മാനന്തവാടി: എസ്ബിഐ മാനന്തവാടി ബ്രാഞ്ചില്‍ വീണ്ടും എടിഎം തട്ടിപ്പ്. പോലിസ് ഉദ്യോഗസ്ഥന്റെ 80,000 രൂപയാണ് ഒടുവില്‍ നഷ്ടമായത്. മാനന്തവാടിയിലെ സ്പെഷല്‍ബ്രാഞ്ച് പോലിസ് ഉദ്യോഗസ്ഥന്റെ അക്കൗണ്ടില്‍ നിന്നാണ് തിങ്കളാഴ്ച രാത്രി 11.50നും 12.05നും ഇടയില്‍ നാലു തവണകളായി 80,000 രൂപ തട്ടിയത്. ലഖ്നോവില്‍ നിന്നാണു പണം തട്ടിയതെന്നു വ്യക്തമായിട്ടുണ്ട്. ഇതോടെ എസ്ബിഐ മാനന്തവാടി ബ്രാഞ്ചില്‍ നിന്നും സമാന തട്ടിപ്പിന് ഇരയായവരുടെ എണ്ണം ആറായി.