NATIONAL

ഐ.എസ് ബന്ധം ; കാസര്‍കോട് സ്വദേശി അറസ്റ്റില്‍..

img

Lകൊച്ചി :

ഐ.എസ് ബന്ധമുള്ള ഒരാളെ കൊച്ചിയില്‍ അറസ്റ്റ് ചെയ്തു . കാസര്‍കോട് സ്വദേശിയായ റിയാസിനെയാണ് അറസ്റ്റ് ചെയ്തത് . കേരളത്തില്‍ ചാവേര്‍ ആക്രമണത്തിന് റിയാസ് പദ്ധതിയിട്ടിരുന്നെന്ന് എന്‍.ഐ.എ വൃത്തങ്ങള്‍ അറിയിച്ചു . ശ്രീലങ്കന്‍ സ്ഫോടനത്തിന്റെ സൂത്രധാരന്‍ സഫ്രാന്‍ ഹാഷിമിന്റെ ആരാധകനായിരുന്നു റിയാസെന്നും എന്‍.ഐ.എ വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു .

സഫ്രാന്‍ ഹാഷിമുമായി ബന്ധമുണ്ടെന്ന സംശയത്തെത്തുടര്‍ന്ന് മൂന്നു പേരെ എന്‍.ഐ.എ ചോദ്യം ചെയ്യുന്നുണ്ടായിരുന്നു . കാസര്‍കോട് സ്വദേശിയായ അഹമ്മദ് അറഫാത്ത് , അബുബക്കര്‍ സിദ്ദിഖ് , എന്നിവരാണ് പാലക്കാട് സ്വദേശി റിയാസ് അബൂബക്കറിനെക്കൂടാതെയുള്ള രണ്ട് പേര്‍ . മറ്റ് രണ്ട് പേരുടെ ചോദ്യം ചെയ്യല്‍ കൊച്ചി എന്‍.ഐ.എ ഓഫീസില്‍ തുടരുകയാണ് .

സഫ്രാന്‍ ഹാഷിമുമായി ബന്ധം പുലര്‍ത്തിയ മുതലമട സ്വദേശി റിയാസ് അബുബക്കര്‍ നേരത്തെ എന്‍.ഐ.എ കസ്റ്റഡിയിലായിരുന്നു . തുടര്‍ന്നു നടന്ന അന്വേഷണത്തിലാണ് കാസര്‍കോട് സ്വദേശികളായ അബൂബക്കര്‍ സിദ്ദിഖ് , അഹമ്മദ് അറഫാത്ത് തുടങ്ങിയവരെ എന്‍.ഐ.എ വിളിച്ച് വരുത്തിയത് .

സഫ്രാന്‍ ഹാഷിമിന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കുകയും നേരത്തെ നടന്ന എന്‍.ഐ.എ റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുകയും ചെയ്തവരാണ് കാസര്‍കോട് സ്വദേശികള്‍ എന്ന് സൂചന ലഭിച്ചിരുന്നു . ഇവരുടെ ചോദ്യം ചെയ്യല്‍ കൊച്ചിയിലെ എന്‍.ഐ.എ കേന്ദ്രത്തില്‍ തുടരുകയാണ് .

%d bloggers like this: