NATIONAL POLITICS

ഉറങ്ങിപ്പോയി ; സ്വന്തം മണ്ഡലത്തിലുണ്ടായ സംഘര്‍ഷം അറിയാതെ പോയതിന് ന്യായീകരണവുമായി തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി..

img

കൊല്‍ക്കത്ത :

തിരഞ്ഞെടുപ്പ് ദിവസം സ്വന്തം മണ്ഡലത്തിലുണ്ടായ സംഘര്‍ഷം അറിയാതെ പോയത് ഉറങ്ങിപ്പോയതു കൊണ്ടാണെന്ന് നടിയും തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായ മൂണ്‍മൂണ്‍ സെന്‍ . ബെഡ് ടീ വളരെ വൈകിയാണ് കൊണ്ടു വന്നതെന്നും അതിനാല്‍ എഴുന്നേല്‍ക്കാന്‍ വൈകിയെന്നും തനിക്ക് വേറെ ഒന്നുമറിയില്ലെന്നുമായിരുന്നു മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മൂണ്‍മൂണ്‍ സെന്‍ നല്‍കിയ മറുപടി .

തെരഞ്ഞെടുപ്പ് ദിവസമായ ഇന്ന് രാവിലെ ബംഗാളിലെ അസന്‍സോള്‍ മണ്ഡലത്തില്‍ സംഘര്‍ഷമുണ്ടായിരുന്നു . ബി.ജെ.പി എം.പിയും അസനോളിലെ സ്ഥാനാര്‍ത്ഥിയുമായ ബാബുല്‍ സുപ്രിയോയുടെ കാറിന് നേരെ തൃണമൂല്‍ കോണ്‍ഗ്രസ് ആക്രമണം അഴിച്ചു വിടുകയായിരുന്നു . ഇദ്ദേഹത്തിന്റെ കാര്‍ ആക്രമികള്‍ അടിച്ചു തകര്‍ത്തു .

READ ALSO  വിചിത്ര ഉത്തരവ് ഉടൻ പിൻവലിക്കണം എം.എസ് ഭുവനചന്ദ്രൻ 

വോട്ട് ചെയ്യാനെത്തുന്ന ഗ്രാമീണരെ മമത ബാനര്‍ജിയുടെ ഗുണ്ടകള്‍ തടയുകയാണെന്ന് ബാബുല്‍ സുപ്രിയോ ആരോപിച്ചു . ബംഗാളിലെ ജെമുവയിലെ രണ്ട് ബൂത്തുകളില്‍ കേന്ദ്ര സേനയെ വിന്യസിക്കണമെന്ന് ചൂണ്ടിക്കാട്ടി , ഗ്രാമീണര്‍ വോട്ടെടുപ്പ് ബഹിഷ്‌കരിച്ച് ബൂത്തിന് മുന്നില്‍ കുത്തിയിരുന്നു . കേന്ദ്ര സേനയില്ലെങ്കില്‍ വ്യാപകമായി കള്ള വോട്ട് നടക്കുമെന്നും ഗ്രാമീണര്‍ അഭിപ്രായപ്പെട്ടു .

അതേ സമയം , രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ഇന്ത്യയില്‍ എല്ലായിടത്തും ഉണ്ടായിട്ടുണ്ടെന്നും സി.പി.എമ്മിന്റെ ഭരണ കാലത്താണ് അത് ഏറ്റവും കൂടുതല്‍ ഉണ്ടായിരുന്നതെന്നും സംഘര്‍ഷങ്ങളെ ന്യായീകരിച്ചു കൊണ്ട് മൂണ്‍മൂണ്‍ കുറ്റപ്പെടുത്തി .

%d bloggers like this: