NATIONAL

‘ഏതെങ്കിലും കമ്പനി പറഞ്ഞെന്ന് വച്ച് രാഹുല്‍ ബ്രിട്ടീഷ് പൗരനാകുമോ’ പരാതിക്കാരുടെ നാവടച്ച് സുപ്രിം കോടതി; ഹരജി തള്ളി..

img

ന്യൂഡല്‍ഹി:

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരായ വിദേശ പൗരത്വ കേസ് സുപ്രിം കോടതി തള്ളി. ഏതെങ്കിലും വിദേശ കമ്പനിയുടെ രേഖകളില്‍ രാഹുല്‍ ഗാന്ധി ബ്രിട്ടീഷ് പൗരന്‍ എന്നെഴുതിവെച്ചാല്‍ അദ്ദേഹം ബ്രീട്ടീഷുകാരനാവുമോയെന്ന് ചോദിച്ചാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഹരജി തള്ളിയത്.

യുണൈറ്റഡ് ഹിന്ദു ഫ്രണ്ട് എന്ന സംഘടനയാണ് രാഹുലിന് ബ്രിട്ടീഷ് പൗരത്വമുണ്ടെന്ന് ആരോപിച്ച് സുപ്രിം കോടതിയെ സമീപിച്ചത്. ബ്രിട്ടീഷ് പൗരത്വം നേടിയ വ്യക്തിയായതിനാല്‍ രാഹുല്‍ ഗാന്ധി ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതും എം.പിയാവുന്നതും തടയണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു.

രാഹുല്‍ ഗാന്ധിയുടെ പൗരത്വം സംബന്ധിച്ച വിഷയത്തില്‍ തീരുമാനമെടുക്കാന്‍ കേന്ദ്രസര്‍ക്കാറിനോട് നിര്‍ദേശിക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു.

%d bloggers like this: