GENERAL POLITICS

ഇറങ്ങാൻ അനുവദിക്കില്ലെന്ന് മമത , ഭയന്ന് റാലി ഉപേക്ഷിച്ച് രാഹുൽ , നാണം കെട്ടെന്ന് കോൺഗ്രസ് നേതാക്കൾ.

img

കൊൽക്കത്ത :

ഹെലികോപ്റ്റർ ഇറക്കാൻ അനുവദിക്കില്ലെന്ന ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ ഭീഷണിയ്ക്ക് മുന്നിൽ മുട്ടുമടക്കി കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി .

പശ്ചിമ ബംഗാളിലെ സിലിഗുരിയിലാണ് കോൺഗ്രസ് തെരഞ്ഞെടുപ്പ് പ്രചാരണ യോഗം നിശ്ചയിച്ചിരുന്നത് . രാഹുലിന്റെ ഹെലികോപ്റ്റർ പൊലീസ് ഗ്രൗണ്ടിൽ ഇറക്കുന്നതിനായാണ് പാർട്ടി നേതൃത്വം പൊലീസിന്റെ അനുമതി തേടിയത് . എന്നാൽ പൊലീസ് അനുമതി നിഷേധിച്ചു .

അതോടെ ഏപ്രിൽ 14 ന് നിശ്ചയിച്ചിരുന്ന റാലി രാഹുൽ ഗാന്ധി ഉപേക്ഷിച്ചു . എന്നാൽ ബദൽ മാർഗ്ഗങ്ങൾ തേടാതെ മമതയുടെ ഭീഷണിയ്ക്ക് മുന്നിൽ രാഹുൽ മുട്ടുമടക്കിയത് നാണക്കേടായെന്നാണ് സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കളുടെ അഭിപ്രായം .

READ ALSO  കോട്ടയം മെഡി. കോളേജിൽ പുതിയ കാർഡിയോളജി ബ്ലോക്കിന് ഭരണാനുമതി

മുൻപും മമത ഇത്തരത്തിൽ രാഷ്ട്രീയ നേതാക്കൾക്ക് ബംഗാളിൽ ഇറങ്ങുന്നതിനുള്ള അനുമതി നിഷേധിച്ചിട്ടുണ്ട് . നേരത്തെ തിരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുക്കാൻ എത്തിയ ബി.ജെ.പി ദേശിയ അദ്ധ്യക്ഷന്‍ അമിത് ഷായുടെ ഹെലികോപ്റ്റർ ഇറക്കുന്നത് മമത സർക്കാർ തടഞ്ഞത് വലിയ രാഷ്ട്രീയവിവാദം ആയിരുന്നു . പിന്നീട് കോടതി അനുമതിയോടെ ബംഗാളിൽ അമിത് ഷാ വൻ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയും ചെയ്തിരുന്നു ..

ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഹെലികോപ്റ്റർ ലാൻഡിംഗിനും മമത മുൻപ് അനുമതി നിഷേധിച്ചിരുന്നു . പുരുലിയയിൽ നടന്ന ബി.ജെ.പി റാലിയിൽ യോഗി പങ്കെടുക്കാതിരിക്കാനായിരുന്നു മമതയുടെ ശ്രമം . എന്നാൽ തടസ്സങ്ങൾ മറികടന്ന് ജാർഖണ്ഡിൽ നിന്ന് റോഡ് മാർഗം പുരുലിയയിലെ നബകുഞ്ചയിൽ എത്തി യോഗി റാലിയിൽ പങ്കെടുത്തു .

%d bloggers like this: