GENERAL Technology

ഇനി ഇമോജിയുടെ ആവശ്യം ഇല്ല ; ഫേസ്ബുക്ക് മെസഞ്ചറില്‍ ഡാര്‍ക്ക് മോഡ് അവതരിപ്പിച്ചു..

img

കാലിഫോർണിയ :

ഫേസ്ബുക്ക് മെസഞ്ചര്‍ ആപ്പില്‍ ഡാര്‍ക്ക് മോഡ് അവതരിപ്പിച്ചു . ഇത് പ്രാവര്‍ത്തികമാക്കാന്‍ ഇനി ഇമോജി അയക്കേണ്ടതില്ലെന്നതാണ് പുതുമ .

ഫേസ്ബുക്ക് കഴിഞ്ഞ ഒക്ടോബറിലാണ് ഈ ഫീച്ചര്‍ അനൗണ്‍സ് ചെയ്തത് . 6 മാസങ്ങള്‍ക്ക് ശേഷം ഇപ്പോഴാണ് ഫീച്ചര്‍ ഔദ്യോഗികമായി കമ്പനി അവതരിപ്പിച്ചത് .

ഇത് മെസന്‍ഞ്ചറില്‍ ലഭിക്കാനായി സെറ്റിംഗ്‌സില്‍ പോയി ഡാര്‍ക്ക് മോഡ് ഓപ്ഷന്‍ ആക്ടിവേറ്റ് ചെയ്താല്‍ മതിയാകും . ആക്ടിവേറ്റ് ആകുമ്പോള്‍ പ്രകാശമാനമായ സ്‌ക്രീനില്‍ ലൈറ്റ് കുറയുന്നു . മങ്ങിയ പ്രകാശത്തില്‍ സ്‌ക്രീന്‍ ചുറ്റുമുള്ള പ്രകാശത്തിന് അനുപാതമായി ലൈറ്റ് സെറ്റ് ചെയ്യുന്നു .

സിനിമാ തിയേറ്റര്‍ പോലെ ചെറിയ പ്രകാശമുള്ള പ്രൈവറ്റ് സ്‌പേസുകളില്‍ ഡാര്‍ക്ക് മോഡ് ഒരു അനുഗ്രഹം തന്നെയായിരിക്കും .

%d bloggers like this: