GENERAL

ആലപ്പുഴ തീരദേശത്ത് ശക്തമായ കടലേറ്റം ..

img

ഹരിപ്പാട് :

ആലപ്പുഴ തീരദേശ മേഖലകളായ ആറാട്ടുപുഴ , തൃക്കുന്നപ്പുഴ , കള്ളിക്കാട് , പെരുമ്പള്ളി , രാമഞ്ചേരി മേഖലകളിലാണ് ശക്തമായ കടലേറ്റം ഉണ്ടായത് . കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ ആണ് കടലേറ്റം ഉണ്ടായത് .

റോഡിന് പടിഞ്ഞാറു ഭാഗത്തുള്ള പല വീടുകളിലും വെള്ളം കയറി . കാലവര്‍ഷം എത്തുന്നതിന് മുമ്പ് തന്നെ തീരദേശ മേഖലകളില്‍ ശക്തമായ കടലേറ്റം ഉണ്ടാകുന്നത് തീരദേശത്ത് പരിഭ്രാന്തി പടർത്തിയിട്ടുണ്ട് .

കടലേറ്റം ശക്തമായതോടെ ആറാട്ടുപുഴ തെക്ക് ഭാഗങ്ങളില്‍ പലയിടങ്ങളിലും ഗതാഗതം തടസ്സപ്പെട്ടു . ചേലക്കാട് മതുക്കല്‍ റോഡിന്റെ പലഭാഗത്തും കടലേറ്റം ഉണ്ടായി . തൃക്കുന്നപ്പുഴ പ്രണവം നഗറില്‍ കടല്‍ റോഡിലേക്ക് കവിഞ്ഞൊഴുകി . കടല്‍ വെള്ളത്തോടൊപ്പം മണ്ണും കരയിലേക്ക് അടിച്ചു കയറുന്നുണ്ട് . കടല്‍ ഭിത്തിയുടെ പലഭാഗങ്ങളിലും മണ്ണിനടിയില്‍ ആവുകയാണ് .

%d bloggers like this: