Technology വിപണി

ഇലക്ട്രിക് പവറില്‍ ചുവടുറപ്പിക്കാന്‍ ഹ്യുണ്ടായ് കോന ; ജൂലൈ 9ന് വിപണിയിലെത്തും..

img

ന്യൂഡൽഹി :

രാജ്യം പതിയെ ഇലക്ട്രിക് വാഹനങ്ങളിലേക്ക് ചുവടുമാറാനുള്ള തയ്യാറെടുപ്പിലാണ് . ദക്ഷിണ കൊറിയന്‍ നിര്‍മാതാക്കളായ ഹ്യുണ്ടേയ് മോട്ടോര്‍ ഇന്ത്യ ലിമിറ്റഡില്‍ നിന്നുള്ള വൈദ്യുത മോഡലിന്റെ അരങ്ങേറ്റം ജൂലൈ ഒമ്പതിന് ഇന്ത്യയില്‍ അവതരിപ്പിക്കും . കഴിഞ്ഞ 2018 ഡല്‍ഹി ഓട്ടോ എക്സ്പോയില്‍ കോന ഇവി ഹ്യുണ്ടായ് പ്രദര്‍ശിപ്പിച്ചിരുന്നു .

രൂപത്തില്‍ ഇന്ധന കാറുകളുടെ അതേ ശൈലിയാണ് ഇലക്ട്രിക് കോന പിന്തുടര്‍ന്നത് . എന്നാല്‍ വൈദ്യുത മോഡലില്‍ ഗ്രില്‍ ഒഴിവാക്കിയിട്ടുണ്ട് .

ബാറ്ററിയില്‍ ഓടുന്ന ‘കോന’യുടെ അലോയ് വീലിനു സവിശേഷ രൂപ കല്‍പ്പനയും ഹ്യുണ്ടേയ് നല്‍കിയിട്ടുണ്ട് . പ്രീമിയം കാറുകള്‍ക്ക് സമാനമാണ് ഉള്‍വശം .

READ ALSO  കേരളത്തിന്റെ സ്വന്തം ഇലക്ട്രിക്ക് ഓട്ടോ നേപ്പാളിലേക്ക്

ബേസ് വേരിയന്റായ സ്റ്റാന്റേഡ് കോന ഒറ്റചാര്‍ജില്‍ 312 കിലോമീറ്റര്‍ ദൂരം ഓടിക്കാവുന്ന 39 കിലോവാട്ട് ബാറ്ററി പായ്ക്കും , എക്‌സ്റ്റെന്റഡ് വേരിയന്റായ കോന ഒറ്റചാര്‍ജില്‍ 482 കിലോമീറ്റര്‍ ഓടിക്കാവുന്ന 64 കിലോവാട്ട് ബാറ്ററി പായ്ക്കുമുണ്ട് .

ബേസ് വേരിയന്റ് 9.2 സെക്കന്‍ഡില്‍ പൂജ്യത്തില്‍നിന്ന് നൂറ് കിലോമീറ്റര്‍ വേഗം കൈവരിക്കും . എക്സ്റ്റന്റഡ് 7.6 സെക്കന്‍ഡില്‍ നൂറ് കിലോമീറ്റര്‍ വേഗതയിലെത്തും .

സ്റ്റാന്റേഡ് കോനയില്‍ 39.2 സണവ ബാറ്ററിയും എക്സ്റ്റന്റഡ് കോനയില്‍ 64 സണവ ബാറ്ററിയുമാണ് ഉള്ളത് .

READ ALSO  കേരളത്തിന്റെ സ്വന്തം ഇലക്ട്രിക്ക് ഓട്ടോ നേപ്പാളിലേക്ക്

രണ്ട് റേഞ്ച് മോഡലുകളില്‍ ഏതാണ് ഇന്ത്യയിലെത്തുന്നത് സംബന്ധിച്ച വിവരങ്ങള്‍ ലോഞ്ചിങ് വേളയില്‍ മാത്രമേ കമ്പനി വ്യക്തമാക്കുകയുള്ളു. നിരവധി അത്യാധുനിക സുരക്ഷാ സന്നാഹങ്ങളും കോനയില്‍ നല്‍കിയിട്ടുണ്ട് .

54 മിനിറ്റില്‍ കാറിലെ ലിതിയം അയോണ്‍ ബാറ്ററി പായ്ക്ക് 80% ചാര്‍ജ് ചെയ്യാന്‍ പ്രാപ്തിയുള്ള 100 കിലോവാട്ട് ഡി സി ഫാസ്റ്റ് ചാര്‍ജറും ഹ്യുണ്ടേയ് ലഭ്യമാക്കും .

ഏകദേശം 25 ലക്ഷത്തിനുള്ളില്‍ വില പ്രതീക്ഷിക്കാം .

%d bloggers like this: