KERALA വിദ്യാഭ്യാസം.

എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു : 98.11 ശതമാനം വിജയം..

img

തിരുവനന്തപുരം :
ഈ വര്‍ഷത്തെ എസ്.എസ്.എല്‍ സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു . 4.39 ലക്ഷം കുട്ടികള്‍ പരീക്ഷ എഴുതിയതില്‍ 98.11 ശതമാനം പേരും വിജയിച്ചു .

ഏറ്റവും കൂടിയ വിജയശതമാനം പത്തനംതിട്ട ജില്ലയിലാണ് 99.33 ശതമാനം , കുറവ് വയനാട്ടില്‍ 93.22 .

37,334 കുട്ടികള്‍ക്ക് എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചു . ഏറ്റവും കൂടുതല്‍ ഫുള്‍ എ പ്ലസുകാര്‍ ഉള്ളത് മലപ്പുറം ജില്ലയിലാണ് . മലപ്പുറത്ത് പരീക്ഷ എഴുതിയ 2493 കുട്ടികള്‍ എല്ലാ വിഷയത്തിലും എ പ്ലസ് സ്വന്തമാക്കി .

99.9 ശതമാനം വിജയം നേടിയ കുട്ടനാട് ആണ് വിദ്യാഭ്യാസ ജില്ലകളില്‍ വിജയശതമാനത്തില്‍ മുന്നില്‍ . പിന്നില്‍ വയനാട് 93.22 .

1167 സര്‍ക്കാര്‍ സ്കളൂകളില്‍ 599 സ്കൂളുകളും 100 ശതമാനം വിജയം കൈവരിച്ചു . കഴിഞ്ഞ വര്‍ഷം ഇത് 517 ആയിരുന്നു .

1427 എയ്ഡഡ് സ്കൂളുകളില്‍ 713 എയ്ഡഡ് സ്കൂളുകള്‍ 100 ശതമാനം വിജയം നേടി . കഴിഞ്ഞ വര്‍ഷം ഇത് 659 ആയിരുന്നു .

READ ALSO  ഔഷധപ്പച്ചയുമായി ന്യുമാഹിയിൽ ലോറൽ ഗാർഡൻ

458 അണ്‍ എയ്ഡഡ് വിദ്യാലയങ്ങളില്‍ 391 സ്കൂളുകള്‍ നൂറ് ശതമാനം വിജയം നേടി 389 ആയിരുന്നു കഴിഞ്ഞ വര്‍ഷം .

ടി.എച്ച്.എസ്.എസ്.എല്‍.സി പരീക്ഷ 3208 പേര്‍ റഗുലറായി എഴുതി . ഇതില്‍ 3127 പേര്‍ ജയിച്ചു 99 ശതമാനം വിജയം . 252 പേര്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടി . ടി.എച്ച്.എസ്.എസ്.എല്‍ സി പരീക്ഷ പ്രൈവറ്റായി എഴുതിയ ഏഴ് പേരില്‍ ആറ് പേരും വിജയിച്ചു .

എസ്.എസ്.എല്‍.സി (ഹിയറിംഗ് ഇംപേര്‍ഡ് ) വിഭാഗത്തില്‍ 29 സ്കൂളുകളിലായി 286 കുട്ടികള്‍ പരീക്ഷ 284 പേര്‍ ജയിച്ചു . 99.3 ശതമാനം വിജയം നേടി . ടി.എച്ച്.സ്.എല്‍.സി ( ഹിയറിംഗ് ഇംപേര്‍ഡ് ) വിഭാഗത്തില്‍ ഒരു സ്കൂളിലായി 14 പേര്‍ പരീക്ഷ എഴുതി . ഇവര്‍ എല്ലാവരും ഉന്നത പഠനത്തിന് യോഗ്യത .

കലാമണ്ഡലത്തില്‍ എ.എച്ച്.എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയ 82 പേരില്‍ 78 പേരും പാസ്സായി 95.12 ശതമാനം വിജയം നേടി .

പ്രൈവറ്റായി എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയ 2200 പേരില്‍ 1551 പേരും പരീക്ഷ ജയിച്ചു . 70.5 ആണ് പ്രൈവറ്റ് വിഭാഗത്തിലെ വിജയ ശതമാനം .

READ ALSO  ആര്‍സിസിയില്‍ പുതിയ അത്യാധുനിക കാഷ്വാലിറ്റി സംവിധാനം

ഗള്‍ഫില്‍ 9 സെന്‍ററുകളിലായി പരീക്ഷ എഴുതിയ 495 പേരില്‍ 489 പേരും പാസ്സായി 98.77ശതമാനം വിജയം .

ലക്ഷദ്വീപിലെ ഒന്‍പത് സ്കൂളില്‍ 681 പേരില്‍ 599 പേരും പാസ്സായി വിജയശതമാനം 87.96 .

2939 കേരളം , ലക്ഷ ദ്വീപ് , ഗള്‍ഫ് 4.39 ലക്ഷം കുട്ടികള്‍ പരീക്ഷ എഴുതി . 2200 പേര്‍ പ്രൈവറ്റായും എഴുതി . മൂന്ന് ഘട്ടമായി 14 ദിവസം കൊണ്ടാണ് മൂല്യ നിര്‍ണയം പൂര്‍ത്തിയാക്കി . ആരുടെ ഫലവും തടഞ്ഞു വച്ചിട്ടില്ല .

ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷ എഴുതിയത് മലപ്പുറത്തെ പി.കെ.എം.എച്ച്.എസ്.എസ് എടരിക്കോട് ആണ് . 2409 പേര്‍ ഇവിടെ പരീക്ഷ എഴുതി .

പത്തനംതിട്ടയിലെ പെരിങ്ങര ഗവ.സ്കൂളില്‍ രണ്ട് പേര്‍ മാത്രമേ പരീക്ഷ എഴുതിയുള്ളൂ .

ഉത്തര കടലാസുകളുടെ പുനര്‍ മൂല്യ നിര്‍ണയം , സൂക്ഷമ പരിശോധന , ഫോട്ടോകോപ്പി എന്നിവയ്ക്കുള്ള അപേക്ഷകള്‍ മെയ് 7 മുതല്‍ മെയ് 19 വരെ സമര്‍പ്പിക്കാം .

READ ALSO  ഇന്ന് 4351 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

ഉപരിപഠനത്തിന് അര്‍ഹത നേടാത്ത വിദ്യാര്‍ത്ഥികള്‍ക്കായി മെയ് 20 മുതല്‍ 25 വരെ സേ പരീക്ഷ നടത്തും. ജൂണ്‍ ആദ്യവാരം സേ പരീക്ഷാ ഫലം പ്രഖ്യാപിക്കും. മൂന്ന് വിഷയങ്ങള്‍ക്ക് വരെ പരാജയപ്പെട്ടവര്‍ക്ക് സേ പരീക്ഷ എഴുതാം .

2019-ലെ ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റ് സേ പരീക്ഷാഫലം പുറത്തു വന്ന ശേഷം ലഭിക്കും .

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ വിദ്യാഭ്യാസ മന്ത്രിക്ക് പകരം വിദ്യഭ്യാസ വകുപ്പ് സെക്രട്ടറിയാണ് ഫലം പ്രഖ്യാപിച്ചത് .

പരീക്ഷാഫലം താഴെ പറയുന്ന ലിങ്കുകളില്‍ ലഭ്യമാണ്…

_1. keralapareeksahabhavan.in_*
*_2. sslcexam.kerala.gov.in_*
*_3. results.kite.kerala.gov.in_*
*_4. results.kerala.nic.in_*
*_5. prd.kerala.gov.in_*

%d bloggers like this: