GENERAL POLITICS

എന്റെ സ്തനാർബുദം ഭേദമാക്കിയത് ഗോമൂത്ര ചികിത്സ’; മണ്ടൻ വെളിപ്പെടുത്തലുകളുമായി പ്രഗ്യ താക്കൂർ..

img

ദില്ലി:

ഗോമൂത്രം കൊണ്ട് ചികിത്സിച്ചതിന് ശേഷമാണ് തന്റെ സ്തനാർബുദം സുഖപ്പെട്ടതെന്ന പുതിയ വെളിപ്പെടുത്തലുമായി ഭോപ്പാലിലെ ബിജെപി ലോക്സഭാ സ്ഥാനാർത്ഥി സാധ്വി പ്രഗ്യ സിംഗ് താക്കൂർ. ഇന്ത്യ ടുഡേയോട് സംസാരിക്കവേയാണ് പ്രഗ്യ ഈ വെളിപ്പെടുത്തൽ നടത്തിയത്.

ഇന്ത്യയിൽ പലയിടങ്ങളിലും പശുക്കളെ വളരെ മോശം അവസ്ഥയിലാണ് പരിപാലിക്കുന്നതെന്ന് പ്രഗ്യ പറഞ്ഞു. സ്വന്തമായി പശുവുള്ളത് അമൃത് കൈവശം വെക്കുന്നത് പോലെയാണെന്നും പ്രഗ്യ കൂട്ടിച്ചേർത്തു.

തനിക്ക് സ്തനാർബുദമായിരുന്നന്നും ഗോമൂത്രം സേവിച്ചതിന് ശേഷമാണ് അസുഖം ഭേദപ്പെട്ടതെന്നും പ്രഗ്യ വിശദീകരിക്കുന്നു. പശുവിൽ നിന്ന് ലഭിക്കുന്ന ഉത്പന്നങ്ങൾ മിക്കവയും അമൂല്യമാണെന്നും പ്രഗ്യ വ്യക്തമാക്കി. 2008 ലെ മലേഗാവ് സ്ഫോടനത്തിലെ പ്രതിയായ പ്രഗ്യ സ്തനാർബുദത്തെ അതിജീവിച്ച വ്യക്തി കൂടിയാണ്. ആയുർവേദ മരുന്നുകൾക്കൊപ്പം ഗോമൂത്രം ചേർന്ന പഞ്ചഗവ്യം സേവിച്ചതിനെ തുടർന്നാണ് തനിക്ക് അർബുദത്തിൽ നിന്ന് രക്ഷ നേടാനായതെന്നും പ്രഗ്യ സാക്ഷ്യപ്പെടുത്തുന്നു.

READ ALSO  തീവ്രവാദികൾ നമുക്കൊപ്പമുണ്ട്: വൈകരുത് നടപടി

പശുവിൽ നിന്ന് ലഭിക്കുന്ന അഞ്ച് ഉത്പന്നങ്ങളായ ചാണകം. ഗോമൂത്രം, പാൽ, തൈര്, നെയ്യ് എന്നിവ ചേർത്താണ് പഞ്ചഗവ്യം നിർമ്മിക്കുന്നത്. പഞ്ചഗവ്യം ഏറ്റവും നല്ല ഔഷധമാണെന്നതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് താനെന്നും പ്രഗ്യ പറയുന്നു.

എല്ലാ ദിവസവും ഗോമാതാവിന്റെ മുതുകു മുതൽ കഴുത്തുവരെയുള്ള ഭാഗം തടവിക്കൊടുത്താൽ ഗോമാതാവ് പ്രസാദിക്കും. രക്തസമ്മർദ്ദം നിയന്ത്രണത്തിലാക്കാനുള്ള ഏറ്റവും മികച്ച വഴിയാണിത്.

ഇങ്ങനെ ദിനംപ്രതി ചെയ്യുന്ന ഒരു വ്യക്തിയുടെ രക്തസമ്മർദ്ദംഅയാൾക്ക് നിയന്ത്രണത്തിലാക്കി നിർത്താൻ സാധിക്കും. കൂടാതെ തപസ്സ് ചെയ്യാനുള്ള ഏറ്റവും ഉചിതമായ സ്ഥലം കാലിത്തൊഴുത്താണ്. ഇത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ട കാര്യം കൂടിയാണ്. പ്രഗ്യ താക്കൂർ വിശദീകരിക്കുന്നു. ഏഴ് പേര്‌ കൊല്ലപ്പെടുകയും നൂറോളം പേർക്ക് പരിക്കേൽക്കുകയും ചെയ്ത മലേഗാവ് സ്ഫോടനത്തിൽ വിചാരണത്തടവുകാരിയാണ് പ്രഗ്യ. ജാമ്യത്തിലിറങ്ങിയാണ് ഇവർ ഭോപ്പാലിൽ നിന്നും ബിജെപി സീറ്റിൽ ലോക്സഭയിലേക്ക് മത്സരിക്കുന്നത്.

%d bloggers like this: