപയോഗിച്ച് ഉല്പന്നങ്ങള് വാങ്ങുന്നവര്‍ക്ക് പത്ത് ശതമാനം അധിക ക്യാഷ് ബാക്കും ലഭിക്കും .