POLITICS

ഇടതുപക്ഷം രണ്ടക്കം തികക്കില്ല , കോണ്‍ഗ്രസ് മൂന്നക്കം കടക്കില്ല ; കണക്കുകള്‍ എണ്ണിപ്പറഞ്ഞ് കെ.സുരേന്ദ്രന്‍

img

തിരുവനന്തപുരം:

മെയ് 23-ന് വോട്ടെണ്ണാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ ലോക്‌സഭ തെരഞ്ഞെടുപ്പിനെക്കുറിച്ചുള്ള തന്റെ ചില വിലയിരുത്തലുകളുമായി രംഗത്ത് വന്നിരിക്കുകയാണ് പത്തനംതിട്ടയിലെ ബിജെപി സ്ഥാനാര്‍ത്ഥിയായ കെ.സുരേന്ദ്രന്‍. പ്രധാനമന്ത്രിയായി നരേന്ദ്ര മോദി തന്നെ അധികാരത്തിലെത്തുമെന്ന് അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി ._*

എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും കണക്കു കൂട്ടലുകളുമായി കാത്തിരിക്കുന്നതിനിടയിലാണ് സുരേന്ദ്രന്‍ തെരഞ്ഞെടുപ്പ് വിലയിരുത്തിയിരിക്കുന്നത് . 7 പോയിന്റുകളാണ് ഫെയ്‌സ്ബുക്കിലൂടെ അദ്ദേഹം പങ്കുവെച്ചിരിക്കുന്നത് .

കേരളത്തില്‍ ബി.ജെ.പി അക്കൗണ്ട് തുറക്കുമെന്നും നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ എന്‍.ഡി.എ സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരുമെന്നും അദ്ദേഹം വിലയിരുത്തി .

READ ALSO  ഇരട്ട ഗർഭസ്ഥ ശിശുക്കൾ മരിച്ച സംഭവത്തിൽ കർശന നടപടി വേണം: എം. എസ്. ഭുവനചന്ദ്രൻ

ഇടതു പക്ഷം എല്ലാംകൂടി രണ്ടക്കം തികക്കില്ലെന്നും കോണ്‍ഗ്രസ് മൂന്നക്കം കടക്കില്ലെന്നും സുരേന്ദ്രന്‍ ഫെയ്‌സ് ബുക്കില്‍ കുറിച്ചു .

പുതിയ പാര്‍ട്ടികള്‍ എന്‍.ഡി.എയില്‍ ചേരുമെന്നും പ്രതിപക്ഷവും ബി.ജെ.പി വിരുദ്ധ മാദ്ധ്യമങ്ങളും ഒരുമിച്ച് ഈ തെരഞ്ഞെടുപ്പിലും പരാജയപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.

കെ.സുരേന്ദ്രന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

1)മോദി സര്‍ക്കാര്‍ നിലവിലുള്ള എന്‍.ഡി.എ സഖ്യത്തിന്റെ സീറ്റു കൊണ്ട് തന്നെ ഭൂരിപക്ഷം നേടും.

2)നരേന്ദ്ര മോദി തന്നെയാവും പ്രധാനമന്ത്രി.

3)പുതിയ പാര്‍ട്ടികള്‍ ചിലത് എന്‍.ഡി.എയില്‍ ചേരുകയും ചെയ്യും.

READ ALSO  ശിവസേന കോഴിക്കോട് ജില്ലാ കമ്മിറ്റി ആദരിച്ചു

4)പ്രതിപക്ഷവും ബി.ജെ.പി വിരുദ്ധ മാധ്യമങ്ങളും ഒരുമിച്ച് ഈ തെരഞ്ഞെടുപ്പിലും പരാജയപ്പെടും.

5)കോണ്‍ഗ്രസ്സിന് മൂന്നക്കം തികയില്ല

6)ഇടതുപക്ഷം എല്ലാം കൂടി രണ്ടക്കം തികയ്ക്കില്ല.

7) കേരളത്തില്‍ നിന്നും ബി.ജെ.പിക്ക് എം.പിമാരുണ്ടാവും.