
ഇനി ആഘോഷ വേളകളില്‍ ജുവലറികളില്‍ നേരിട്ട് പോയി സ്വര്‍ണം വാങ്ങേണ്ടതില്ല . കുറഞ്ഞ വിലയില്‍ ഡിജിറ്റലായി സ്വര്‍ണം വാങ്ങാന്‍ അവസരങ്ങളൊരുങ്ങുന്നു .
മൊബൈല്‍ പേമെന്റ് ആപ്പുകള്‍ വഴിയാണ് സ്വര്‍ണം വാങ്ങാന്‍ സാധിക്കുന്നത് . പേറ്റി.എം , ഫോണ്‍ പേ , ഗൂഗിള്‍ പേ തുടങ്ങിയ മൊബൈല്‍ പേമെന്റ് ആപ്പുകള്‍ ഇതിനായുള്ള സൗകര്യം ഒരുക്കിക്കഴിഞ്ഞു .
നിരവധി പേരാണ് അക്ഷയ ത്രിതീയ , ദീപാവലി തുടങ്ങിയ വിശേഷ ദിവസങ്ങളില്‍ സ്വര്‍ണം വാങ്ങുന്നത് . ഇനി മുതല്‍ ഈ സൗകര്യം മൊബൈല്‍ ആപ്പുകളിലൂടെ തന്നെ സാധിക്കും . എം.എം.ടി.സി – പി.എ.എം.പി എന്ന സ്ഥാപനം ഇന്ത്യയുമായി ചേര്‍ന്ന് സഹകരിച്ചാണ് ഈ സൗകര്യമൊരുക്കുന്നത് .
ഈ വര്‍ഷം മെയ് 7നാണ് അക്ഷയ തൃതീയ . ഈ ദിവസം ആഭരണങ്ങള്‍ ഉപഭോക്താക്കളിലേക്ക് എത്തിക്കാനുള്ള സംവിധാനവും കമ്പനികള്‍ ഏര്‍പ്പെടുത്തി കഴിഞ്ഞു . മൊബൈല്‍ പേമെന്റ് ആപ്പുകള്‍ വഴി സ്വര്‍ണം വാങ്ങുന്നത് ഏറ്റവും സൗകര്യപ്രദവും ചെലവ് കുറഞ്ഞതുമാണ് .
സ്വര്‍ണം വാങ്ങി കൈവശം സൂക്ഷിക്കുമ്പോഴുള്ള പ്രധാന ബുദ്ധിമുട്ട് അവ എങ്ങനെ സൂക്ഷിക്കുമെന്നതാണ് . സുരക്ഷക്കായി ലോക്കറില്‍ സൂക്ഷിക്കുമ്പോള്‍ അമിത ലോക്കര്‍ ചാര്‍ജ് നല്‍കേണ്ടി വരുന്നു . എന്നാല്‍ ഡിജിറ്റലായി വാങ്ങുമ്പോള്‍ സ്വര്‍ണം എം.എം.ടി.സിയുടെ ലോക്കറില്‍ 5 വര്‍ഷത്തേക്ക് സൂക്ഷിക്കാവുന്നതാണ് . ഓണ്‍ലൈന്‍ വഴി സ്വര്‍ണം വാങ്ങിയാലും , അതിലൂടെ തന്നെ മറിച്ചു വില്‍ക്കാനും സാധിക്കും .
ഇത്തരത്തില്‍ സ്വര്‍ണം വാങ്ങുമ്പോള്‍ 50000 രൂപയ്ക്ക് മുകളിലെ ഇടപാടാണെങ്കില്‍ തിരിച്ചറിയല്‍ രേഖകള്‍ കൊടുക്കണം എന്ന് മാത്രം .