COVER STORY NATIONAL SCIENCE

ആര്യവാദത്തെ പുറംപോക്കിലേക്ക് തള്ളി; ദ്രാവിഡ ചരിത്രത്തിന്റെ തിരുശേഷിപ്പുകളുമായി കീഴാടി.

img

ഹിന്ദുത്വവാദത്തിന് തിരിച്ചടി;

അവർ ഭയപ്പെട്ടത് തന്നെ സംഭവിക്കുന്നു. ഏകമാനവും ആര്യവും ആയ ഹിന്ദുത്വവാദത്തിന് തിരിച്ചടിയായി തമിഴ്നാട്ടിലെ കീഴാടി ഉത്ഘനനത്തിന്റെ വാർത്തകൾ വരുന്നു.

വൈഗ നദീ തീരത്ത് സംഘകാലത്തെ സ്മൃതികൾ ഉറങ്ങുന്ന മധുരയ്‌ക്ക്‌ അടുത്തുള്ള ഒരു ഗ്രാമം ആണ് കീഴാടി
ബി സി 4000 ത്ത്തിൽ തുടങ്ങി 1300 വരെ എത്തിയ മഹത്തായ ഒരു ആദി ദ്രാവിഡ സംസ്കാരം സിന്ധു നദീതടത്തിൽ നില നിന്നിരുന്നു എന്നും ഏതാണ്ട് ബി സി 1500 നടുത്ത്‌ മദ്ധ്യേഷ്യയിൽ നിന്നും വന്ന ആര്യന്മാരുടെ അധിനിവേശത്തിൽ ഇൗ സംസ്കാരം ഇല്ലാതായി എന്നും ഇൗ ജനത ദക്ഷിണ- പൂർവ ഇന്ത്യയിലേയ്ക്ക് പലായനം ചെയ്തു എന്നും ഉള്ള ആര്യാധിനിവേശ സിദ്ധാന്തത്തെ സ്വാമി ദയാനന്ദ സരസ്വതിയും, ബ്രഹ്മസമാജവും സവർക്കറും ഗോല്‌വാക്കറും തുടങ്ങി സംഘപരിവാറിന്റെ പുതു തലമുറവരെ പല്ലും നഖവും ഉപയോഗിച്ച് എതിർത്തു പോരുന്നു . അവരുടെ സിദ്ധാന്തം അനുസരിച്ച് ലോകത്ത് ആദ്യം ഉണ്ടായ മനുഷ്യർ ആര്യന്മാർ ആണ്. അതും ഉത്തര ഇന്ത്യയിൽ ആണ് ആര്യവർഗം ഉടലെടുത്തത്. പിന്നീട് അവിടെ നിന്ന് ഇവർ യൂറോപ്പിൽ അടക്കം ലോകം എങ്ങും വ്യാപിക്കുകയും ചെയ്തു. വേദങ്ങളും പുരാണങ്ങളും സംസ്കൃത ഭാഷയും യാജ്ഞ വിധികളും ചാതുർവർണ്യവും തുടങ്ങി ആര്യ വംശത്തിന്റെ മഹത്തായ ആശയങ്ങളിൽ മാത്രം ആണ് ഭാരത തന്റെ ഹൈന്ദവ സംസ്കാരം പണിത് ഉയർത്ത പ്പെട്ടിരിക്കുന്നത് എന്നും അവർ വാദിച്ചു.

എന്നാല് ഇതിന് ഘടക വിരുദ്ധമായ കണ്ടെത്തലുകൾ ആണ് കീഴാടി ഉത്ഗണനത്തിൽ കണ്ടെത്തിയിരിക്കുന്നത്.
ഇൗ കണ്ടെത്തലുകൾ പുറത്ത് വരാൻ തുടങ്ങിയ നാൾ മുതൽ സംഘ പരിവാർ ഇതിനെ ഭയന്നിരുന്നു. 2017 ൽ ഖനനം ഒരു സുപ്രധാന ഘട്ടത്തിൽ എത്തി നിൽക്കെ ഇതിൽ പങ്കെടൂത്ത 27 ASI ഉദ്യോഗസ്ഥരെ കേന്ദ്ര സർക്കാർ വിവിധ സ്ഥലങ്ങളിലേക്ക് സ്ഥലം മാറ്റിയത് വലിയ വിവാദം ആയിരുന്നു. പിന്നീട് തമിൾ നാട് പുരാവസ്തു വിഭാഗം ഇതിന്റെ ചുമതല ഏറ്റെടുത്ത് ഗവേഷണം മുൻപോട്ടു കൊണ്ട് പോകുക ആയിരുന്നു.

തമിഴിലെ സംഘ കാലഘട്ടത്തിന് വിചാരിചിരുന്നതിനെക്കാൾ മൂന്ന് നൂറ്റാണ്ട് എങ്കിലും കൂടുതൽ പഴക്കം ഉണ്ട്, അതായത് ഉത്തരേന്ത്യയിൽ വേദ കാലഘട്ടം നിലനിന്നിരുന്നതിന് സമാന്തരമായി ഇവിടെ തമിഴകം ഉൾപ്പെടുന്ന ദക്ഷിണ ഇന്ത്യയിൽ അതിനേക്കാൾ മഹത്തരമായ ഒരു ദ്രാവിഡ സംസ്കാരം നില നിന്നിരുന്നു എന്നതാണ് ഇപ്പൊൾ പുറത്ത് വന്നിരിക്കുന്നു പ്രധാന കണ്ടെത്തൽ. ഇന്ത്യൻ സംസ്കാരം വേദ കാലഘട്ടത്തിന്റെ യും ഭാഷ സംസൃതത്തിന്റെയും മാത്രം പൈതൃകം എല്ലാ എന്ന് നമുക്ക് വായിച്ചെടുക്കാം.
ഇൗ സംസ്കാരം സിന്ധു നദീതടത്തില്‍ നിലനിന്നിരുന്ന സംസ്കൃതിയുടെ ബാക്കിയാണ് എന്ന് തെളിയിക്കുന്ന കണ്ടെത്തലുകളും പുറത്ത് വന്നു തുടങ്ങിയിട്ടുണ്ട്.
ഇവിടെ നിന്ന് കണ്ട് കിട്ടിയ ലിഖിതങ്ങൾ
സിന്ധു നദീതടത്തിൽ നിന്ന് കിട്ടിയ ഇൻഡസ് ലിപികളുമായി അതിശയകരമായ സാമ്യം കാണിക്കുന്നു.

കൂടാതെ സിന്ധു നദീ തടത്തിൽ ഗവേഷകര് കണ്ടെത്തിയ അതേ തരത്തിലുള്ള നഗരാസൂത്രണം ആണ് ഇവിടെയും കാണാൻ സാധിച്ചത്.
ഇൗ സംസ്കാരത്തിലെ ജനങ്ങൾ ഉയർന്ന വിദ്യാഭ്യാസ നിലവാരം പുലർത്തിയിരുന്നു എന്നതിന്റെ എല്ലാ ലക്ഷണങ്ങളും കണ്ടെത്തി. കൂടാതെ കാർഷിക വൃത്തികൾ നടത്താൻ കാളകളെയും പോത്തുകളെയും ആടുകളെയും മറ്റും ഉപയോഗിച്ചിരുന്നത് അടക്കം സിന്ധു നതീ തട നിവാസികൾ അനുവർത്തിച്ചു പോന്ന കാർഷിക രീതികളും ഇവിടെയും കണ്ടെത്തി.

മാനുകളെയും കാട്ടു പോത്തിനെയും ആടുകളെയും ഇവർ ആഹാരം ആക്കിയിരുന്നു. ഇതേ വരെ ഇൗ സംസ്കാരത്തിൽ ജീവിച്ചിരുന്നവരുടെ ആരാധനാ രീതികൾ തെളിയിക്കുന്ന വിഗ്രഹങ്ങളോ രൂപങ്ങളോ ഒന്നും കണ്ട് കിട്ടിയിട്ടില്ല എന്നതും കൗതുകം ഉണർത്തുന്ന കാര്യമാണ്.
ഇതും ഇൗ സംസ്കാരത്തിന് ഉത്തരേന്ത്യയിൽ നിലനിന്നിരുന്ന വേദ കാലഘട്ട സംസ്കാരവും ആയുള്ള വ്യത്യാസം തെളിയിക്കുന്നതാണ്. അതേപോലെ സിന്ധു നദീ തടത്തിലെ പോലെ ഇവിടെയും ക്ഷേത്രങ്ങൾ പോലെയുള്ള ആരാധനാ നിർമിതികൾ കണ്ടെത്തിയിട്ടില്ല. (മോഹൻ ജോദാരോ വിൽ ആരാധനാലയങ്ങൾ എന്ന് തീർച്ച പെടുത്താൻ ആവാത്ത ചില നിർമിതികൾ കണ്ടെത്തിയത് അപവാദം ആണ്)

ചുരുക്കത്തിൽ ആര്യാധിനിവേശത്തെ തുടർന്ന് സിന്ധു നദീ തീരത്തുള്ള തടത്തിൽ നിന്ന് ഓടിപ്പൊരേണ്ടി വന്ന ദ്രാവിഡർ വൈഗ – മധുര കേന്ദ്രമാക്കി ഒരു മഹത്തായ സംഘ കാല സംസ്കാരം സൃഷ്ടിച്ചു എന്ന് നമുക്ക് വായിച്ചെടുക്കാം. ദക്ഷിണ ഭാരതത്തിന് പുറത്തും ബ്രഹുയി, കൊലാമി പോലുള്ള ചില പുരാതന ദ്രാവിഡ ഭാഷാ ഗോത്രങ്ങളെ കണ്ടെത്തിയിട്ടുണ്ട്. അന്നത്തെ ആ പലായ നത്തിനിടെ ചിതറിപ്പോയ വിഭാഗങ്ങൾ ആവാം അത്. പുറത്ത്

തമി്നാട് സർക്കാര് മധുരൈ കാമരാജ് യൂണിവേഴ്സിറ്റിയിലെ ബയോളജി വകുപ്പിനോട് 2010 സീസണിൽ ഇവിടെ നിന്ന് ഉത്ഗനനം ചെയ്യാൻ പോകുന്ന സാമ്പിളുകളുടെ DNA test നടത്താൻ നിർദേശിച്ചിട്ടുണ്ട്. ഇൗ ഉത് ഖനനത്തിന്റെ അടുത്ത ഘട്ടം 2020 ജനുവരിയിൽ തുടങ്ങുന്നതോടെ കൂടുതൽ വിപ്ലവകരമായ കണ്ടെത്തലുകൾ ഉണ്ടാകുമെന്ന് തമിഴvകം പ്രതീക്ഷിക്കുന്നു. 1300 BC യ്ക്കും 600 ബിസി യ്ക്കും ഇടയ്ക്കുള്ള missing links കണ്ടെത്താനും ഇത് വഴി തെളിച്ചേയ്ക്കും

കടപ്പാട്: സോമകുമാർ SP