
ശ്രീലങ്ക :
കൊളംബോയിൽ സ്ഫോടനപരമ്പരകൾ നടത്തിയ പ്രാദേശിക ഇസ്ലാമിക സംഘടന തൗഹീദ് ജമാ അത്തിലെ ഭീകരർ ഇന്ത്യയിലേയ്ക്ക് കടക്കാൻ സാദ്ധ്യതയുള്ളതായി മുന്നറിയിപ്പ് . ഇതേ തുടർന്ന് ഇന്ത്യൻ തീരത്ത് കോസ്റ്റ് ഗാർഡ് അതീവജാഗ്രത പ്രഖ്യാപിച്ചു . അതിർത്തി പ്രദേശങ്ങളിലെ സുരക്ഷ കർശനമാക്കി .
സ്ഫോടനം നടത്തിയ തൗഹീദ് സംഘടനയ്ക്ക് പാകിസ്ഥാനുമായി ബന്ധമുള്ളതായി സൂചനയുണ്ട് . ആക്രമണം നടത്തിയ സംഘടന ഈ രാജ്യത്ത് മാത്രം ഒതുങ്ങി നിൽക്കുന്ന സംഘടനയായിരിക്കില്ലെന്നാണ് ശ്രീലങ്കൻ സർക്കാർ വക്താവ് രജിത സേനരത്നെ പറഞ്ഞത് .
അതേ സമയം ശ്രീലങ്കയിൽ പ്രസിഡന്റ് മൈത്രിപാല സിരിസേന അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു . തിങ്കളാഴ്ച്ച മുതൽ അടിയന്തിരാവസ്ഥ നിലവിൽ വരും .