
മൈസൂരു :
ഇടുപ്പെല്ലിന് പരിക്കേറ്റതിനെത്തുടർന്ന് ശസ്ത്രക്രിയക്ക് വിധേയയായ പ്രമുഖ ചലച്ചിത്ര പിന്നണി ഗായിക എസ്.ജാനകി ആശുപത്രി വിട്ടു .
ചെന്നൈയിൽ സ്ഥിര താമസക്കാരിയായ എസ്.ജാനകി ഒരു സ്വകാര്യ സന്ദർശനത്തിനായി ബന്ധുവിന്റെ ഫാം ഹൗസിലെത്തിയപ്പോൾ അബദ്ധത്തിൽ തെന്നി വീണതിനെത്തുടർന്നായിരുന്നു പരിക്കേറ്റത് .
കഴിഞ്ഞ മൂന്ന് ദിവസമായി ആശുപത്രിയിൽ ചികിത്സയിലായിരുന്ന ജാനകി ശസ്ത്രക്രിയ വിജയം ആയതിനെത്തുടർന്നാണ് ആശുപത്രി വിട്ടത് .
/