POLITICS

എക്‌സിറ്റ് പോളുകള്‍ പ്രതിപക്ഷ നിരയിലെ നേതാക്കളെയെല്ലാം പൊളിറ്റിക്കല്‍ ഐസിയുവിലാക്കി; പരിഹാസവുമായി ഗിരിരാജ് സിംഗ്…

img

ന്യൂഡല്‍ഹി:

എക്‌സിറ്റ് പോളുകള്‍ പുറത്ത് വന്നതോടെ പ്രതിപക്ഷ നിരയിലെ എല്ലാ നേതാക്കളും വിസ്മൃതിയിലാണ്ടു പോയെന്ന് കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ ഗിരിരാജ് സിംഗ്. എന്‍.ഡി.എ സഖ്യത്തെ താഴെയിറക്കി പ്രതിപക്ഷ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന പ്രസ്താവനയെ പരിഹസിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം .

എക്‌സിറ്റ് പോളുകള്‍ പുറത്ത് വന്നതോടെ പ്രതിപക്ഷ നിരയില്‍ മമത ബാനര്‍ജി , ചന്ദ്രബാബു നായിഡു എന്നിവരുള്‍പ്പെടുന്ന എല്ലാ നേതാക്കളും പൊളിറ്റിക്കല്‍ ഐ.സി.യുവിലായിരിക്കുകയാണ് . മെയ് 23ലെ ഫലപ്രഖ്യാപനത്തിന് ശേഷം ഈ നേതാക്കളെല്ലാം ആത്മപരിശോധന നടത്തുന്നത് നല്ലതാണെന്നും ഗിരിരാജ് സിംഗ് ട്വീറ്റ് ചെയ്തു .

READ ALSO  യുവസേന കൊടിമരം സ്ഥാപിച്ചു

ബി.ജെ.പി നേതൃത്വം കൊടുക്കുന്ന എന്‍.ഡി.എ വീണ്ടും അധികാരത്തിലെത്തുമെന്നാണ് മിക്ക ചാനലുകളുടേയും എക്‌സിറ്റ് പോളുകള്‍ പ്രവചിച്ചത് . എന്‍.ഡി.എ സഖ്യം വീണ്ടും അധികാരത്തിലെത്തുമെന്നും 543 അംഗ ലോക്‌സഭയില്‍ വ്യക്തമായ ഭൂരിപക്ഷം എന്‍.ഡി.എയ്ക്ക് ഉണ്ടാകുമെന്നും എക്‌സിറ്റ് പോളുകളില്‍ പറയുന്നു . എന്നാല്‍ എക്‌സിറ്റ് പോളുകള്‍ എല്ലായ്‌പ്പോഴും ശരിയാകാറില്ലെന്നും , ഈ ഫലം തെറ്റാണെന്നുമായിരുന്നു പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതികരണം .

%d bloggers like this: