
ന്യൂഡൽഹി :
ഒന്നിലധികം ബാങ്കുകളുടെ ഡെബിറ്റ് കാര്‍ഡും ക്രെഡിറ്റ് കാര്‍ഡും ഒരുമിച്ച് കൊണ്ടു നടക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് കാര്‍ഡിന്റെ എണ്ണം കുറയ്ക്കാന്‍ വഴിയൊരുങ്ങുന്നു .
ഇന്‍ഡസിന്‍ഡ് ബാങ്ക് , യൂണിയന് ബാങ്ക് ഓഫ് ഇന്ത്യ എന്നീ ബാങ്കുകളാണ് ഇതിനുള്ള സൗകര്യമൊരുക്കുന്നത് . ഇവര്‍ രണ്ട് അക്കൗണ്ടുകളുടെ ഡെബിറ്റ് കാര്‍ഡും ക്രെഡിറ്റ് കാര്‍ഡും ഒന്നിലാക്കി നല്കുന്നു . DUO കാര്‍ഡുകള്‍ എന്നാണ് ഇത്തരം കാര്‍ഡുകള്‍ക്ക് ഇന്‍ഡസിന്‍ഡ് ബാങ്കുകള്‍ നല്‍കിയിരിക്കുന്ന പേര് .
2018 ഒക്ടോബറിലാണ് ഈ കാര്‍ഡുകള്‍ ബാങ്ക് പുറത്തിറക്കിയത് . യൂണിയന് ബാങ്ക് ഇത്തരം കാര്‍ഡുകള്‍ക്ക് നല്‍കിയിരിക്കുന്ന പേര് COMBO കാര്‍ഡുകള്‍ എന്നാണ് . കഴിഞ്ഞ നവംബറിലാണ് ഈ കാര്‍ഡുകള്‍ പുറത്തിറക്കിയത് .
ഇത്തരം കാര്‍ഡുകളുടെ രണ്ട് അറ്റങ്ങളിലും ചിപ്പുകള്‍ ഘടിപ്പിച്ചിട്ടുണ്ടാകും . ഏത് അറ്റം സൈ്വപ്പ് ചെയ്യുന്നുവോ ആ അക്കൗണ്ടില്‍ നിന്ന് ഉപഭോക്താവിന് പണം ലഭിക്കും . കാഴ്ചയില്‍ ഇത് സാധാരണ കാര്‍ഡുകള്‍ പോലെ തന്നെയാകും . സാങ്കേതിക വിദ്യയില്‍ മാത്രമേ മാറ്റങ്ങളുണ്ടാകു .
കാര്‍ഡിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കാന്‍ റിവാര്‍ഡ് പോയിന്റ് , അപകട ഇന്‍ഷുറന്‍സ് എന്നിവയും ബാങ്കുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട് . ഇന്‍ഡസ് ബാങ്കിന്റെ കാര്‍ഡ് ഉപയോഗിച്ച് പര്‍ച്ചെയ്സ് ചെയ്യുമ്പോള്‍ 150 രൂപ റിവാര്‍ഡ് പോയിന്റും രണ്ട് ലക്ഷം രൂപ അപകട ഇന്‍ഷുറന്‍സ് പരിരക്ഷയുമുണ്ട് .
യൂണിയന് ബാങ്ക് കാര്‍ഡിനോപ്പം നാലു ലക്ഷം രൂപ അപകട പരിരക്ഷയും , ഒറ്റത്തവണയായി 200 രൂപയുമാണ് ഈടാക്കുക . എന്നാല്‍ വാര്‍ഷിക ഫീസ് ഇല്ല .
ഇന്‍ഡസിന്‍ഡ് കാര്‍ഡുകള്‍ ഈ നിരയില്‍ രണ്ട് കാര്‍ഡുകളാണ് പുറത്തിറക്കുന്നത് പ്ലസ് കാര്‍ഡും , പ്രീമിയര്‍ കാര്‍ഡും . പ്ലസ് കാര്‍ഡിന് 1500 രൂപയും പ്രീമിയര്‍ കാര്‍ഡിന് 3000 രൂപയുമാണ് ഒറ്റത്തവണ ഫീസ് . ഇതിനു പുറമേ വാര്‍ഷിക സര്‍വീസ് ചാര്‍ജായി 799 രൂപയുമാണ് ഈടാക്കുക .