HEALTH KERALA

എറണാകുളത്ത് നിപ്പായെന്നു സംശയം. ദ്രുത നടപടികളുമായി സർക്കാർ..

img

എറണാകുളം:

എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ പനിയുമായി ചികില്‍സ തേടിയ വടക്കന്‍ പറവൂര്‍ സ്വദേശിയായ വിദ്യാര്‍ത്ഥിക്ക് നിപ്പാ ബാധയെന്ന് സംശയം
ചില രോഗ ലക്ഷണങ്ങള്‍ കാണുന്നുവെന്നും എന്നാല്‍ പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിശോധനാഫലം ഇന്ന് വൈകുന്നേരത്തോടു കൂടി എത്തിയാൽ മാത്രമേ മാത്രമെ നിപ്പയെന്നു സ്ഥിരീകരിക്കുകയുള്ളൂ എന്ന് ആരോഗ്യവകുപ്പ് മന്ത്രി പ്രസ്താവിച്ചു.

ഓരോ മണിക്കൂറും പ്രധാനമാണ് എന്നതുകൊണ്ട് സ്ഥിരീകരണത്തിനു കാത്തു നിൽക്കാതെ സത്വര നടപടികൾക്ക് ഉത്തരവിട്ടുകൊണ്ട് മന്ത്രി തന്നെ കാര്യങ്ങൾക്ക് നേരിട്ട് മേൽനോട്ടം വഹിക്കുകയാണ്..

READ ALSO  അക്ഷരവൃക്ഷം പദ്ധതിക്ക് ദേശിയ അവാര്‍ഡ്.

വിദ്യാര്‍ത്ഥി ട്രെയിനിങിന്‍റെ ഭാഗമായി തൃശ്ശൂരില്‍ താമസിച്ചിരുന്നു. ഇക്കാരണത്താല്‍ ഒപ്പം താമസിച്ച 20 ഓളം പേരും യുവാവിന്‍റെ കുടുംബാംഗങ്ങളും ആരോഗ്യ വകുപ്പിന്‍റെ നിരീഷണത്തിലാണ്. കൂടാതെ വിദ്യാര്‍ത്ഥി പഠിച്ചിരുന്ന ഇടുക്കി ജില്ലയിലെ തൊടുപുഴയിലെ സ്വകാര്യ കോളെജും പരിസരവും പരിശോധിക്കും.

ഇടുക്കി ഡി എം ഓ യ്ക്ക് അടിയന്തിര നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
അടിയന്തിര പ്രാധാന്യത്തോടെ കളമശ്ശേരി, തൃശ്ശൂര്‍, കോഴിക്കോട് എന്നിവിടങ്ങളില്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്.
കോഴിക്കോടു നിന്നും വിദഗ്ധ പരിശീലനം നേടിയ ഡോക്ടര്‍മാരുടെ ആറംഗ സംഘം എറണാകുളത്തേയ്ക്ക് തിരിച്ചു.

READ ALSO  ശക്തമായ കാറ്റിന് സാദ്ധ്യത: 18 മുതല്‍ 20 വരെ മത്സ്യബന്ധനത്തിന് പോകരുത്

ആരോഗ്യ വകുപ്പ് മന്ത്രി ഉടൻതന്നെ കൊച്ചിയിലെത്തി അടിയന്തിരയോഗങ്ങളില്‍ പങ്കെടുക്കുകയും ആവശ്യമായ നടപടികള്‍ കൈക്കൊള്ളുകയും ചെയ്യും.

എന്നാൽ രോഗബാധ സംബന്ധിച്ച് യാതൊരുവിധ ആശങ്കയും ജനങ്ങള്‍ക്ക് വേണ്ടെന്ന് മന്ത്രി അറിയിച്ചു.

%d bloggers like this: