
കൊച്ചി :
തദ്ദേശീയമായി നിര്‍മിച്ച ആദ്യത്തെ വിമാനവാഹിനി കപ്പല്‍ വിക്രാന്ത് 2021ല്‍ നാവികസേനയുടെ ഭാഗമാകും . നാവികസേനാ മേധാവി അഡ്മിറല്‍ സുനില്‍ ലാംബയാണ് ഇക്കാര്യം അറിയിച്ചത് . കൊച്ചിന് ഷിപ്പ്യാര്ഡ് ലിമിറ്റഡില്‍ വിക്രാന്തിന്റെ അവസാനവട്ട ജോലികള്‍ പൂര്‍ത്തിയായി ക്കൊണ്ടിരിക്കുകയാണെന്നും സേനയുടെ ഭാഗമാകുന്നതിനു മുമ്പുള്ള പരീക്ഷണങ്ങള്‍ ഈ വര്‍ഷം തന്നെ ആരംഭിക്കുമെന്നും നാവികസേനാ മേധാവി അറിയിച്ചു .
നാവികസേനയ്ക്ക് വേണ്ടി ഇന്ത്യ തദ്ദേശീയമായി നിര്‍മിക്കുന്ന ആദ്യത്തെ വിമാനവാഹിനി കപ്പലാണ് വിക്രാന്ത് . കൊച്ചിന് ഷിപ്പ്യാര്ഡില് ഇതിന്റെ പരീക്ഷണങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണെന്നും നാവികസേനാ മേധാവി അറിയിച്ചു . മസഗോണ്‍ ഡോക് ഷിപ്പ്യാര്ഡില് ഇംഫാല്‍ യുദ്ധക്കപ്പല്‍ പുറത്തിറക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം .
1944ല്‍ രണ്ടാം ലോക യുദ്ധ കാലത്ത് ജപ്പാന് സൈന്യം കടന്നു കയറാന്‍ ശ്രമിച്ചതിനെ പൊരുതി പരാജയപ്പെടുത്തിയതിന്റെ ഓര്‍മയ്ക്കാണ് യുദ്ധക്കപ്പലിന് ഇംഫാല്‍ എന്ന് പേരിട്ടതെന്നും അദ്ദേഹം വ്യക്തമാക്കി .
നിലവിലെ സേനയുടെ കരുത്തില്‍ സംതൃപ്തനാണെന്നും കൂടുതല്‍ യുദ്ധ വിമാനങ്ങളും അന്തര്‍ വാഹിനികളും ഉടന്‍ സേനയുടെ ഭാഗമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു . ദീര്‍ഘ ദര്‍ശികളായ നേതാക്കളുടെ കീഴില്‍ നാവികസേന ആയുധങ്ങള്‍ വാങ്ങുന്നവര്‍ എന്ന സ്ഥാനത്തു നിന്നും അവ നിര്‍മിക്കുന്നവര്‍ എന്ന സ്ഥാനത്തേക്ക് ഉയര്‍ന്നുവെന്നും സുനില്‍ ലാംബ പറഞ്ഞു .