HEALTH KERALA

ഇടുക്കി മെഡിക്കൽ കോളേജ് സർക്കാർ വേഗത്തിൽ…

img

ചെറുതോണി :

ഇടുക്കി മെഡിക്കൽ കോളേജിൽ പ്രതിസന്ധികളേറുന്നു . അത്യാധുനിക കെട്ടിട സൗകര്യങ്ങളോടു കൂടിയ മെഡിക്കൽ കോളേജ് പ്രവർത്തന സജ്ജമാക്കുന്നതിനുള്ള സർക്കാർ നീക്കങ്ങൾക്കാണ് പ്രതിസന്ധികൾ വഴി മുടക്കുന്നത് .

ഡോക്ടർമാരുടെയും ജീവനക്കാരുടെയും സേവനവും , പാരിസ്ഥിതിക അനുമതി ലഭിക്കാത്തതുമാണ് പ്രധാന പ്രതിസന്ധികൾ .

സംസ്ഥാനത്തെ മറ്റ് സർക്കാർ മെഡിക്കൽ കോളേജുകളിൽ നിന്ന് ഇടുക്കി മെഡിക്കൽ കോളേജിലേക്ക്‌ സ്ഥലം മാറ്റം നൽകിയ ഡോക്ടർമാരിലും ജീവനക്കാരിലും ഭൂരിഭാഗ പേരും ഇടുക്കിയിൽ ജോലി ചെയ്യുവാൻ തയ്യാറാകുന്നില്ല . ഇടുക്കിയിലേക്ക്‌ സ്ഥലം മാറ്റ ഉത്തരവ് ലഭിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും ഒരിക്കൽ പോലും വരാത്ത ഡോക്ടർമാരുണ്ട് . ഇതിനാൽ മെഡിക്കൽ കോളേജിലെ ഓ.പി. പ്രവർത്തനം പൂർണ്ണ തോതിൽ ആരംഭിക്കുവാൻ കഴിയാതെ തടസ്സപ്പെട്ടിരിക്കുകയാണ് .

ഇടുക്കിയിലേക്ക്‌ വരുവാൻ താത്‌പര്യം ഇല്ലാത്ത ഉദ്യോഗസ്ഥർ അവരുടെ സ്വാധീനം പ്രയോജനപ്പെടുത്തി ഇടുക്കി മെഡിക്കൽ കോളേജിന്റെ മുന്നോട്ടുള്ള നീക്കത്തിന് വഴി മുടക്കികളാകുന്നുവെന്ന് മറ്റ് ഉദ്യോഗസ്ഥർ ആരോപിക്കുന്നു .

READ ALSO  ഇന്ന് 6324 പേർക്ക് കോവിഡ് 19

ഏപ്രിൽ മുപ്പതിന് ഇടുക്കി മെഡിക്കൽ കോളേജ് സംബന്ധിച്ച് ചർച്ച ചെയ്യുന്നതിനായി ആരോഗ്യ വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിൽ തിരുവനന്തപുരത്ത് ഉദ്യോഗസ്ഥതല യോഗം വിളിച്ചിരുന്നു . യോഗത്തിൽ പങ്കെടുക്കുന്നതിനു വേണ്ടി മെഡിക്കൽ കോളേജ് പ്രൻസിപ്പൽ ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യാഗസ്ഥർ 29-ന് അവധിയെടുത്തു . ഈ സാഹചര്യത്തിലാണ് 29-ന് രാവിലെ മെഡിക്കൽ കൗൺസിൽ സംഘം ഇടുക്കിയിൽ പരിശോധനയ്ക്കായി എത്തുന്നത് . സംഘത്തിന് ആവശ്യമായ വിവരങ്ങളും വിശദീകരണങ്ങളും നൽകുവാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ആരും ഇടുക്കിയിൽ ഇല്ലാതെ പോയി .

മെഡിക്കൽ കോളേജ് എന്ന പ്രചാരണം വ്യാപകമായതോടെ ദിവസവും എണ്ണൂറിലധികം രോഗികളാണ് വിദഗ്ധ ചികിൽസ തേടി എത്തുന്നത് . നൂറ് കിലോമീറ്റർ യാത്രചെയ്ത് എത്തുന്ന പാവപ്പെട്ട ഇത്തരം രോഗികൾക്ക് സ്പെഷ്യലിസ്റ്റ് ഡോക്ടമാരുടെ അഭാവം മൂലം ചികിൽസ ലഭിക്കാതെ നിരാശയോടെ മടങ്ങുകയാണ് . ഡോക്ടർമാർക്കെതിരേ കർശന നടപടിയെടുക്കാനും സർക്കാരിന് കഴിയുന്നില്ല .

പാരിസ്ഥിതിക അനുമതി വൈകുന്നു

READ ALSO  ഇന്ന് 6477 പേര്‍ക്ക് കോവിഡ്-19

ഇടുക്കി മെഡിക്കൽ കോളേജിനുള്ള പാരിസ്ഥിതിക അനുമതി ചുവപ്പ്‌ നാടയിൽ കുരുങ്ങിക്കിടക്കുകയാണ് . നിർമാണം പൂർത്തികരിച്ച അക്കാദമിക് ബ്ലോക്കും നിർമാണം അവസാന ഘട്ടത്തിലുള്ള ആശുപത്രി ബ്ലോക്കും മെഡിക്കൽ കോളേജിന് കൈമാറി പ്രവർത്തന യോഗ്യമാക്കണമെങ്കിൽ പാരിസ്ഥിതിക അനുമതി ആവശ്യമാണ് . 2018-ൽ പാരിസ്ഥിതിക അനുമതി നൽകാനാകില്ലായെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം സംസ്ഥാന സർക്കാരിനെ അറിയിച്ചിരുന്നു . ആശുപത്രി കെട്ടിടങ്ങൾക്ക് അനുവദിച്ചിട്ടുള്ള ഇളവ് ഇതിന് ലഭ്യമാക്കണമെന്ന് സർക്കാർ കേന്ദ്രത്തെ അറിയിച്ചിരുന്നു . കഴിഞ്ഞ മാസം മുപ്പതിന് ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പാരിസ്ഥിതി അനുമതി വേഗത്തിലാക്കുന്നതിനുള്ള തീരുമാനം എടുത്തു .

READ ALSO  ഇന്ന് 6477 പേര്‍ക്ക് കോവിഡ്-19

ഉദ്യോഗസ്ഥ തലത്തിൽ ഇടുക്കി മെഡിക്കൽ കോളേജിന് വേണ്ടത്ര പ്രാധാന്യം നൽകാതെ നടപടിക്രമങ്ങൾ ഇഴഞ്ഞു നീങ്ങുകയാണെന്ന് ആരോപണമുണ്ട് . വൈദ്യുതി , ഗതാഗത സൗകര്യം , കെട്ടിടങ്ങൾക്ക് പഞ്ചായത്ത് ലൈസൻസ് , കുടി വെള്ള വിതരണ സംവിധാനം തുടങ്ങിയ നിരവധി പ്രാരംഭ സൗകര്യങ്ങൾ മെഡിക്കൽ കോളേജിന് ഒരുക്കുന്നതിന് പാരിസ്ഥിതിക അനുമതി ലഭിക്കേണ്ടതുണ്ട് . ജില്ലാ ഭരണകൂടം മുൻ കാലങ്ങളിൽ കാണിച്ച പരിഗണന നിലവിൽ നൽകുന്നില്ലായെന്നും ആരോപണമുണ്ട് .

%d bloggers like this: