CRIME INTERNATIONAL

ഐ എസ് തലവനേക്കുറിച്ച് അമേരിക്കന്‍ സൈന്യത്തിന് നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചതായി റിപ്പോര്‍ട്ട് ; വിവരങ്ങള്‍ നല്‍കിയത് ഭീകരന്റെ വിധവ..

img

ന്യൂയോര്‍ക്ക് :.

ഭീകര സംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റ് തലവന്‍ അബൂബക്കര്‍ അല്‍ ബഗ്ദാദിയെക്കുറിച്ച് നിര്‍ണ്ണായക വിവരങ്ങള്‍ അമേരിക്കന്‍ സൈന്യത്തിന് ലഭിച്ചതായി റിപ്പോര്‍ട്ട് .

സി.ഐ.എയുടെപിടിയിലായ നസ്രിന്‍ അസാദ് എന്ന സ്ത്രീയാണ് ഐ.എസ് തലവനേക്കുറിച്ചുള്ള വിവരങ്ങള്‍ വെളിപ്പെടുത്തിയത് . അമേരിക്കന്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഐ.എസ് ഭീകരന്‍ അബു സയ്യാഫിന്റെ ഭാര്യയാണ് നസ്രിന്‍ അസാദ് .

അബൂബക്കര്‍ അല്‍ ബഗ്ദാദി ഒളിവില്‍ കഴിഞ്ഞിരുന്ന സ്ഥലങ്ങളും താമസത്തിനായി ഉപയോഗിച്ചിരുന്ന വീടും ഉള്‍പ്പെടെ ഐ.എസിന്റെ പ്രവര്‍ത്തനങ്ങളും മറ്റു തന്ത്രങ്ങളും ഇവര്‍ വെളിപ്പെടുത്തിയതായി ‘ദി ഗാര്‍ഡിയന്‍ ’ റിപ്പോര്‍ട്ട് ചെയ്തു .

2015-ല്‍ കിഴക്കന്‍ സിറിയയിലെ അല്‍-ഒമര്‍ എണ്ണപ്പാടത്തിനു സമീപം അമേരിക്കന്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ അബു സയ്യാഫ് കൊല്ലപ്പെട്ടതോടെയാണ് നസ്രിന്‍ അമേരിക്കയുടെ പിടിയിലായത് .

അമേരിക്കന്‍ സന്നദ്ധ പ്രവര്‍ത്തക കയ്‌ല മുള്ളര്‍ അടക്കമുള്ള അമേരിക്കന്‍ വനിതകളെ തടവില്‍ വെക്കാനും ബഗ്ദാദി ഉള്‍പ്പെടെയുള്ള ഐ.എസ് നേതാക്കള്‍ക്ക് പീഡിപ്പിക്കാന്‍ വീട് വിട്ടു നല്‍കിയെന്നുമുള്ള കുറ്റത്തിന് നസ്രിന്‍ വധശിക്ഷ അനുഭവിക്കുകയാണ് .

ബഗ്ദാദിയുമായി ബന്ധമുള്ള അനേകം ആളുകളെ നസ്രിന്‍ തിരിച്ചറിഞ്ഞെന്നും അവരുടെയെല്ലാം ഉത്തരവാദിത്തങ്ങള്‍ എന്തെല്ലാമെന്ന് വെളിപ്പെടുത്തിയതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു .

ബഗ്ദാദി ഇറാഖില്‍ ഉണ്ടാകുമെന്നാണ് നസ്രിന്‍ പറയുന്നത് . വല്ലപ്പോഴും സിറിയ സന്ദര്‍ശിക്കാറുള്ള ഇയാള്‍ ഇറാഖിലേക്ക് തന്നെ മടങ്ങാറാണ് പതിവെന്നും നസ്രിന്‍ വെളിപ്പെടുത്തി .

പലപ്പോഴും ഐ.എസിന്റെ പ്രചാരണ വീഡിയോകള്‍ ചിത്രീകരിച്ചിരുന്നത് നസ്രിന്‍ അസാദിന്റെ വീട്ടില്‍ വെച്ചായിരുന്നു . സംഘടനയുടെ യോഗങ്ങളിലും വ്യക്തിപരമായ ചര്‍ച്ചകളിലും ഇവര്‍ പങ്കെടുത്തിരുന്നു എന്നും അമേരിക്കന്‍ മാദ്ധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു .

%d bloggers like this: