
ആറു നില കെട്ടിട നിർമ്മാണത്തിനുപയോഗിക്കുന്ന കമ്പിക്ക് നിലവാരമില്ലാത്തതിനാൽ ജെറിയാട്രിക് സെന്റർ നിർമ്മാണം സി പി എം പ്രവർത്തകർ തടഞ്ഞു..
ആലുവ ജില്ലാ ആശുപത്രിയിൽ വയോജനങ്ങൾക്കായി 6 കോടി രൂപ ചെലവിൽ ജില്ലാ പഞ്ചായത്ത് നിർമ്മിക്കുന്ന ജെറിയാട്രിക് സെന്ററിന്റെ നിർമ്മാണ പ്രവർത്തനം നനസഭാ പ്രതിപക്ഷ നേതാവും പാർട്ടി ലോക്കൽ സെക്രട്ടറിയുമായ രാജീവ് സക്കറിയയുടെ നേതൃത്ത്വത്തിൽ പൈലിംഗ് പ്രവർത്തനങ്ങൾ നിർത്തിവപ്പിച്ചു. കമ്പിയുടെ ഗുണനിലവാരം സർക്കാർ ഏജൻസികൾ പരിശോധിച്ച് ഉറപ്പു വരുത്തിയ ശേഷമേ നിർമ്മാണം തുടങ്ങാനുവദിക്കൂ എന്ന് അവർ അറിയിച്ചു.
കമ്പി മോശമാണെന്ന് തൊഴിലാളികൾ പരാതിപ്പെട്ടതിനെത്തുടർന്ന് കരാറുകാരൻ ,ഒരു ലോഡ് കമ്പി മാറ്റി വേറെ കൊണ്ടുവന്നെങ്കിലും, അതും അതേ കമ്പനിയുടെത്തന്നെ നിലവാരം കുറഞ്ഞ ഇനമാണെന്നു ബോധ്യപ്പെട്ട നിലയ്ക്കാണ് വേണ്ടപ്പെട്ട അധികാരികളുടെ ഇടപെടൽ ആവശ്യപ്പെട്ട് ജനങ്ങളോടൊപ്പം നഗരസഭാ പ്രതിപക്ഷ നേതാവും ഇറങ്ങേണ്ടി വന്നത്..
നിർമ്മാണത്തിന് മുഴുവൻ സമയവും ജില്ലാ പഞ്ചായത്ത് എഞ്ചിനിയറിംഗ് വിഭാഗത്തിന്റെ മേൽനോട്ടം ഉണ്ടാകണം. 2 ആവശ്യങ്ങളും അംഗീകരിക്കാതെ പണി തുടരുന്നതു കെട്ടിടത്തിന്റെ സുരക്ഷയെ ബാധിക്കുമെന്ന് ആശങ്കയുണ്ടെന്നും സി പി എം നേതാക്കൾ പറഞ്ഞു..