
കാലിഫോർണിയ :
അടിക്കടി മാറ്റങ്ങള്‍ കൊണ്ടുവരുന്ന ജനപ്രിയ ചാറ്റ് ആപ്ലിക്കേഷനായ വാട്സ്ആപ്പില്‍ പുതിയൊരു ഫീച്ചര്‍ കൂടി .
വാട്സ്ആപ്പിന്റെ ശബ്ദ സന്ദേശത്തിലാണ് പുതിയ ഫീച്ചര്‍ കൊണ്ടു വന്നിരിക്കുന്നത് . ‘ഓഡിയോ പിക്കര്‍’ എന്ന പുതിയ ഫീച്ചറില്‍ ഒരെ സമയം 30 ഓഡിയോ സന്ദേശങ്ങള്‍ വരെ അയക്കാം എന്നതാണ് .
നേരത്തെ ഓഡിയോ ഫയലില്‍ നിന്ന് ഒരൊറ്റ സന്ദേശം മാത്രമെ അയക്കാന്‍ കഴിയുമായിരുന്നുള്ളൂ .
വാട്സ്ആപ്പിന്റെ ബീറ്റ പതിപ്പായ 2.19.89 ലാണ് ഈ പ്രത്യേകതയുള്ളതെന്ന് റിപ്പോര്‍ട്ട് . ഇതില്‍ തന്നെ നാം ചെയ്യുന്ന ഓഡിയോ സന്ദേശം അയക്കുന്നതിന് മുമ്പ് കേള്‍ക്കാനുള്ള സൗകര്യവും(ഓഡിയോ പ്രിവ്യു) ഉണ്ടാവും . നിലവില്‍ സന്ദേശം അയച്ചുകഴിഞ്ഞാല്‍ മാത്രമെ അത് കേള്‍ക്കുവാനുള്ള സൗകര്യമുണ്ടായിരുന്നുള്ളൂ . ഈ രണ്ട് പ്രത്യേകതകളും അവതരിപ്പിക്കാനൊരുങ്ങുന്നു എന്ന് ജനുവരിയില്‍ തന്നെ റിപ്പോര്‍ട്ടുകളു ണ്ടായിരുന്നു . അതാണിപ്പോള്‍ ബീറ്റ പതിപ്പില്‍ എത്തിയിരിക്കുന്നത് .
അതേ സമയം ഗ്രൂപ്പ് അഡ്മിന്മാര്ക്ക് ഫോര്‍വേഡഡ് മെസേജുകള്‍ക്ക് നിയന്ത്രണം കൊണ്ടുശവരാന് കഴിയുന്ന പ്രത്യേകതയാണ് വാട്സ്ആപ്പ് അവതരിപ്പിക്കാനിരിക്കുന്നത് . വ്യാജ വാര്‍ത്തകള്‍ തടയുന്നതിന്റെ ഭാഗമായാണ് വാട്സ്ആപ്പില്‍ ഫോര്‍വേഡഡ് എന്ന ഡിസ്ക്രിപ്ഷന്‍ മെസേജുകള്‍ക്ക് മുകളില്‍ കൊണ്ടു വന്നത് . ഫോര്‍വേഡിങ് ഇന്‍ഫോ , ഫ്രീക്വന്റ്ലി ഫോര്‍വേഡഡ് എന്നിവയാണ് ഡിസ്ക്രിപ്ഷന്‍ .