POLITICS

ഇന്ന് നിശബ്ദ പ്രചാരണം..

img

തിരുവനന്തപുരം :
ഇന്ന് നിശബ്ദ പ്രചാരണത്തിന്റെ ദിനം . ഒരു മാസത്തിലേറെ നീണ്ട ആവേശകരമായ തിരഞ്ഞെടുപ്പ് പ്രചാരണം അവസാനിച്ചു . അവസാന തന്ത്രങ്ങളുമായി നിശ്ശബ്ദ പ്രചാരണത്തിനുള്ള ദിവസമാണ് ഇന്ന് .

പതിനേഴാം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളം നാളെ വിധി എഴുതും . 20 ലോക്‌സഭാ മണ്ഡലങ്ങളിലേക്ക് ഉള്ള വോട്ടെടുപ്പ് നാളെ രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെയാണ് .

മേയ് 23-നാണ് വോട്ടെണ്ണല്‍ .

24,970 പോളിംഗ് ബൂത്തുകളാണ് സംസ്ഥാനത്തുള്ളത് .

2 കോടി 61 ലക്ഷം പേര്‍ക്കാണ് സംസ്ഥാനത്ത് വോട്ടവകാശമുളളത് .

പോളിംഗ് ജോലികള്‍ക്ക് 1,01,140 ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുളളത് . 35,193 വി.വി.പാറ്റുകളും 44,427 ബാലറ്റ് യൂണിറ്റുകളുമാണ് പോളിംഗിനായി എത്തിച്ചിരിക്കുന്നത് .

READ ALSO  തീവ്രവാദികൾ നമുക്കൊപ്പമുണ്ട്: വൈകരുത് നടപടി

സംസ്ഥാനത്ത് 55 വോട്ടെണ്ണല്‍ കേന്ദ്രങ്ങളും 257 സ്ട്രോംഗ് റൂമുകളും സജ്ജമാക്കും .

വോട്ടെടുപ്പിന് കേന്ദ്രസേനയും പൊലീസും കര്‍ശന സുരക്ഷയാണ് ഒരുക്കുന്നത് . 58,138 പൊലീസുകാര്‍ക്കാണ് സുരക്ഷാ ചുമതല . സി.ഐ.എസ്.എഫ് , സി.ആര്‍.പി എഫ് , ബി.എസ്.എഫ് ജവാന്‍മാരുടെ 55 കമ്പനി സേനയുമാണ് സുരക്ഷ ചുമതല നിര്‍വ്വഹിക്കുക . തമിഴ്‌നാട്ടില്‍ നിന്നും 2000 പൊലീസുകാരെയും കര്‍ണ്ണാടകയില്‍ നിന്നും 1000 പൊലീസുകാരെയും സുരക്ഷക്കായി ഏര്‍പ്പെടുത്തിയിട്ടുണ്ട് .

വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ് , പാസ്‌പോര്‍ട്ട് , ഡ്രൈവിങ് ലൈസന്‍സ് , പാന്‍ കാര്‍ഡ് , ഫോട്ടോ പതിച്ച പെന്‍ഷന്‍ കാര്‍ഡ് , ആധാര്‍ കാര്‍ഡ് എന്നിവ തിരിച്ചറിയല്‍ രേഖകളായി പോളിങ് ബൂത്തില്‍ ഉപയോഗിക്കാവുന്നതാണ് .

READ ALSO  ക്ഷേത്രക്കുളത്തിൽ  വാണിജ്യാടിസ്ഥാനത്തിലുള്ള മീൻ വളർത്തൽ ഹൈന്ദവ വിശ്വാസികളോടുള്ള വെല്ലുവിളി: ശിവസേന

മെയ് 23നാണ് വോട്ടെണ്ണൽ .

%d bloggers like this: