Technology വിദ്യാഭ്യാസം.

ഇനി മുതല്‍ എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റുകളും ഡിജി ലോക്കറില്‍ സൂക്ഷിക്കാം..

img

തിരുവനന്തപുരം :

രാജ്യത്തെ പൗരന്‍മാര്‍ക്ക് ഔദ്യോഗിക രേഖകളുടെയെല്ലാം പകര്‍പ്പ് സൂക്ഷിക്കുന്നതിനായി ഭാരത സര്‍ക്കാര്‍ അവതരിപ്പിച്ച മൊബൈല്‍ ആപ്ലിക്കേഷനായ ഡിജി ലോക്കറില്‍ ഇനി മുതല്‍ എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റുകളും ലഭ്യമാകും .

ആധാര്‍ , പാന്‍കാര്‍ഡ് എന്ന് തുടങ്ങി ആവശ്യ രേഖകള്‍ സൂക്ഷിക്കുന്ന ഡിജി ലോക്കറില്‍ ജൂലൈ 15 മുതലാണ് എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ് ലഭ്യമായി തുടങ്ങുക . ഡിജി ലോക്കര്‍ ഉപയോഗിക്കാന്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാണ് . ആധാര്‍ നമ്പര്‍ ഉപയോഗിച്ച് മാത്രമെ ഡിജി ലോക്കര്‍ ലോഗിന്‍ ചെയ്യാന്‍ കഴിയുകയുള്ളു .
2015ല്‍ ഔദ്യോഗിക രേഖകളുടെയെല്ലാം പകര്‍പ്പ് ഇ-രേഖകളായി സൂക്ഷിക്കുന്നതിനായി പ്രധാനമന്ത്രിയാണ് ഡിജി ലോക്കര്‍ എന്ന ആപ്ലിക്കേഷന്‍ പുറത്തിറക്കിയത് . ഡ്രൈവിംഗ് ലൈസന്‍സ് , വാഹനത്തിന്റെ രജിസ്ട്രേഷന്‍ രേഖകള്‍ , തിരിച്ചറിയല്‍ കാര്‍ഡ് എന്നിങ്ങനെ ആവശ്യ രേഖകളെല്ലാം ഡിജി ലോക്കറില്‍ സൂക്ഷിക്കാം . വിവിധ ആവശ്യങ്ങള്‍ക്കുള്ള ആധികാരിക രേഖയായി ഡിജിറ്റല്‍ ലോക്കറിലെ എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റും ഇനി മുതല്‍ ഉപഭോക്താക്കള്‍ക്ക് ഉപയോഗിക്കാം .

%d bloggers like this: