ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ രാജ്യത്തെ എല്ലാ സംസ്ഥാന സര്‍ക്കാരുകള്‍ക്കും നാളെ മുതല്‍ (ഒക്ടോബര്‍ -2) വണ്‍ ടൈം യൂസ്ഫുള്‍ പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ നിരോധിക്കാന്‍ ഉത്തരവ് നല്കിക്കഴിഞ്ഞിരിക്കുകയാണ്. ഇതില്‍ പ്ലാസ്റ്റിക് കുപ്പികളില്‍ ലഭിക്കുന്ന വെള്ളവും ഉള്‍പ്പെടും.

പ്ലാസ്റ്റിക് കുപ്പികളിലെ ബിസ്ഫെനോള്‍ -എ എന്ന രാസവസ്തു മനുഷ്യരില്‍ ക്യാന്‍സര്‍, ഉദരരോഗങ്ങള്‍ എന്നിവയ്ക്കൊപ്പം ഹാര്മോണ് സിസ്റ്റത്തിന് തകരുണ്ടാക്കുന്നതുമാണത്രേ. കുപ്പിവെള്ളത്തിന്റെ പേരില്‍ രാജ്യത്തുനടക്കുന്ന പകല്‍ക്കൊള്ളയ്ക്കും ഇതോടെ അറുതിവന്നേക്കാം.
അതോറിറ്റിയുടെ നിര്‍ദ്ദേശപ്രകാരം നാളെമുതല്‍ കുപ്പിവെള്ളവും കണ്ണാടിക്കുപ്പികളില്‍ പേപ്പര്‍ നിര്‍മ്മിത അടപ്പുകള്‍ ഉപയോഗിച്ചുമാത്രമേ വില്ക്കാന് പാടുള്ളു എന്നതാണ്.
കൂടാതെ ഹോട്ടലുകള്‍, പാര്‍ട്ടികള്‍, പ്രോഗ്രാമുകള്‍,കണ്വെന്ഷന് സെന്ററുകള്‍,ഓഡിറ്റോറിയം തുടങ്ങി എല്ലായിടത്തും ഗ്ളാസ് കുപ്പികളില്‍ മാത്രമേ വെള്ളവും നല്കാന് പാടുള്ളു. അതും IS 10500 : 2012 പ്രകാരം നിര്മ്മിച്ചവയുമാകണം.
നാളെമുതല്‍ സിംഗിള്‍ യൂസ് പ്ലാസ്റ്റിക് സാധനങ്ങളില്‍ പോളിത്തീന്‍, ബാഗുകള്‍, കപ്പുകള്‍, സ്ട്രാ ,പ്ളേറ്റുകള്‍, പൗച്ചുകള്‍ എന്നിവയും വിലക്കപ്പെടുകയാണ്. ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും പ്ലാസ്റ്റിക് കുപ്പിവെള്ളം പൂര്‍ണ്ണമായും നിരോധിക്കപ്പെടുകയാണ്.
വരുംദിനങ്ങളില്‍ സ്കൂളുകള്‍, കോളേജുകള്‍, സംഘടനകള്‍ ഒക്കെ ‘SAY NO TO PLASTIC’ എന്ന കാമ്ബെയിനും നടത്താന്‍ പോകുകയാണ്. പ്ലാസ്റ്റിക്കിന്റെ ദൂഷിതഫലങ്ങളെക്കുറിച്ചു പുതുതലമുറയെ ബാധവാന്മാരാക്കാന് സ്വമേധയാ എല്ലാവരും മുന്നോട്ടുവരണമെന്നാണ് സര്‍ക്കാര്‍ നിലപാട്.
രാജ്യത്ത് പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളില്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന വസ്തുക്കള്‍ 40% മാണ്. ഇതില്‍ പ്ലാസ്റ്റിക് കുപ്പികളും ഉള്‍പ്പെടുന്നു. പരിസ്ഥിതിക്കും, ആരോഗ്യത്തിനും ജീവജാലങ്ങള്‍ക്കും അതീവ ഭീഷണിയാണ് ഇവയുടെ അമിത ഉപയോഗം.
കണ്ണാടിക്കുപ്പികളും, കപ്പുകളും, പേപ്പര്‍ ഉല്‍പ്പന്നങ്ങളും മണ്പാത്രങ്ങളുമുള്ള പഴയകാല ജീവിതരീതി യിലേക്ക് നാം മടങ്ങുന്നതോടൊപ്പം രോഗമുക്തിയും പ്രകൃതിയോട് കൂടുതല്‍ താദാത്മ്യം പ്രാപിക്കാനും ഏവര്‍ക്കും കഴിയട്ടെ എന്ന് നമുക്ക് പ്രതീക്ഷിക്കാം.
