HEALTH KERALA

ആരോഗ്യരംഗത്ത് കേരളം വീണ്ടും ഒന്നാമത്; യുപി ഏറ്റവും മോശം: നീതി ആയോഗ് റിപ്പോർട്ട്..

img

ന്യൂഡല്‍ഹി:

നീതി ആയോഗ് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം രാജ്യത്തെ ആരോഗ്യ രംഗത്ത് കേരളം വീണ്ടും ഒന്നാമതെത്തി. ആരോഗ്യമേഖലയിലെ വളര്‍ച്ചയെ അപഗ്രഥിച്ചുള്ള റിപ്പോര്‍ട്ടാണ് നീതി ആയോഗ് പുറത്തുവിട്ടിരിക്കുന്നത്.

ഉത്തര്‍പ്രദേശാണ് പട്ടികയില്‍ ഏറ്റവും പിന്നിലുള്ള സംസ്ഥാനം. ആന്ധ്രാപ്രദേശ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് പട്ടികയില്‍ രണ്ടും മൂന്നും സ്ഥാനത്തുള്ളത്. നീതി ആയോഗ് വൈസ് ചെയർമാൻ ഡോ രാജീവ് കുമാറാണ് റിപ്പോർട്ട് പുറത്തിറക്കിയത്.

സംസ്ഥാനങ്ങളില്‍ ഹരിയാന, രാജസ്ഥാന്‍, ജാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളാണ് പ്രകടന നിലവാരം ഉയര്‍ത്തിയ മൂന്ന് സംസ്ഥാനങ്ങള്‍. 2017-2018 കാലത്ത് ആരോഗ്യരക്ഷാ രംഗത്ത് ഓരോ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും കാഴ്ചവെച്ച പ്രകടനങ്ങളുടെ അടിസ്ഥാനത്തിലാണ് സൂചിക തയ്യാറാക്കിയിരിക്കുന്നത്. ആരോഗ്യരംഗത്തെ വളര്‍ച്ച, ഭരണനിര്‍വഹണം, നയരൂപീകരണം തുടങ്ങി 23 ഘടകങ്ങളെ മാനദണ്ഡമാക്കിയാണ് സൂചിക തയ്യാറാക്കിയിരിക്കുന്നത്

READ ALSO  വിചിത്ര ഉത്തരവ് ഉടൻ പിൻവലിക്കണം എം.എസ് ഭുവനചന്ദ്രൻ 

ലോകബാങ്ക് സഹകരണത്തോടെയാണ് നിതി ആയോഗ് രാജ്യത്തെ ആരോഗ്യമേഖലയില്‍ പഠനം നടത്തിയത്. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമമന്ത്രാലയം, സംസ്ഥാനങ്ങള്‍, കേന്ദ്രഭരണ പ്രദേശങ്ങള്‍, രാജ്യത്തിനകത്തും പുറത്തുമുള്ള വിദഗ്ധര്‍ എന്നിവരുമായി ചര്‍ച്ച നടത്തിയും അവരില്‍നിന്ന് നിര്‍ദേശങ്ങളും അഭിപ്രായങ്ങളും സ്വരൂപിച്ചുമായിരുന്നു പഠനം

%d bloggers like this: