
ഇപ്പോൾ തൃശൂർ കഴിഞ്ഞ ആബുലൻസ് ആലപ്പുഴ നഗരം കടക്കുക എന്നതായിരിക്കും ഈ യാത്രയിലെ ഏറ്റവും വലിയ വെല്ലുവിളി : KL-60 -J – 7739 ആംബുലൻസിൽ ഹൃദയമാണ് വരുന്നത് ; വഴിയൊരുക്കണം.
എല്ലാവരും ഈ വാർത്ത പരമാവധി ഷെയർ ചെയ്യുക , കടന്നു പോരുന്ന വഴികൾ എങ്ങനെയും അപ്ഡേറ്റ് ചെയ്യുക
ഇന്ന് ആലപ്പുഴയിൽ രാഹുൽ ഗാന്ധി വരുന്നതു കൊണ്ട് വലിയ ബ്ലോക്ക് ഉണ്ടാകാനുള്ള സാധ്യത ഉണ്ട് അതു കൊണ്ട് തന്നെ ആലപ്പുഴ നഗരത്തിലെ നിവാസികൾ എല്ലാവരും ഒന്ന് ആത്മാർത്ഥമായി പരിശ്രമിച്ച് കുഞ്ഞിനെ കടത്തി വിടാനുള്ള കാര്യങ്ങൾ ചെയ്യണമെന്ന് അഭ്യർഥിക്കുന്നു .
ഇപ്പോൾ തൃശൂർ കഴിഞ്ഞ ആ കുഞ്ഞു ഹൃദയത്തെ സംരക്ഷിക്കാനുള്ള യാത്ര ഇന്ന് രാവിലെ 10 മണിക്കാണ് തുടങ്ങിയത് .
വരുന്നത് അവരുടെ ഹൃദയമാണ് , അതിലെ സ്പന്ദനം കാക്കാൻ കാവലുണ്ടാകണം . ലക്ഷ്യം തിരുവനന്തപുരം ശ്രീ ചിത്ര ഇൻസ്റ്റിറ്റ്യൂട്ടാണ് . പിന്നിടേണ്ടത് ഏകദേശം 620 കിലോമീറ്ററും .
15 ദിവസം മാത്രം പ്രായമായ പെൺകുഞ്ഞിന്റെ ഹൃദയം രക്ഷിക്കാനുള്ള ദൗത്യത്തിനാണ് ഇന്ന് കേരളം സാക്ഷ്യം വഹിക്കുന്നത് .
മംഗലാപുരം മുതൽ തിരുവനന്തപുരം വരെയുള്ള മണിക്കൂറുകൾ നീണ്ട യാത്ര .
സാനിയ മിത്താഹ് ദമ്പതികളുടെ കുഞ്ഞിനേയും കൊണ്ടാണ്_*
KL-60 /J / 7739 ആംബുലൻസ് യാത്ര ചെയ്യുന്നത് .
ഇതിനായി വേണ്ടുന്ന 15 മണിക്കൂറോളം സമയം എങ്ങനെ ചുരുക്കാം എന്നതാണ് പ്രാധാന്യം .
ചൈൽഡ് പ്രൊട്ടക്ട് ടീം പ്രതീക്ഷിക്കുന്ന സമയം 10 മുതൽ 12 മണിക്കൂർ വരെയാണ് . യാത്ര സുഗമമാക്കാനായി ഇവരുടെ വോളന്റിയർമാർ വഴിയിൽ ഉണ്ടാകും .