BREAKING NEWS POLITICS

ഏറ്റവും സത്യസന്ധമായ 2019 ലെ തിരഞ്ഞെടുപ്പ് ഫലം(Prepoll) പുറത്തു വന്നു..

img

പല മാധ്യമങ്ങളും പലവിധ ഇലക്ഷൻ സർവ്വേകൾ ഇതിനിടയിൽ നടത്തിക്കഴിഞ്ഞു. മാതൃഭൂമി പോലുള്ള പാരമ്പര്യം അവകാശപ്പെടുന്ന മാധ്യമങ്ങൾ ഒറ്റ നോട്ടത്തിൽ തന്നെ അബദ്ധജടില മെന്നു പറയാവുന്ന സർവ്വേകൾ നടത്തി സോഷ്യൽ മീഡിയാകളിൽ ട്രോളുകൾ ഏറ്റുവാങ്ങിക്കഴിഞ്ഞു.. ഈയവസ്ഥയിലാണ് തികച്ചും സത്യസന്ധമെന്നു തോന്നാവുന്ന സർവ്വേ ഫലങ്ങളുമായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സെഫോളജി രംഗത്തു വന്നിരിക്കുന്നത്.

സാധാരണക്കാർക്കായി ആദ്യം എന്താണ് സെഫോളജിയെന്ന് അംഗീകൃത ഭാഷ്യം നമുക്ക് ആദ്യം നോക്കാം.
Greek term ‘psephos’ which means pebble, which the Greeks used as ballots and ‘logy denotes a field of study or academic discipline. Hrnce the term means the scientific study of elections and voting behavior. The term was first coined in 1952 in the United Kingdom in by historian R. B. McCallum to describe the scientific analysis of past elections.
Psephologist or the professionals engaged in studying the election patterns and deviations. They make use of tools like past election’s facts and figures and public opinion polls to arrive at a conclusion.
Their scope of job mainly encompasses analysis of aspects like trends in voting, swings in votes; number of votes polled or percentage of total votes polled translating into the number of seats in the government. They also try to find out the answers of questions like how much of percent swing in the votes may lead to change in the government. Hence Psephologists play a constructive role in any democratic set up.

ഇനി അധികം മുഖവുര വേണ്ടി വരില്ലെന്നു തോന്നുന്നു.. സെഫോളജിയുടെ കേരളത്തിലെ പ്രീ പോൾ ഫലങ്ങൾ നമുക്ക് നോക്കാം…

ലോകസഭാ തിരഞ്ഞെടുപ്പ് -2019 …സമഗ്ര സർവേ ഫലം

ഇൻസ്റ്റിറ്റിയൂട്ട് ഓഫ് സെഫോളോജി കോഴിക്കോടും , സേജ് ഇന്ത്യ ലിമിറ്റഡ് , തിരുവനന്തപുരവും ചേർന്ന് നടത്തിയ 2019 ലോകസഭാ തിരഞ്ഞെടുപ്പ് പ്രീ പോൾ സർവേ ഫലം പുറത്ത് വിടുന്നു

സംസ്ഥാനത്തെ 20 ലോകസഭാ മണ്ഡലങ്ങളിൽ ഓരോ മണ്ഡലത്തിൽ നിന്നും മൂന്നു അസംബ്ലി മണ്ഡലങ്ങളിൽ നിന്ന് 6 വീതം ബൂത്തുകൾ തിരഞ്ഞെടുത്തു . ഏത് മുന്നണിക്കും ജയസാധ്യത ഒരുപോലെയുള്ള അസംബ്ലി മണ്ഡലങ്ങളിലെ ഏറെക്കുറെ തുല്യനിലയിൽ മുന്നണികൾക്ക് മുൻ തിരഞ്ഞ്ഞെടുപ്പിൽ വോട്ട് കിട്ടിയ ബൂത്തുകളാണ് സർവേക്കായി തിരഞ്ഞ്ഞെടുത്തത് . ഓരോ ബൂത്തിലും 50 വീതം വോട്ടർമാറുമായി സഫോളജി ഇൻസ്റ്റിറ്റിയൂട്ട് അഭിമുഖം നടത്തി . 18 നും 30 നും ഇടക്ക് പ്രായമുള്ള 287 പേരെയാണ് ആകെ 360 ബൂത്തുകളിൽ അഭിപ്രായമറിയാനായി നിയോഗിച്ചത് .

ദേശീയ വിഷയങ്ങൾ , നോട്ട് നിരോധനം , പുൽവാമ ആക്രമണം , വിലക്കയറ്റം , കർഷ ആത്മഹത്യ , ശബരിമല ഉൾപ്പെടെയുള്ള സംസ്ഥാനവിഷയങ്ങൾ , വെള്ളപ്പൊക്കം, വിദ്യാഭ്യാസം , അക്രമ രാഷ്ട്രീയം , പ്രാദേശിക വിഷയങ്ങൾ എന്നിവ കൂട്ടിച്ചെർത്ത ചോദ്യാവലിയുമായാണ് വോട്ടർമാരെ സമീപിച്ചത് .

വോട്ടർ പട്ടികയിൽ നിന്ന് വോട്ടർമാരെ റാൻഡം അടിസ്ഥാനത്തിൽ തിരഞ്ഞ്ഞെടുത്തു . തിരഞ്ഞ്ഞെടുപ്പിൽ സ്ത്രീ – പുരുഷൻ – യുവതീ യുവാക്കൾ , വിദ്യാർത്ഥി , തൊഴിലാളികൾ എന്നിവരെ ആനുപാതികമായി ഉൾക്കൊള്ളിക്കാൻ പ്രത്യേകം ശ്രദ്ധിച്ചു . ഈ അഭിമുഖം , ചോദ്യാവലി എന്നിവ കംപ്യൂട്ടർ സഹായത്തോടെ വിശകലനം നടത്തുകയും വേർതിരിക്കുകയും ചെയ്തു. 18000 പേരിൽ നിന്നാണ് രണ്ടരക്കോടി വോട്ടർമാരുടെ മനസാക്ഷി ഞങ്ങൾ കണ്ടെത്തിയത് .

മാർച്ച് 10 , 11 .തിയ്യതികളിലാണ് ഞങ്ങൾ സർവേ നടത്തിയത് . ടി ദിനങ്ങളിൽ ഇടത് മുന്നണി മാത്രമാണ് സ്ഥാനാർത്ഥകളെ പ്രഖ്യാപിച്ച് കഴിഞ്ഞത് . ഞങ്ങൾ സർവേ നടത്തിയ പലബൂത്തുകളിലും ഇതിനകം തന്നെ പ്രവർത്തകർ പ്രചാരണം തുടങ്ങിക്കഴിഞ്ഞിരുന്നു . ഇതിന്റെ മുൻ തൂക്കം സർവേയിൽ പ്രതിഫലിക്കുന്നു എങ്കിലും സ്ഥാനാർതിഥിയെ സംബന്ധിക്കുന്ന ചോദ്യങ്ങൾ സർവേയിൽ നിന്ന് ബോധ പൂർവം ഒഴിവാക്കിയിരുന്നു

സർവേ ഫലം – അന്തിമ റിപ്പോർട്ട്

13 സീറ്റ് എൽ ഡി എഫ് 7 സീറ്റ് യു ഡി എഫ് എന്നതാണ് കേരളത്തിലെ ഫലം .

എൽ ഡി എഫിന് കിട്ടുന്നസീറ്റുകൾ

കാസർഗോഡ് , കണ്ണൂർ , വടകര , കോഴിക്കോട് , പാലക്കാട് , ആലത്ത്തൂർ , തൃശൂർ , ചാലക്കുടി ,ഇടുക്കി , ആലപ്പുഴ , മാവേലിക്കര , കൊല്ലം , ആറ്റിങ്ങൽ

യു ഡി എഫിന് കിട്ടുന്നവ

വയനാട് , മലപ്പുറം പൊന്നാനി എറണാകുളം കോട്ടയം പത്തനംതിട്ട , തിരുവനന്തപുരം

ഈ 13 സീറ്റുകളിൽ 6 സീറ്റിൽ എൽ ഡി എഫിന് അപ്രമാദിത്വം ഉണ്ട് .

അവ കാസർഗോഡ് , വടകര , കോഴിക്കോട് , പാലക്കാട് , , ആലപ്പുഴ , ആറ്റിങ്ങൽ എന്നിവയാണ് .

കണ്ണൂർ , ആലത്ത്തൂർ , തൃശൂർ , ചാലക്കുടി ,ഇടുക്കി മാവേലിക്കര എന്നിവിടങ്ങളിൽ എൽ ഡി എഫ് വലിയ മത്സരം നേരിടേണ്ടി വരുന്നുണ്ട്.

യു.ഡി.എഫിന് ഒരേ ഒരു മണ്ഡലത്തിൽ മാത്രമേ വിജയം ഉറപ്പിക്കാനാകൂ .അത് മലപ്പുറമാണ് .

വയനാട് , പൊന്നാനി , എറണാകുളം കോട്ടയം , പത്തനം തിട്ട , തിരുവനന്തപുരം എന്നിവിടങ്ങളിൽ ഇഞ്ചോടിഞ്ച് പോരാട്ടം നേരിടേണ്ടി വരുന്നുണ്ട്.

മണ്ഡലങ്ങളും കിട്ടുന്ന വോട്ടിംഗ് ശതമാനവും

കാസര്കോട്

1 എൽ.ഡി.എഫ് – 42.72 %

2 യു.ഡി.എഫ് – 37.02 %

3 ബി ജെ പി – 19.6 %

കണ്ണൂർ

1 എൽ.ഡി.എഫ് – 47.01 %

2 യു.ഡി.എഫ് – 43.5 %

3 ബി ജെ പി – 5.01 %

വടകര

1 എൽ.ഡി.എഫ് – 45.72 %

2 യു.ഡി.എഫ് – 40.01 %

3 ബി ജെ പി – 9.01 %

കോഴിക്കോട്

1 എൽ.ഡി.എഫ് – 42.06 %

2 യു.ഡി.എഫ് – 39.72 %

3 ബി ജെ പി – 14.27 %

വയനാട്

1 എൽ.ഡി.എഫ് – 36.8 %

2 യു.ഡി.എഫ് – 41.6 %

3 ബി ജെ പി – 9.26 %

പൊന്നാനി

1 എൽ.ഡി.എഫ് – 44.3 %

2 യു.ഡി.എഫ് – 45 %

3 ബി ജെ പി – 7.21 %

മലപ്പുറം

1 എൽ.ഡി.എഫ് – 32.29 %

2 യു.ഡി.എഫ് – 49.37 %

3 ബി ജെ പി – 8.21 %

പാലക്കാട്

1 എൽ.ഡി.എഫ് – 46.27 %

2 യു.ഡി.എഫ് – 39.62 %

3 ബി ജെ പി – 17.3 %

ആലത്ത്തൂർ

1 എൽ.ഡി.എഫ് – 45.27 %

2 യു.ഡി.എഫ് – 42.42 %

3 ബി ജെ പി – 9.76 %

, തൃശൂർ ,

1 എൽ.ഡി.എഫ് – 42.53 %

2 യു.ഡി.എഫ് – 40.63 %

3 ബി ജെ പി – 13.26 %

ചാലക്കുടി

1 എൽ.ഡി.എഫ് – 42.78 %

2 യു.ഡി.എഫ് – 41.14 %

3 ബി ജെ പി – 12.26 %

എറണാകുളം

1 എൽ.ഡി.എഫ് – 40.08 %

2 യു.ഡി.എഫ് – 42.31 %

3 ബി ജെ പി – 12.78 %

ഇടുക്കി

1 എൽ.ഡി.എഫ് – 45.97 %

2 യു.ഡി.എഫ് – 42.35 %

3 ബി ജെ പി – 7.26 %

കോട്ടയം

1 എൽ.ഡി.എഫ് – 40.12 %

2 യു.ഡി.എഫ് – 42.52 %

3 ബി ജെ പി – 10.11 %

ആലപ്പുഴ

1 എൽ.ഡി.എഫ് – 48.29 %

2 യു.ഡി.എഫ് – 42.36 %

3 ബി ജെ പി – 6.56 %

മാവേലിക്കര

1 എൽ.ഡി.എഫ് – 44.52 %

2 യു.ഡി.എഫ് – 42.31 %

3 ബി ജെ പി – 12.26 %

പത്തനം തിട്ട

1 എൽ.ഡി.എഫ് – 39.27 %

2 യു.ഡി.എഫ് – 40.64 %

3 ബി ജെ പി – 19.7 %

കൊല്ലം ,

1 എൽ.ഡി.എഫ് – 45.26 %

2 യു.ഡി.എഫ് – 43.78 %

3 ബി ജെ പി – 9.71 %

ആറ്റിങ്ങൽ

1 എൽ.ഡി.എഫ് – 43.32 %

2 യു.ഡി.എഫ് – 36.83 %

3 ബി ജെ പി – 12.19 %

തിരുവനന്തപുരം

1 എൽ.ഡി.എഫ് – 32.87 %

2 യു.ഡി.എഫ് – 33.62 %

3 ബി ജെ പി – 27.24 %

%d bloggers like this: