
തിരുവനന്തപുരം :
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചരണം ഇന്ന് അവസാനിക്കാനിരിക്കെ വാശിയേറിയ പ്രചാരണത്തിലാണ് മുന്നണികള്‍ . പ്രചാരണം ഫോട്ടോഫിനിഷിലേക്ക് കടക്കവെ , മേല്‍ക്കൈ നേടാനായി വിശ്രമമില്ലാതെ മത്സരിക്കുകയാണ് മുന്നണികള്‍ . ഇന്ന് വൈകിട്ട് ആറ് മണിക്ക് കലാശക്കൊട്ട് പൂര്‍ത്തിയാകുന്നതോടെ നിശബ്ദ പ്രചാരണത്തിലേക്ക് സംസ്ഥാനം നീങ്ങും .
കേരളത്തിലെ 20 മണ്ഡലങ്ങള്‍ ഉള്‍പ്പെടെ രാജ്യത്തെ 96 മണ്ഡലങ്ങളിലെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കുക . അവസാന മണിക്കൂറുകളില്‍ ആവേശത്തിലാണ് എല്ലാ മുന്നണികളും .
സംസ്ഥാനത്ത് 2 കോടി 61 ലക്ഷം പേര്‍ക്കാണ് ഇക്കുറി വോട്ടവകാശമുള്ളത് . വോട്ടര്‍മാരില്‍ 1 കോടി 26 ലക്ഷം പുരുഷന്മാരും 1 കോടി 34 ലക്ഷം സ്ത്രീകളുമാണ് ഉള്ളത് .
24,970 പോളിംഗ് ബൂത്തുകളാണ് ഉള്ളത് .
3621 പോളിംഗ് ബൂത്തുകളില്‍ വെബ് കാസ്റ്റിംഗ് സംവിധാനമുണ്ടാകും .
എല്ലാ ബൂത്തുകളിലും വി.വി.പാറ്റ് സൗകര്യവും ഉണ്ടാകും .
44,427 ബാലറ്റ് യൂണിറ്റുകളും 32,746 കണ്ട്രോള് യൂണിറ്റുകളും 57 വോട്ടെണ്ണല്‍ കേന്ദ്രങ്ങളും സജ്ജീകരിക്കും .
ഏഴു ഘട്ടമായി നടക്കുന്ന ലോക്സഭാ തെരെഞ്ഞെടുപ്പില്‍ കൂടുതല്‍ മണ്ഡലങ്ങള്‍ വിധിയെഴുതുന്നത് മൂന്നാം ഘട്ടത്തിലാണ് .
കേരളത്തിന് പുറമെ ഗുജറാത്തിലെയും ഗോവയിലെയും മുഴുവന്‍ മണ്ഡലങ്ങളും ചൊവ്വാഴ്ച വിധിയെഴുതും .
കര്‍ണാടകയിലും മഹാരാഷ്ട്രയിലും പതിനാലു മണ്ഡലങ്ങളില്‍ വീതമാണ് വേട്ടെടുപ്പ് . യു.പിയില്‍ പത്തും , ഛത്തീസ്ഗഡില്‍ ഏഴും , ഒഡീഷയില്‍ ആറും , പശ്ചിമ ബംഗാളിലും ബീഹാറിലും അഞ്ചും , അസാമില്‍ നാലും മണ്ഡലങ്ങള്‍ പോളിംഗ് ബൂത്തിലെത്തും .