Kasargod POLITICS

എം.സി.ഖമറുദ്ദീന് നിറഞ്ഞ കൈയടി..

img

കാഞ്ഞങ്ങാട്:

രാജ്‌മോഹൻ ഉണ്ണിത്താൻ വിജയിച്ചപ്പോൾ യു.ഡി.എഫ്. ജില്ലാ ചെയർമാനും ലോക്‌സഭാ മണ്ഡലം കമ്മിറ്റി ചെയർമാനുമായ എം.സി.ഖമറുദ്ദീന് നിറഞ്ഞ കൈയടി. കഴിഞ്ഞ ലോക്‌സഭാ മണ്ഡലം തിരഞ്ഞെടുപ്പിലാണ് ജില്ലയിലെ യു.ഡി.എഫിന്റെ ചുക്കാൻ ഖമറുദ്ദീന്റെ കൈകളിലെത്തുന്നത്. അന്ന്‌ യു.ഡി.എഫിന്റെ ജില്ലാ ആക്ടിങ് ചെയർമാനായിരുന്നു. ഇടതുപക്ഷത്തെ ഞെട്ടിച്ചുകൊണ്ട് ടി.സിദ്ദിഖ് വൻതോതിൽ വോട്ടുനേടിയപ്പോൾ അഭിനന്ദനം മുഴുവൻ ഖമറുദ്ദീനായിരുന്നു. ഇത്തവണ തിരഞ്ഞെടുപ്പെത്തിയപ്പോൾ ഖമറുദ്ദീൻ മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റും യു.ഡി.എഫിന്റെ ജില്ലാ ചെയർമാനുമായി. സിദ്ദിഖിനുമുന്നിൽ ആറായിരം വോട്ടാണ് വിലങ്ങുതടിയായി നിന്നിരുന്നതെങ്കിൽ ഇക്കുറി രാജ്‌മോഹൻ ഉണ്ണിത്താന്റെ മുന്നിലെത്തുന്ന എല്ലാ വിലങ്ങുതടികളെയും പിഴുതെറിയുമെന്ന് ഖമറുദ്ദീൻ പറഞ്ഞിരുന്നു. താൻ യു.ഡി.എഫ്. ചെയർമാനായി വന്ന ആദ്യതിരഞ്ഞെടുപ്പാണിതെന്നും രാജ്‌മോഹൻ ഉണ്ണിത്താനെ വിജയിപ്പിക്കുമെന്നും കാഞ്ഞങ്ങാട്ട്‌ മീറ്റ് ദ പ്രസ്സിനെത്തിയ രമേശ് ചെന്നിത്തലയോട് ഖമറുദ്ദീൻ തറപ്പിച്ചുപറഞ്ഞപ്പോൾ, ചില കോൺഗ്രസ് നേതാക്കളെങ്കിലും മുഖത്തോടു മുഖം നോക്കി പരിഹാസച്ചിരി പാസാക്കിയിരുന്നു.

%d bloggers like this: