INTERNATIONAL

ഉംറക്കെത്തിയ കൊടുങ്ങല്ലൂര്‍ സ്വദേശി മദീനയില്‍ മരിച്ചു..

img

മദീന-

രോഗബാധിതനായി മദീന അല്‍ അന്‍സാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ഉംറ തീര്‍ഥാടകന്‍ മരിച്ചു. കൊടുങ്ങല്ലൂര്‍ ചെന്ത്രാപ്പിന്നി അലുവാ തെരുവ് കറുപ്പം വീട്ടില്‍ അലി അഹ്മദിന്റെ മകന്‍ ഹനീഫ (63) ആണ് മരിച്ചത്. ഭാര്യ സാജിദയോടൊപ്പമാണ് ഉംറക്കെത്തിയത്.

ഉംറ നിര്‍വഹിച്ച് മദീനാ സന്ദര്‍ശനം പൂര്‍ത്തിയാക്കി നാട്ടിലേക്കു മടങ്ങാന്‍ ഒരുങ്ങുന്നതിനിടെയാണ് രോഗബാധിതനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വിസാ കാലാവധി കഴിയുമെന്നതിനാല്‍ ഭാര്യ രണ്ടു ദിവസം മുമ്പ് നാട്ടിലേക്ക് മടങ്ങിയിരുന്നു. മൃതദേഹം മദീനയില്‍ ഖബറടക്കും.

READ ALSO  യാത്രയയപ്പും പൂരസ്‌കാരങ്ങളും നൽകി
%d bloggers like this: