ഇങ്ങനെയൊരു കത്ത് എല്ലാവര്‍ക്കും കിട്ടിയിട്ടുണ്ടാകില്ല! തനിക്ക് വന്ന പ്രശംസയില്‍ അമ്പരന്ന് ആലിയ ഭട്ട്

ബോളിവുഡ് ആരാധകര്‍ ഏറെ ഇഷ്ടപ്പെടുന്ന താരസുന്ദരിമാരില്‍ ഒരാളാണ്‌ ആലിയ ഭട്ട്. നടിയുടെ മിക്ക ചിത്രങ്ങള്‍ക്കും മികച്ച സ്വീകാര്യതയാണ് ആരാധകര്‍ നല്‍കാറുളളത്. ഗ്ലാമര്‍ വേഷങ്ങളേക്കാള്‍ കൂടുതല്‍ അഭിനയ പ്രാധാന്യമുളള സിനിമകളാണ് ആലിയ ഇപ്പോള്‍ ബോളിവുഡില്‍ കൂടുതലായി ചെയ്യുന്നത്. ആലിയയുടെ എറ്റവും പുതിയ ചിത്രം ഗല്ലി ബോയ് അടുത്തിടെയായിരുന്നു റിലീസ് ചെയ്തിരുന്നത്.

രണ്‍വീര്‍ സിംഗ് നായകവേഷത്തിലെത്തിയ ചിത്രം തിയ്യേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറികൊണ്ടിരിക്കുകയാണ്. രണ്‍വീറിനൊപ്പം ആലിയയും ശ്രദ്ധേയ പ്രകടനമാണ് ചിത്രത്തില്‍ കാഴ്ചവെച്ചിരിക്കുന്നത്. ഗല്ലി ബോയ്ക്ക് പ്രേക്ഷക പ്രശംസകള്‍ ലഭിച്ചുകൊണ്ടിരിക്കെയാണ് അപ്രതീക്ഷിതമായി ആലിയ ഭട്ടിന് ഒരു കത്ത് ലഭിച്ചത്. ഇങ്ങനെയൊരു കത്ത് എല്ലാവര്‍ക്കും കിട്ടിയിട്ടുണ്ടാവില്ല എന്ന് പറഞ്ഞുകൊണ്ടാണ് ആലിയ ഇത് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഗല്ലി ബോയ് എന്ന ചിത്രം

ബോളിവുഡില്‍ നിരവധി ശ്രദ്ധേയ സിനിമകളൊരുക്കിയ സോയ അക്തര്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു ഗല്ലി ബോയ്. രണ്‍വീര്‍ സിങും ആലിയ ഭട്ടും പ്രധാന വേഷങ്ങളിലെത്തിയ ചിത്രം ഫെബ്രുവരി 14നാണ് പുറത്തിറങ്ങിയിരുന്നത്. പാട്ടുകളും ട്രെയിലറും പുറത്തിറങ്ങിയതുമുതല്‍ തരംഗമായി മാറിയ സിനിമയായി കൂടിയായിരുന്നു ഗല്ലി ബോയ്. സിനിമ തിയ്യേറ്ററുകളില്‍ വലിയ വിജയം നേടിക്കൊണ്ടാണ് മുന്നേറികൊണ്ടിരിക്കുന്നത്.

ആലിയയും രണ്‍വീറും

റാസി എന്ന ചിത്രത്തിനു ശേഷം ആലിയ ഭട്ട് മുഖ്യ വേഷത്തിലെത്തിയ സിനിമ കൂടിയായിരുന്നു ഗല്ലി ബോയ്. രണ്‍വീര്‍ സിങ്ങിനൊപ്പം മല്‍സരിച്ചുളള അഭിനയമായിരുന്നു നടി ഗല്ലി ബോയില്‍ കാഴ്ചവെച്ചിരുന്നത്. ചിത്രത്തിലെ സഫീന എന്ന കഥാപാത്രം നടിയുടെ കരിയറിലെ മികച്ച റോളുകളില്‍ ഒന്നായി മാറിയിരുന്നു. രണ്‍വീര്‍ സിങ്ങിനൊപ്പം ആലിയയ്ക്കും മികച്ച പ്രേക്ഷക പ്രശംസകളാണ് സിനിമ പുറത്തിറങ്ങിയതിനു ശേഷം ലഭിച്ചത്.