GENERAL NATIONAL

ഇന്ത്യന്‍ സൈനിക പൊലീസിലേക്ക് ഇനി വനിതകളും; ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു.

img

ന്യൂഡല്‍ഹി :

ചരിത്രത്തിലാദ്യമായി സൈനിക പൊലീസിലേക്ക് വനിതകള്‍ക്കും അപേക്ഷിക്കാന്‍ അവസരമൊരുങ്ങി . ഇന്ത്യന്‍ ആര്‍മിയുടെ ഒഫീഷ്യല്‍ വെബ്‌സൈറ്റിലാണ് വനിത സൈനികരെ ക്ഷണിച്ചു കൊണ്ടുള്ള പരസ്യം ഇട്ടിരിക്കുന്നത് .

പ്രതിരോധ മന്ത്രാലയത്തില്‍ നിന്നും വനിത സൈനികരെ നിയമിക്കുന്നതിനുള്ള അനുമതി ലഭിച്ചതായി സൈനിക മേധാവി ബിപിന്‍ റാവത്ത് വ്യക്തമാക്കിയിരുന്നു .

നൂറ് ഒഴിവുകളിലാണ് ആദ്യഘട്ടത്തില്‍ തിരഞ്ഞടുപ്പ് നടക്കുന്നത് . ഏപ്രില്‍ 25 മുതല്‍ ജൂണ്‍ 8 വരെ ഓണ്‍ലൈനായി അപേക്ഷ നല്‍കാന്‍ സാധിക്കും .

അംബല , ലക്‌നൗ , ജബല്‍പൂര്‍ , ബംഗളുരു , ഷില്ലോംഗ് എന്നിവിടങ്ങളിലാണ് റിക്രൂട്ടിംഗ് റാലികള്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത് . അഡ്മിറ്റ് കാര്‍ഡില്‍ ഓരോ ഉദ്യോഗാര്‍ത്ഥികളും എത്തേണ്ടുന്ന സ്ഥലം അറിയിക്കും .

READ ALSO  എസ്. പി. ബാലസുബ്രഹ്മണ്യത്തിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചനം അറിയിച്ചു

വനിത സൈനിക പൊലീസില്‍ ‘ സോള്‍ജ്യര്‍ ജനറല്‍ ഡ്യൂട്ടി ’ എന്ന തസ്തികയിലാണ് അപേക്ഷിക്കേണ്ടത് .

അപേക്ഷ നല്‍കുന്നവര്‍ 1998 ഒക്ടോബര്‍ ഒന്നിനും 2002 ഏപ്രില്‍ ഒന്നിനും ഇടയില്‍ ജനിച്ചവരാകണം . പത്താം ക്ലാസ് 45 ശതമാനം മാര്‍ക്കോടെ പാസായവര്‍ക്ക് അപേക്ഷിക്കാം .

എഴുത്തു പരീക്ഷ , ഫിസിക്കല്‍ ടെസ്റ്റ് , മെഡിക്കല്‍ ടെസ്റ്റുകള്‍ എന്നിവ വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ജോലി ലഭിക്കും .

%d bloggers like this: