Kottayam

ഒടുവിൽ നാഗമ്പടം പാലം പൊളിച്ചു നീക്കി..

img

കോട്ടയം :

അര നൂറ്റാണ്ടായി കോട്ടയത്തിന്റെ മുഖമായി മാറിയ നാഗമ്പടം പാലം ഇനി ഓർമ . പാലം പൊളിച്ചു നീക്കി . ഇന്നലെ രാത്രിയോടെ ആരംഭിച്ച പൊളിച്ചു മാറ്റൽ ജോലികൾ അവസാനിച്ചു . റെയിൽവേ പാലത്തിൽ സുരക്ഷ ഒരുക്കിയിരുന്ന മണ്ണ് ചാക്കുകൾ മാറ്റി ട്രെയിൻ ഗതാഗതം ഉടൻ പുനഃസ്ഥാപിക്കും .

രണ്ടു നിയന്ത്രിത സ്ഫോടനങ്ങൾ നടത്തിയിട്ടും കുലുങ്ങാത്ത നാഗമ്പടം പാലം . അത് എങ്ങനെ സുരക്ഷിതമായി പൊളിച്ചു മാറ്റാം എന്ന ആശങ്കയ്ക്ക് അറുതി . ഇന്നലെ രാത്രി പന്ത്രണ്ട് മണിയോടെ തുടങ്ങിയ പൊളിച്ചു മാറ്റൽ ജോലികൾ .

ആദ്യം പാലത്തിനു മുകളിൽ ഉള്ള രണ്ടാർച്ചുകൾ അറുത്തു മാറ്റി. ഉച്ചയ്ക്ക് ശേഷം പാലം പൊളിച്ചു തുടങ്ങി . ആറു ഭാഗങ്ങളായി ആണ് മുറിച്ചത് .
മഴ ആശങ്കയായി നിന്നു എങ്കിലും കാര്യമായ പ്രശ്നങ്ങൾ ഉണ്ടാക്കിയില്ല . സ്ഫോടനത്തിലൂടെ പാലം തകർക്കാൻ ശ്രമിച്ച അതെ കമ്പനി തന്നെയാണ് ഇത്തവണയും പാലം പൊളിച്ചത് .

പാലം പൊളിക്കലിനോട് അനുബന്ധിച്ച് കോട്ടയം വഴിയുള്ള ട്രെയിൻ ഗതാഗതം നിർത്തി വെച്ചിരുക്കയാണ് . പാസഞ്ചർ ട്രെയിനുകൾ പൂർണമായും നിർത്തി . ദീർഘ ദൂര ട്രെയിനുകൾ ആലപ്പുഴ വഴി തിരിച്ചു വിട്ടു . പാളത്തിൽ കൂട്ടി ഇട്ടിരിക്കുന്ന മണൽ ചാക്കുകൾ മാറ്റിയതിനു ശേഷം ട്രെയിൻ ഗതാഗതം പുനഃസ്ഥാപിക്കും .

സ്ഫോടനം നടത്തിയിട്ടും പൊളിയ്ക്കാൻ കഴിയാത്ത പാലം അറുത്തു മാറ്റുന്നത് കാണാൻ നിരവധി ആളുകളാണ് എത്തിയത് .

%d bloggers like this: